For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈയെ വീഴ്ത്താന്‍ ഞങ്ങള്‍ക്ക് അത് ധാരാളമാണ്, ഫൈനലിലെ തന്ത്രം പറഞ്ഞ് സ്റ്റോയിനിസ്!!

By Vaisakhan MK

ദുബായ്: ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലിന്റെ ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കരുത്തരായ മുംബൈയെ ഫൈനലില്‍ പേടിക്കുന്നില്ലെന്ന് മാര്‍ക്കസ് സ്റ്റോയിനിസ് പറഞ്ഞു. ഫൈനലില്‍ മുംബൈക്ക് തിളങ്ങാനാവില്ലെന്ന് സ്റ്റോയിനിസ്. ഈ സീസണില്‍ മുംബൈയുടെ മോശം ദിവസം ഫൈനലായിരിക്കുമെന്നും താരം പറഞ്ഞു. ഹൈദരാബാദിനെതിരെയുള്ള വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് സ്റ്റോയിനിസായിരുന്നു. ബാറ്റിംഗില്‍ 38 റണ്‍സെടുത്ത സ്‌റ്റോയിനിസ് ബൗളിംഗും മൂന്ന് വിക്കറ്റുമെടുത്ത് കൡയിലെ താരമായിരുന്നു. നേരത്തെ മുംബൈക്കെതിരായ ആദ്യ പ്ലേഓഫിലും സ്റ്റോയിനിസായിരുന്നു ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

Marcus Stoinis Warns MI About The Final | Oneindia Malayalam
1

ഐപിഎല്ലില്‍ ഫൈനല്‍ നാളെയാണ് നടക്കുന്നത്. പക്ഷേ ഈ സീസണില്‍ ഇതുവരെ മുംബൈയെ പരാജയപ്പെടുത്താന്‍ ഡല്‍ഹിക്ക് സാധിച്ചിട്ടില്ല. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈക്കൊപ്പമായിരുന്നു. പല സീസണുകളിലായി അങ്ങനെ കളിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. തുടക്കത്തില്‍ പന്ത് നന്നായി സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് ആദ്യം സൂക്ഷിച്ചാണ് ഞങ്ങള്‍ ബാറ്റ് ചെയ്തത്. അതിന് ശേഷം താരങ്ങളെല്ലാം വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. അതാണ് മത്സരത്തില്‍ ഡല്‍ഹിക്ക് അനൂകുലമായി കാര്യങ്ങള്‍ മാറ്റിയതെന്നും സ്റ്റോയിനിസ് പറഞ്ഞു.

നേരത്തെ റാഷിദ് ഖാന്‍, സ്റ്റോയിനിസിനെ പുറത്താക്കിയപ്പോള്‍ നടത്തിയ ആഹ്ലാദപ്രകടനത്തെ കുറിച്ചും സ്റ്റോയിനിസ് പ്രതികരിച്ചു. എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചതെന്ന് താന്‍ റാഷിദിനോട് ചോദിച്ചിരുന്നു. എന്നാല്‍ താനൊന്നും അതിനിടെ പറഞ്ഞിട്ടില്ലെന്നാണ് റാഷിദ് പറഞ്ഞതെന്നും സ്റ്റോയിനിസ് വ്യക്തമാക്കി. ഈ ടൂര്‍ണമെന്റ് എല്ലാവര്‍ക്കും കഠിനമാണ്. ക്വാറന്റൈനും കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും വലിയ പ്രശ്‌നമാണ്. ഫൈനല്‍ കളിക്കാന്‍ പോകുമ്പോള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. റിക്കി പോണ്ടിംഗുമായി ഇക്കാര്യം സംസാരിച്ച് തീരുമാനിക്കുമെന്നും സ്റ്റോയിനിസ് വ്യക്തമാക്കി.

ഫൈനല്‍ മുംബൈക്കെതിരെയാണെന്നത് ആശങ്കപ്പെടുത്തുന്നില്ല. മുംബൈ വളരെ നല്ല ടീമാണ്. പക്ഷേ അവര്‍ക്കും ഒരു മോശം ദിനമുണ്ടാകും. അത് അവര്‍ക്ക് ആവശ്യമാണ്. തീര്‍ച്ചയായും അവരെ പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസം ഡല്‍ഹി നിരയിലുണ്ട്. മുംബൈക്കെതിരെ ജയിക്കാന്‍ ഡല്‍ഹിയുടെ മികച്ച കളി മാത്രം. ഞങ്ങളുടെ ബെസ്റ്റ് കളി വന്നാല്‍ തീര്‍ച്ചയായും മുംബൈ പരാജയപ്പെടും. പക്ഷേ അത് കളിക്കളത്തില്‍ കാണിക്കുന്നതിനാണ് മിടുക്കുള്ളതെന്നും സ്റ്റോയിനിസ് പറഞ്ഞു. അതേസമയം മുംബൈ ടൂര്‍ണമെന്റില്‍ കിരീടം നേടുമെന്ന് കരുതുന്ന ടീമില്‍ ഫേവറിറ്റാണ്. ഫൈനലിലും ഡല്‍ഹിക്കെതിരെ അവര്‍ക്ക് മുന്‍തൂക്കമുണ്ട്.

Story first published: Monday, November 9, 2020, 9:10 [IST]
Other articles published on Nov 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+