വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയെന്ത് വേണം? ദയവ് ചെയ്ത് ഈ താരത്തിന്റെ റെക്കോര്‍ഡ് നോക്കൂ- ഭാജി

സൂര്യകുമാര്‍ യാദവിനെ തഴഞ്ഞതിനെയാണ് ഭാജി ചോദ്യം ചെയ്തത്

ഐപിഎല്ലിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ശ്രദ്ധേയമായ ബാറ്റിങ് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഇതിനകം ചില തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ ടൂര്‍ണമെന്റില്‍ താരം കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ യാദവ് ഇടം പിടിച്ചേക്കുമെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ യാദവ് ഇല്ലായിരുന്നു.

കിടിലന്‍ റെക്കോര്‍ഡുള്ള സൂപ്പര്‍ താരത്തെ തഴഞ്ഞു | Oneindia Malayalam

ഓസീസ് പര്യടനം: ടീം ഇന്ത്യയില്‍ രണ്ടു 'ചെണ്ടകള്‍'! സംഘത്തിലെ സര്‍പ്രൈസ് താരങ്ങളെ അറിയാംഓസീസ് പര്യടനം: ടീം ഇന്ത്യയില്‍ രണ്ടു 'ചെണ്ടകള്‍'! സംഘത്തിലെ സര്‍പ്രൈസ് താരങ്ങളെ അറിയാം

IPL 2020: തുടരെ അഞ്ചു ജയം, പഞ്ചാബ് ആഘോഷിക്കാന്‍ വരട്ടെ- പ്ലേഓഫിലെത്താന്‍ ഇതും സംഭവിക്കണംIPL 2020: തുടരെ അഞ്ചു ജയം, പഞ്ചാബ് ആഘോഷിക്കാന്‍ വരട്ടെ- പ്ലേഓഫിലെത്താന്‍ ഇതും സംഭവിക്കണം

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഏറെക്കാലമായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും യാദവ് ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ടതില്‍ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നറും മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരവുമായ ഹര്‍ഭജന്‍ സിങ്.

ഇനിയെന്താണ് ചെയ്യേണ്ടത്?

ഇനിയെന്താണ് ചെയ്യേണ്ടത്?

ട്വിറ്ററിലൂടെയാണ് സൂര്യകുമാര്‍ യാദവിനെതിരായ അവഗണനയെ ഹര്‍ഭജന്‍ ചോദ്യം ചെയ്തത്. ടീം ഇന്ത്യയിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ ഇനിയെന്താണ് സൂര്യകുമാര്‍ യാദവ് ചെയ്യേണ്ടതെന്നറിയില്ല. എല്ലാ ഐപിഎല്ലുകളിലും രഞ്ജി സീസണുകളിലും അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. വ്യത്യസ്ത ആളുകള്‍ക്കു വ്യത്യസ്ത നിയമങ്ങളാണെന്നാണ് താന്‍ ഊഹിക്കുന്നത്. ദയവ് ചെയ്ത് സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡുകള്‍ ഒന്നു പരിശോധിക്കണമെന്ന് എല്ലാ സെലക്ടര്‍മാരോടും അഭ്യര്‍ഥിക്കുകയാണ് എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്.

സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍

സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ ശേഷിയുള്ള സാങ്കേതികത്തികവുള്ള് ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ താരത്തിന്റെ ചില തകര്‍പ്പന്‍ ഷോട്ടുകള്‍ ഇത് അടിവരയിടുന്നു. 10 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം അദ്ദേഹം ഈ സീസണില്‍ മുംബൈയ്ക്കു വേണ്ടി 283 റണ്‍സെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇതാദ്യമായല്ല ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയിട്ടും യാദവ് തഴയപ്പെടുന്നത്. മുന്‍ സീസണുളിലെല്ലാം ഇതു സ്ഥിരം സംഭവമാണ്.

യാദവിന്റെ പ്രകടനം

യാദവിന്റെ പ്രകടനം

കരിയറില്‍ 77 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 93 ലിസ്റ്റ് എ മല്‍സരങ്ങളും യാദവ് ഇതിനകം കളിച്ചു കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 44ന് മുകൡ ശരാശരിയില്‍ 5326 റണ്‍സ് താരം നേടിയിട്ടുണ്ട്. ലിസ്റ്റ് ക്രിക്കറ്റിലാവട്ടെ 93 മല്‍സരങ്ങളില്‍ 2447 റണ്‍സാണ് യാദവിന്റെ സമ്പാദ്യം.
160 ടി20 മല്‍സരങ്ങളിലും യാദവ് കളിച്ചിട്ടുണ്ട്. 17 ഫിഫ്റ്റികളോടെ 3295 റണ്‍സാണ് അദ്ദേഹം നേടിയത്. ഐപിഎല്ലിലേക്കു വന്നാല്‍ 91 മല്‍സരങ്ങളില്‍ നിന്നും 28 ശരാശരിയില്‍ 134ന് മുകളലില്‍ സ്‌ട്രൈക്ക്‌റേറ്റോടെ 1831 റണ്‍സ് യാദവ് നേടിയിട്ടുണ്ട്.

Story first published: Tuesday, October 27, 2020, 15:07 [IST]
Other articles published on Oct 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X