Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ചിന്നസ്വാമിയിലാണെങ്കില്‍ കളി മുടങ്ങും, കോലിയുടെ ആ തീരുമാനത്തിനെതിരെ മുന്‍ താരങ്ങള്‍

ദുബായ്: പഞ്ചാബിനെതിരായ വിരാട് കോലിയുടെ ബാറ്റിംഗ് മാറ്റങ്ങളെ വിമര്‍ശിച്ച് പ്രമുഖര്‍. ഇന്ത്യയില്‍ വെച്ച് കളി നടക്കുകയാണെങ്കില്‍ കളി തന്നെ കോലിയുടെ ആ തീരുമാനം കാരണം നിര്‍ത്തി വെക്കേണ്ടി വരുമായിരുന്നുവെന്ന് മുന്‍ സിംബാബ്‌വെ താരവും പ്രമുഖ കമന്റേറ്ററുമായ പോമി എംബാഗ്വ പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും ആര്‍സിബിയുടെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ എബി ഡിവില്യേഴ്‌സിനെ നാലാം നമ്പറില്‍ ഇറക്കാതിരുന്നതിന് വീരേന്ദര്‍ സെവാഗും രൂക്ഷമായി കോലിയെ വിമര്‍ശിച്ചിരുന്നു.

ചിന്നസ്വാമിയിലായിരുന്നെങ്കില്‍ പ്രശ്‌നമാകുമായിരുന്നു

ചിന്നസ്വാമിയിലായിരുന്നെങ്കില്‍ പ്രശ്‌നമാകുമായിരുന്നു

ആര്‍സിബി കളിച്ചിരുന്നത് ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നെങ്കില്‍ ഡിവില്യേഴ്‌സിനെ ആറാമത് ഇറക്കാന്‍ കോലി ധൈര്യപ്പെടുമായിരുന്നില്ല. അവിടെയുള്ള ആരാധകര്‍ ഒരിക്കലും വാഷിംഗ്ടണ്‍ സുന്ദറിനെയും ശിവം ദുബെയെയും ഡിവില്യേഴ്‌സിന് മുമ്പ് കളത്തില്‍ ഇറങ്ങാന്‍ അനുവദിക്കുമായിരുന്നില്ല. 12ാം ഓവറില്‍ തന്നെ കളി നിര്‍ത്തിവെക്കേണ്ടി വരുമായിരുന്നു. എബിഡി എവിടെയെന്ന് ആരാധകര്‍ ചോദിക്കുമായിരുന്നു. അവര്‍ ലെഗ് സ്പിന്നര്‍മാരാണോ, അതോ പത്ത് പേര്‍ എതിരാളികളില്‍ അത്തരം കളിക്കാരുണ്ടോ എന്നതൊന്നും പ്രസക്തമായ കാര്യമല്ല. ഡിവില്യേഴ്‌സിനെ നാലാം നമ്പറില്‍ തന്നെ കളിപ്പിക്കണം. അദ്ദേഹം ആദ്യം പുറത്തായാല്‍ മറ്റ് പ്ലാനുകളുമായി മുന്നോട്ട് പോകണമെന്നും എംബാംഗ്വ പറഞ്ഞു.

എന്തൊരു അബദ്ധമാണ് അത്

എന്തൊരു അബദ്ധമാണ് അത്

ആര്‍സിബി മഹാ അബദ്ധങ്ങളാണ് പഞ്ചാബിനെതിരെ കാണിച്ചതെന്ന് പ്രഗ്യാന്‍ ഓജ പറഞ്ഞു. എബി ഡിവില്യേഴ്‌സിനെ അവര്‍ നാലാം നമ്പറില്‍ എന്തുകൊണ്ട് ഇറങ്ങിയില്ലെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല. മറ്റൊരു കാര്യം വാഷിംഗ്ടണ്‍ സുന്ദറിനെ പവര്‍പ്ലേയില്‍ പന്തെറിയിപ്പിക്കാതിരുന്നതിന് കാരണമാണ്. പവര്‍പ്ലേയില്‍ അതിഗംഭീരമായി പന്തെറിയുന്ന താരമാണ് സുന്ദര്‍. നിങ്ങളുടെ ബോളിംഗ് നിരയെ കുറിച്ചുള്ള ഒരു ബോധം ക്യാപ്റ്റന്് എപ്പോഴും ഉണ്ടാവാണ്ടേതാണ്. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പഞ്ചാബിനെതിരെ പവര്‍പ്ലേയില്‍ പന്തെറിയുന്നത് കാണാന്‍ സാധിച്ചില്ലെന്നും ഓജ വ്യക്തമാക്കി.

അവന്‍ പുറത്തായപ്പോഴെങ്കിലും

അവന്‍ പുറത്തായപ്പോഴെങ്കിലും

ശിവം ദുബെ ബാറ്റ് ചെയ്യുമ്പോള്‍ വിരാട് കോലി കൈകൊണ്ട് സിഗ്നല്‍ നല്‍കുന്നത് ഞാന്‍ കണ്ടിരുന്നു. ലെഗ് സ്പിന്നറാണ് പന്തെറിയുന്നതെന്നാണ് വിരാട് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി പറഞ്ഞത്. അക്കാര്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഡിവില്യേഴ്‌സിന് പരിക്കേറ്റെന്നാണ് ഞാന്‍ കരുതിയത്. അതല്ലെങ്കില്‍ അദ്ദേഹത്തിന് കളിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമെന്നും കരുതി. എന്നാല്‍ അദ്ദേഹം ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ലെഗ് സ്പിന്നറെ കളിക്കാനായിരിക്കും വാഷിംഗ്ടണ്‍ സുന്ദറെ ഇറക്കിയത്. എന്നാല്‍ സുന്ദര്‍ ഔട്ടായ ശേഷവും എന്തുകൊണ്ടാണ് ഡിവില്യേഴ്‌സ് ഇറങ്ങിയില്ലെന്നും ഓജ പറഞ്ഞു.

ഇത് യുക്തിക്ക് നിരക്കാത്തത്

ഇത് യുക്തിക്ക് നിരക്കാത്തത്

ആര്‍സിബിയുടെ തീരുമാനം യുക്തിക്ക് നിരക്കാത്തതാണ്. ഒരിക്കലും അലംഭാവം നിറഞ്ഞതായിരുന്നില്ല അവരുടെ തീരുമാനങ്ങള്‍. പക്ഷേ അവര്‍ എടുത്ത തീരുമാനങ്ങള്‍ പലതും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഒരു മത്സരത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എല്ലാവരും ശ്രമിക്കും. പക്ഷേ ആര്‍സിബി കൊണ്ടുവന്നത് പോലെയുള്ള മാറ്റമായിരിക്കില്ല അത്. എബി ഡിവില്യേഴ്‌സിന്റെ സ്ഥാനം മാറിയത് വലിയ ചോദ്യം തന്നെയാണ്. നിങ്ങളുടെ ഏറ്റവും ഇക്കണോമിക്കലായ ബൗളറെ പവര്‍പ്ലേയില്‍ ഉപയോഗിക്കുകയും ചെയ്തില്ല. ക്രിക്കറ്റ് മനസ്സിലാവുന്ന ആര്‍ക്കും ഇത് പൊരുത്തപ്പെടാനാവാത്ത തീരുമാനങ്ങളാണെന്നും പ്രഗ്യാന്‍ ഓജ പറഞ്ഞു.

Story first published: Friday, October 16, 2020, 19:18 [IST]
Other articles published on Oct 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+