IPL 2020: ആരാണ് രാഹുല്‍ തെവാത്തിയ? മുന്‍ ട്വീറ്റുകള്‍ അത് വ്യക്തമാക്കും; തോല്‍ക്കാത്ത പോരാളി
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ 224 റണ്‍സ് സ്‌കോര്‍ പിന്തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് വിജയം നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് രാഹുല്‍ തെവാത്തിയ എന്ന ഓള്‍റൗണ്ടറാണ്. ഒരു സമയത്ത് പഴിക്കുകയും ട്രോളുകയും ചെയ്ത നാവുകളെക്കൊണ്ട് തന്നെ പുകഴ്ത്തി പറയിച്ച പോരാളിയാണ് രാഹുല്‍ തെവാത്തിയ. തോല്‍ക്കാന്‍ മനസില്ലാത്ത തെവാത്തിയ ഷെല്‍ടോണ്‍ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സ് നേടിയതാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. സീറോയില്‍ നിന്ന് ഹീറോ ആയ രാഹുല്‍ തെവാത്തിയയെക്കുറിച്ച് കൂടുതല്‍ അറിയാം.

ഹരിയാനയില്‍ നിന്നുള്ള താരം
27കാരനായ രാഹുല്‍ തെവാത്തിയ ഹരിയാനയില്‍ നിന്നാണ് ക്രിക്കറ്റിലേക്ക് എത്തിയത്. ആഭ്യന്തര ക്രിക്കറ്റിലടക്കം വലിയ അവസരങ്ങളൊന്നും താരത്തിന് ലഭിച്ചിട്ടില്ല. 7 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് നേടിയത് 190 റണ്‍സും 17 വിക്കറ്റും. 21 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 484 റണ്‍സും 27 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 50 ടി20കളില്‍ നിന്നായി 691 റണ്‍സും 33 വിക്കറ്റും സമ്പാദ്യം. ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്തൊന്നും തെവാത്തിയക്ക് അവകാശപ്പെടാനില്ല.

ഐപിഎല്ലിലേക്കുള്ള വരവ്
2014ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് തെവാത്തിയ ഐപിഎല്ലിലേക്കെത്തുന്നത്. വലിയ റെക്കോഡുകളൊന്നുമില്ലാത്ത താരത്തെ വെറും 10 ലക്ഷം രൂപയ്ക്കാണ് അന്ന് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. 2015ലാണ് ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ചത്. 2016ല്‍ കളിക്കാന്‍ സാധിക്കാതിരുന്ന തെവാത്തിയ 2017ല്‍ പഞ്ചാബ് ജഴ്‌സിയിലെത്തി. എന്നാല്‍ പഞ്ചാബിലും കാര്യമായി അവസരം ലഭിച്ചില്ല. കളിച്ച മൂന്ന് മത്സരത്തില്‍ നിന്ന് നേടിയത് 19 റണ്‍സും മൂന്ന് വിക്കറ്റും.

ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ട താരം
2018ലെ ഐപിഎല്ലില്‍ മൂന്ന് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് തെവാത്തിയയെ ടീമിലെത്തിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ആര്‍സിബിയും താരത്തിനായി ലേലത്തില്‍ സജീവമായി ഉണ്ടായിരുന്നെങ്കിലും ഡല്‍ഹി താരത്തെ സ്വന്തമാക്കി. 2018ല്‍ റിക്കി പോണ്ടിങ് പരിശീലകനായ ഡല്‍ഹിയില്‍ 8 മത്സരം കളിക്കാന്‍ തെവാത്തിയക്ക് അവസരം ലഭിച്ചു. എന്നാല്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതിരുന്ന താരം നേടിയത് 50 റണ്‍സും 6 വിക്കറ്റും. 2019ലും ഡല്‍ഹിയില്‍ തുടര്‍ന്ന തെവാത്തിയ 5 മത്സരത്തിലും കളിച്ചു. എന്നാല്‍ അവസാന സീസണോടെ ഡല്‍ഹി താരത്തെ കൈവിട്ടതോടെ തെവാത്തിയയെ രാജസ്ഥാന്‍ വീണ്ടും ടീമിലെത്തിച്ചു.

തെവാത്തിയയുടെ മുന്‍ ട്വീറ്റ് വൈറല്‍
പഞ്ചാബിനെതിരേ വളരെ മോശമായി തുടങ്ങിയ തെവാത്തിയ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അവസാനം തെവാത്തിയ താരമായി മാറി. കോട്രലിനെ ഒരോവറിലെ അഞ്ച് പന്തും അതിര്‍ത്തി കടത്തിയ തെവാത്തിയ കന്നി ഐപിഎല്‍ അര്‍ധ സെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്. വിമര്‍ശിച്ചവരെക്കൊണ്ട് കൈയടിപ്പിച്ച തെവാത്തിയ അങ്ങനെ തോറ്റുപോകുന്നവല്ല. സാമൂഹ്യ മാധ്യമങ്ങളിലടക്കം തെവാത്തിയയെ വാഴ്ത്തുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ ട്വീറ്റുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 'വിശ്വാസം കൈവിടാതിരിക്കുക. ജീവിത്തിലെ മനോഹരമായ നിമിഷങ്ങള്‍ കൃത്യമായ സമയത്ത് നടക്കും.

പ്രതീക്ഷ കൈവിടാതിരിക്കുക', 'മറ്റുള്ളവര്‍ ചിന്തിക്കുന്നത് എന്തെന്ന് ആലോചിച്ച് വിഷമിക്കാതിരിക്കുക. ആളുകള്‍ എപ്പോഴും നെഗറ്റീവായിരിക്കും നിങ്ങളെ മറ്റൊരാള്‍ക്കും നല്‍കാതിരിക്കുക', 'ഒരിക്കലും കീഴടങ്ങില്ല,തുടക്കം എപ്പോഴും ബുദ്ധിമുട്ടായിരിക്കും','നിങ്ങളുടെ മനസ് വളരെ ശക്തിയുള്ളതാണ്. നിങ്ങള്‍ അതില്‍ പോസിറ്റീവ് കാര്യങ്ങള്‍ നിറക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിതം മാറാന്‍ തുടങ്ങും', 'ഭയം സാങ്കല്‍പ്പികമായ ഒരു ഭിത്തി പണിയും,നിങ്ങള്‍ അതില്‍ അകപ്പെട്ടാല്‍ നിങ്ങള്‍ക്ക് മാത്രമാകും അത് തകര്‍ക്കാന്‍ കഴിയുക' -ഇങ്ങനെ നീളുന്നു തെവാത്തിയയുടെ മുന്‍ ട്വീറ്റുകള്‍. ഇപ്പോള്‍ ഇതെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

പഞ്ചാബിനെതിരായ പ്രകടനം
രാജസ്ഥാന്‍ റോയല്‍സിനെതിരേ 31 പന്തില്‍ 53 റണ്‍സാണ് തെവാത്തിയ നേടിയത്. സ്പിന്‍ ബൗളിങ്ങിനെ നേരിടാന്‍ ഏറെ പ്രയാസപ്പെട്ട താരം 18ാം ഓവറില്‍ ഷെല്‍ട്രോന്‍ കോട്രലിനെ അഞ്ച് സിക്‌സ് നേടിയാണ് താരമായത്. ഏഴ് സിക്‌സുള്‍പ്പെടെയാണ് താരം കന്നി ഐപിഎല്‍ അര്‍ധ സെഞ്ച്വറി നേടിയത്. 170.96 ആയിരുന്നു മത്സരത്തിലെ തെവാത്തിയയുടെ സ്‌ട്രൈക്കറേറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications