For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇവന്‍ ദീര്‍ഘനാള്‍ ക്രിക്കറ്റില്‍ ശോഭിക്കും- റിഷഭ് പന്തിനെ പ്രശംസിച്ച് ബ്രയാന്‍ ലാറ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സംതുലിതമായ ഡല്‍ഹി നിരയില്‍ തരക്കേടില്ലാത്ത പ്രകടനം യുവതാരം റിഷഭ് പന്തും പുറത്തെടുക്കുന്നുണ്ട്. റിഷഭിന്റെ തനത് വെടിക്കെട്ട് ശൈലിയിലുള്ള പ്രകടനം ഇൗ സീസണില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മധ്യനിരയില്‍ തരക്കേടില്ലാതെ അദ്ദേഹം കളിക്കുന്നുണ്ട്. ഇപ്പോഴിതാ റിഷഭിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാറ. 'ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഏറ്റവും മൂല്യമേറിയ സമ്പാദ്യമാണ് റിഷഭെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അവന്‍ വളരെയധികം പുരോഗതി കളിയില്‍ വരുത്തിക്കഴിഞ്ഞു. ഞാന്‍ അവന്റെ ബാറ്റിങ്ങിനെക്കുറിച്ചും ഓഫ് സൈഡ് കളികളെക്കുറിച്ചുമാണ് സംസാരിക്കുന്നത്.

brianlaraandrishabpant

മിക്ക സമയത്തും ലെഗ് സൈഡിലേക്ക് കൂടുതല്‍ ഷോട്ട് കളിക്കാനാണ് റിഷഭ് ശ്രമിക്കാറ്. എന്നാല്‍ ഇപ്പോള്‍ നോക്കുക അവന്‍ ഓഫ് സൈഡിലെ തന്റെ പിഴവ് തിരിച്ചറിഞ്ഞ് ഓഫ് സൈഡിലെ കളി മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാകും' ലാറ പറഞ്ഞു. ധോണിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഏറ്റവും പരിഗണന ലഭിക്കുന്നത് റിഷഭിനാണ്.

23കാരനായ താരം ഈ സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 42.75 ശരാശരിയില്‍ 171 റണ്‍സ് നേടിയിട്ടുണ്ട്. അടുത്ത വര്‍ഷം രണ്ട് ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് റിഷഭിനെ സംബന്ധിച്ച് അത്യാവശ്യ കാര്യമാണ്. റിഷഭിന്റെ ബാറ്റിങ് ശൈലിയില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും ലാറ അഭിപ്രായപ്പെട്ടു. 'ഇപ്പോള്‍ റിഷഭ് വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കുക. ഇപ്പോള്‍ മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് കളിക്കാന്‍ അവന് സാധിക്കുന്നു. അവന്റെ സ്‌കോറുകള്‍ തൃപ്തിപ്പെടുത്തുന്നതാണ് എന്നാല്‍ ബൗളര്‍മാര്‍ക്കാണ് സങ്കടം.

ഇപ്പോള്‍ വളരെ സംതുലിതമായാണ് അവന്റെ ബാറ്റിങ് കാണുന്നത്. ഓവര്‍ എക്‌സ്ട്രാ കവര്‍,ഓവര്‍ പോയിന്റ് തുടങ്ങിയ ഭാഗത്തേക്കുള്ള ഷോട്ടുകളെല്ലാം മെച്ചപ്പെട്ടിട്ടുണ്ട്. ഓഫ് സൈഡിലേക്കുള്ള കളി മെച്ചപ്പെട്ടത് ഓള്‍റൗണ്ട് ബാറ്റിങ്ങിന് അവനെ സഹായിക്കും. ഈ യുവപ്രതിഭ ദീര്‍ഘദൂരം പോകുമെന്ന് എനിക്ക് വിശ്വാസമുണ്ട്'- ലാറ കൂട്ടിച്ചേര്‍ത്തു. സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് നാല് ജയം ഉള്‍പ്പെടെ 8 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹിയുള്ളത്.

Story first published: Friday, October 9, 2020, 12:24 [IST]
Other articles published on Oct 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+