Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബെസ്റ്റ് ബാറ്റ്‌സ്മാനെ എന്തുകൊണ്ട് നേരത്തെ ഇറക്കുന്നില്ല, കെകെആറിനോട് ചോദ്യങ്ങളുമായി ചോപ്ര

ദുബായ്: കൊല്‍ക്കത്തയുടെ തോല്‍വി ഒരിക്കല്‍ കൂടി പ്രമുഖര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ജയിക്കേണ്ട മത്സരമാണ് കെകെആര്‍ പരാജയപ്പെട്ടതെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും ടീമിനെതിരെ രംഗത്തെത്തി. ഏറ്റവും ബെസ്റ്റ് കളിക്കാരെ ഇറക്കാന്‍ കെകെആര്‍ മടിക്കുകയാണെന്നും, അതാണ് തോല്‍വിക്ക് കാരണമെന്നും ചോപ്ര പറയുന്നു. ഇയാന്‍ മോര്‍ഗനെ നേരത്തെ കളിപ്പിക്കാത്തതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ദിനേഷ് കാര്‍ത്തിക്ക് നാലാം സ്ഥാനത്ത് ഇറങ്ങിയതാണ് ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

എവിടെ പോയി ഓപ്പണര്‍

എവിടെ പോയി ഓപ്പണര്‍

സുനില്‍ നരെയ്‌നെ ഓപ്പണിംഗില്‍ കകളിപ്പിക്കുന്നതിനെയും ആകാശ് ചോപ്ര ചോദ്യം ചെയ്തു. ടീമില്‍ മികച്ച ഓപ്പണറായി രാഹുല്‍ ത്രിപാഠിയുണ്ട്. എന്നിട്ടും ആ ബാറ്റ്‌സ്മാനെ എട്ടാം നമ്പറിലാണ് കളിപ്പിക്കുന്നത്. ഇത് എന്ത് ടീമാണ്. നരെയ്‌നെയാണ് അവിടെ കളിപ്പിക്കേണ്ടത്. കെകെആര്‍ വിജയിക്കേണ്ട കളിയായിരുന്നു ഇത്. കുല്‍ദീപ് യാദവിന് പകരം അധിക ബാറ്റ്‌സ്മാനായി ത്രിപാഠിയെ കൊണ്ടുവന്നു. എന്നാല്‍ അത്രയും കഴിവുള്ള ഒരു താരത്തെ കളിപ്പിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഓപ്പണറാക്കാതിരുന്നതെന്നും ചോപ്ര ചോദിച്ചു.

ആ പരീക്ഷണം നടക്കുന്നില്ല

ആ പരീക്ഷണം നടക്കുന്നില്ല

നരെയ്‌നെ ഓപ്പണറാക്കുക എന്ന പരീക്ഷണം വിജയിക്കുന്നില്ല. അപ്പോള്‍ നിങ്ങള്‍ ബാറ്റിംഗ് ഓര്‍ഡര്‍ ശരിരായി കൊണ്ടുവരണം. ശുഭ്മാന്‍ ഗില്ലും നിതീഷ് റാണയും നന്നായി തന്നെ പോരാടി. എന്നാല്‍ ഏറ്റവും ഗംഭീരമായി കളിക്കുന്ന ഇയാന്‍ മോര്‍ഗനെ അവര്‍ കളിപ്പിച്ചില്ല. മധ്യനിരയില്‍ അദ്ദേഹം എത്രയോ മികച്ച ഫോമിലാണ് വര്‍ഷങ്ങളായി കളിക്കുന്നത്. എന്നിട്ടും നേരത്തെ അദ്ദേഹത്തെ കളിപ്പിക്കാതിരുന്നത് അംഗീകരിക്കാനാവില്ല. എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത കെകെആറിനുണ്ടെന്നും ചോപ്ര പറഞ്ഞു.

ബാറ്റിംഗ് ഓര്‍ഡര്‍ ശരിയല്ല

ബാറ്റിംഗ് ഓര്‍ഡര്‍ ശരിയല്ല

കെകെആറിന്റെ തോല്‍വിക്ക് പ്രധാന കാരണം ബാറ്റിംഗ് ഓര്‍ഡര്‍ ശരിയല്ല എന്നതാണ്. മോര്‍ഗന് ബാറ്റ് ചെയ്യാന്‍ അധികം അവസരം ടീം നല്‍കുന്നില്ല എന്നത് മനസ്സിലാവാത്ത കാര്യമാണ്. മോര്‍ഗന്‍ മാച്ച് വിന്നറാണെന്ന് ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്. 2019 മുതലുള്ള മോര്‍ഗന്റെ പ്രകടനം നിങ്ങള്‍ പരിശോധിക്കണം. 170 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. കെകെആറില്‍ കഴിഞ്ഞ മത്സരത്തില്‍ കൂടി തകര്‍ത്തടിച്ചത് മോര്‍ഗനായിരുന്നു. എന്നിട്ടും കെകെആര്‍ മോര്‍ഗനെ വിശ്വസിക്കാന്‍ തയ്യാറല്ല. ഇത് ഒട്ടും മനസ്സിലാവാത്ത കാര്യമാണെന്നും ചോപ്ര വ്യക്തമാക്കി.

എട്ടാമനായി ആ താരം

എട്ടാമനായി ആ താരം

പാറ്റ് കമ്മിന്‍സിനെ പോലെ ഒരു ബൗളര്‍ ബാറ്റിംഗിനിറങ്ങിയ ശേഷമാണ് രാഹുല്‍ ത്രിപാഠിയെ പോലൊരു മികച്ച ബാറ്റ്‌സ്മാന്‍ കളത്തില്‍ ഇറങ്ങുന്നത്. സ്‌പെഷ്യലിസ്റ്റ് ഓപ്പണറാണ് ത്രിപാഠിയെന്ന് ഇവര്‍ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. ശുഭ്മാന്‍ ഗില്ലിനൊപ്പം അടുത്ത മത്സരങ്ങളില്‍ രാഹുല്‍ ത്രിപാഠി കെകെആറിന് വേണ്ടി ഓപ്പണ്‍ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷയെന്നും ചോപ്ര പറഞ്ഞു. അതേസമയം ദിനേഷ് കാര്‍ത്തിക്ക് നാലാം നമ്പറില്‍ ഇറങ്ങിയത് ആരാധകര്‍ അടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബ്രണ്ടന്‍ മക്കല്ലത്തിനും പിഴവ് പറ്റിയെന്നാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

Story first published: Sunday, October 4, 2020, 18:35 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+