വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സീസണിന്റെ ആദ്യ പകുതിയില്‍ തനിക്കു പിഴച്ചതെവിടെ? കാരണം തുറന്നു പറഞ്ഞ് ഡികോക്ക്

400ന് അടുത്ത റണ്‍സ് താരം നേടിയിട്ടുണ്ട്

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫിലെത്തിക്കുന്ന ആദ്യ ടീമാക്കി മാറ്റിയതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനുമായ ക്വിന്റണ്‍ ഡികോക്ക്. സീസണിന്റെ ആദ്യ പകുതിയില്‍ അദ്ദേഹത്തിന്റെ പ്രകടനം മുംബൈയെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ എല്ലാ സംശയങ്ങള്‍ക്കും ഡികോക്ക് ബാറ്റിലൂടെ മറുപടി നല്‍കുകയും ചെയ്തു. 12 മല്‍സരങ്ങളില്‍ നിന്നും 39.20 ശരാശരിയില്‍ 392 റണ്‍സ് ഡികോക്ക് നേടിയിട്ടുണ്ട്.

1

സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളില്‍ ഡികോക്കിന്റെ സ്‌കോര്‍ 33, 1, 14, 0 എന്നിങ്ങനെയായിരുന്നു. എന്നാല്‍ പിന്നീട് താരം താളം വീണ്ടെടുത്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 39 പന്തില്‍ നേടി. 67 റണ്‍സോടെയാണ് ഡികോക്ക് ഫോമില്‍ തിരിച്ചെത്തിയത്. ഈ ഇന്നിങ്‌സിനു ശേഷം മൂന്നു ഫിഫ്റ്റികള്‍ കൂടി താരം മുംബൈയ്ക്കായി സ്‌കോര്‍ ചെയ്തിരുന്നു. ബാറ്റിങിനിടെ വരുത്തിയ നിസാരമായ പിഴവുകളാണ് സീസണിന്റെ തുടക്കത്തിലെ മല്‍സരങ്ങളില്‍ തന്റെ മോശം പ്രകടനത്തിനു കാരണമെന്ന് ഡികോക്കത് വ്യക്തമാക്കി. നെറ്റ്‌സില്‍ എനിക്കു നന്നായി ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചിരുന്നു. പക്ഷെ ടൂര്‍ണമെന്റിന്റെ ആദ്യപകുതിയിലെ മല്‍സരങ്ങളില്‍ നിസാര പിഴുവകള്‍ എന്റെ ഭാഗത്തു നിന്നും സംഭവിച്ചു.

എന്നാല്‍ ശരിയാക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. ഒരിക്കല്‍ ഞാന്‍ താളം വീണ്ടെടുത്തതോടെ കൂടുതല്‍ മെച്ചപ്പെട്ടതായി സ്വയം തോന്നിത്തുടങ്ങി. പ്ലേഓഫിലെത്തിയെങ്കിലും പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനാണ് ഇനി ഞങ്ങളുടെ ശ്രമം. മുംബൈയുടെ ഏറ്റവും വലിയ ലക്ഷ്യം ഇതു തന്നെയാണ്. അവസാന മല്‍സരം പോലെ പ്രധാനമാണ് ഞങ്ങള്‍ക്കു അടുത്ത കളിയെന്നും ഡികോക്ക് വിശദമാക്കി.

IPL 2020: ഐപിഎല്ലില്‍ ഞാനോ ബട്‌ലറോ കളിക്കില്ലായിരുന്നു, വഴിയൊരുക്കിയത് ആ താരമെന്ന് സ്‌റ്റോക്‌സ്!!IPL 2020: ഐപിഎല്ലില്‍ ഞാനോ ബട്‌ലറോ കളിക്കില്ലായിരുന്നു, വഴിയൊരുക്കിയത് ആ താരമെന്ന് സ്‌റ്റോക്‌സ്!!

IPL 2020: എല്ലാ ഫോര്‍മാറ്റിലും ആ താരം കേമന്‍, സിഎസ്‌കെ ഓള്‍റൗണ്ടറെ പുകഴ്ത്തി ഗംഭീര്‍IPL 2020: എല്ലാ ഫോര്‍മാറ്റിലും ആ താരം കേമന്‍, സിഎസ്‌കെ ഓള്‍റൗണ്ടറെ പുകഴ്ത്തി ഗംഭീര്‍

പരിചയസമ്പത്തുള്ള മധ്യനിര ഞങ്ങളെ ഏതു സാഹചര്യത്തെയും നേരിടാന്‍ സഹായിക്കുന്നു. എങ്കിലും അതുകൊണ്ട് മുന്‍നിര താരങ്ങളുടെ മാനസികാവസ്ഥയില്‍ ഇതു മാറ്റം വരുത്തുന്നില്ല. കഴിയാവുന്നത്ര മികച്ച തുടക്കം ലഭിക്കാനാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. ടീമിലെ മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം കളിക്കുകയാണെങ്കില്‍ അവര്‍ക്കു സ്‌ട്രൈക്ക് നല്‍കുകയെന്നത് പ്രധാനമാണ്. കാരണം അവര്‍ വമ്പനടിക്കാരാണെന്നും ഡികോക്ക് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 30, 2020, 21:16 [IST]
Other articles published on Oct 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X