വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡല്‍ഹിക്കെതിരേ സിഎസ്‌കെയ്ക്ക് പിഴച്ചതെവിടെ? ടീമിനെ വലയ്ക്കുന്ന പ്രശ്‌നം എന്ത്?

ദുബായ്: ഐപിഎല്ലിലെ വയസന്‍പടയെന്ന പേര് എല്ലാ സീസണിലും എതിരാളികളുടെ പരിഹാസമായി മാത്രമാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടിരുന്നത്. എന്നാല്‍ ഈ സീസണില്‍ ഇതുവരെയുള്ള സിഎസ്‌കെയുടെ പ്രകടനം വയസന്‍പടയെന്ന പേര് അവര്‍ അര്‍ഹിക്കുന്നുവെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. സട കൊഴിഞ്ഞ മുന്‍ സിംഹങ്ങളുടെ പഴയ പ്രതാപം നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യുന്നില്ല. മുംബൈ ഇന്ത്യന്‍സിനോട് ജയിച്ച് തുടങ്ങിയ സിഎസ്‌കെ രാജസ്ഥാന്‍ റോയല്‍സിനോടും ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സിനോടും തോറ്റിരിക്കുകയാണ്. സിഎസ്‌കെ ആരാധകര്‍ക്ക് മാത്രമല്ല തോല്‍വിയുടെ വിഷമം സിഎസ്‌കെ ക്യാംപിലും വ്യക്തം. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഉള്‍പ്പെടെ ഡല്‍ഹിയെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

IPL 2020 ; CSK's major problems as a team in ipl 2020| Oneindia Malayalam
ബാറ്റിങ് നിരയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനില്ല

ബാറ്റിങ് നിരയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനില്ല

സുരേഷ് റെയ്‌ന എന്ന ഇടം കൈയന്റെ അഭാവം സിഎസ്‌കെ നന്നായി അറിയുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള മികച്ചൊരു താരത്തിന്റെ അഭാവം സിഎസ്‌കെ നിരയില്‍ പ്രതിഫലിച്ച് നില്‍ക്കുന്നു. ആദ്യ രണ്ട് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഫഫ് ഡുപ്ലെസിസ് ഡല്‍ഹിക്കെതിരെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചാണ് ക്രീസ് വിട്ടത്. എന്നാല്‍ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. മുരളി വിജയ് നനഞ്ഞ പടക്കമാണ്. ഏറെ നാളെയായി ഏകദിന ടീമില്‍ പോലും സ്ഥാനം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

മധ്യനിരയാണ് വലിയ ദുരന്തം

ഷെയ്ന്‍ വാട്‌സണും പഴയ ഫോമിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. മധ്യനിരയാണ് വലിയ ദുരന്തം. ജയഗ്‌വാഡ്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവരെയൊക്കെ പേരിന് ബാറ്റ്‌സ്മാന്‍മാര്‍ എന്ന് വിളിക്കാം എന്ന് മാത്രം. സാം കറാന്റെ പ്രകടനം ടീമിന് മുതല്‍ക്കൂട്ടാണ്. ഐപിഎല്‍ അരങ്ങേറ്റം കുറിച്ച ജോഷ് ഹെയ്‌സല്‍വുഡ് തിളങ്ങിയത് ടീമിന്റെ ബൗളിങ് നിരയ്ക്ക് കരുത്താകുന്നു. എന്നാല്‍ നിലവിലെ ബാറ്റിങ് നിരവെച്ച് ടീം അധികം മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലില്ല.

സ്പിന്‍ നിര ദുരന്തം

സ്പിന്‍ നിര ദുരന്തം

ഐപിഎല്ലിന്റെ 13ാം സീസണിലെ ഏറ്റവും മികച്ച സ്പിന്‍നിരയെന്ന വിശേഷണം സിഎസ്‌കെയ്ക്കായിരുന്നെങ്കിലും ടൂര്‍ണമെന്റ് തുടങ്ങിയപ്പോള്‍ ഇത് മാറി. ആദ്യ മൂന്ന് മത്സരത്തിലും പീയൂഷ് ചൗളയും രവീന്ദ്ര ജഡേജയും നന്നായി തല്ല് വാങ്ങി.രാജസ്ഥാനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇരുവരേയും നിലം തൊടാതെ പറപ്പിച്ചു. ഡല്‍ഹിക്കെതിരേ രണ്ട് വിക്കറ്റ് നേടിയെങ്കിലും ചൗളയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ജഡേജ ഫീല്‍ഡിങ്ങില്‍ ശോഭിക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ദുരന്തമാണ്. അടുത്ത മത്സരത്തില്‍ കരണ്‍ ശര്‍മ ചൗളയ്ക്ക് പകരക്കാരനായി സ്പിന്‍ നിരയിലേക്ക് എത്തിയേക്കും. കിവീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറും അവസരം കാത്ത് പുറത്തിരിപ്പുണ്ട്.

ബ്രോവോയും താഹിറും എന്ന് തിരിച്ചെത്തും

ബ്രോവോയും താഹിറും എന്ന് തിരിച്ചെത്തും

ഡ്വെയ്ന്‍ ബ്രാവോ,ഇമ്രാന്‍ താഹിര്‍ എന്നിവരുടെ അഭാവം സിഎസ്‌കെ നിരയില്‍ നിഴലിച്ച് നില്‍ക്കുന്നു. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ബ്രാവോ എത്തിയാല്‍ ധോണിക്കത് വലിയ ആശ്വാസമാകും. നിലവിലെ സ്പിന്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്നതിനാല്‍ത്തന്നെ താഹിര്‍ സ്പിന്‍ നിരയിലേക്ക് മടങ്ങിയെത്തിയാല്‍ സിഎസ്‌കെയ്ക്ക് പഴയ പ്രതാപത്തിലേക്ക് എത്താന്‍ സാധിച്ചേക്കും. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് ജേതാവാണ് താഹിര്‍. ഇത്തവണത്തെ സിപിഎല്ലിലും തിളങ്ങിയിരുന്നു.

ചേസ് ചെയ്യുന്ന ധോണിയുടെ തീരുമാനം

ചേസ് ചെയ്യുന്ന ധോണിയുടെ തീരുമാനം

ഫോമിലല്ലാത്ത ഈ ബാറ്റിങ് നിരയെവെച്ച് ചേസ് ചെയ്യാനുള്ള ധോണിയുടെ തീരുമാനം രണ്ട് മത്സരത്തിലും പാളിപ്പോയി. മുംബൈക്കെതിരേ വിജയിച്ചെങ്കിലും രാജസ്ഥാനോടും ഡല്‍ഹിയോടും ടോസ് ഭാഗ്യം ലഭിച്ചിട്ടും ചേസ് ചെയ്യാനുള്ള ധോണിയുടെ തീരുമാനം തെറ്റുകയായിരുന്നു. സമ്മര്‍ദ്ദം അതിജീവിക്കാനുള്ള അനുഭവസമ്പത്ത് സിഎസ്‌കെയ്ക്കുണ്ടെങ്കിലും ബാറ്റിങ്ങില്‍ ആ പ്രതിഭ കാണാന്‍ സാധിക്കുന്നില്ല.

Story first published: Saturday, September 26, 2020, 10:03 [IST]
Other articles published on Sep 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X