Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഞങ്ങള്‍ ഇപ്പോള്‍ തോറ്റിട്ടുണ്ടാവും, അതുകൊണ്ടൊന്നും ഒന്നും സംഭവിക്കില്ലെന്ന് ശ്രേയസ്!!

ദുബായ്: ഹൈദരാബാദിനെതിരായ തോല്‍വി കൊണ്ടൊന്നും ടീമിന് ഒന്നും സംഭവിക്കില്ലെന്ന് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഞങ്ങളുടെ ആത്മവിശ്വാസത്തിന് ഒരു കുറവും വരാന്‍ പോകുന്നില്ല. ഞങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഹൈദരാബാദിനോട് തോറ്റതാണ്. എന്നാല്‍ പോസിറ്റീവായ മനോനിലയിലാണ് ഞങ്ങള്‍ കളിക്കുന്നത്. അതൊരിക്കലും കൈവിടില്ല. പവര്‍പ്ലേയിലാണ് ഞങ്ങള്‍ മത്സരം കൈവിട്ടത്. അവര്‍ ആദ്യ ആറ് ഓവറില്‍ 70 റണ്‍സടിച്ചു. ഇത് അഭിനന്ദിക്കേണ്ട കാര്യമാണ്. ഞങ്ങളുടെ ബൗളര്‍മാര്‍ക്കെതിരെ അവര്‍ കൗണ്ടര്‍ അറ്റാക്കിംഗ് നടത്തിയത് ഗംഭീരമായിരുന്നു. പക്ഷേ ഈ തോല്‍വി ഞങ്ങളെ ഒരിക്കലും പിന്നോട്ടടിക്കില്ലെന്നും ശ്രേയസ് പറഞ്ഞു.

1

ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ നല്ല പ്രകടനം തന്നെയാണ് നടത്തുന്നത്. അതുകൊണ്ട് ഇത്തരം ചില തോല്‍വികളെ ഞങ്ങള്‍ കാര്യമായി എടുക്കുന്നില്ല. ഐപിഎല്ലില്‍ ഏത് ടീമും ആരെ വേണമെങ്കിലും പരാജയപ്പെടുത്താം. എല്ലാ ടീമുകളും തുല്യരാണ്. ഒരു ടീമിനെയും ടൂര്‍ണമെന്റില്‍ വിലകുറച്ച് കാണാനാവില്ല. മുംബൈ ഇന്ത്യന്‍സും ആര്‍ബിയും ശക്തരായ ടീമാണ്. പക്ഷേ ഞങ്ങള്‍ ആര്‍സിബിയെ ഒരിക്കല്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. മുംബൈക്കെതിരെയും ജയിക്കും. അവര്‍ക്കെതിരെ നല്ല മത്സരമായിരിക്കും എന്ന് ഉറപ്പാണ്. അടുത്ത മത്സരത്തില്‍ ഗംഭീര ജയം നേടി ടീം തിരിച്ചെത്തുമെന്നും ശ്രേയസ് വ്യക്തമാക്കി.

ഞങ്ങള്‍ക്കിനിയും രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്നില്‍ ജയിക്കുക വളരെ പ്രധാനമാണ്. അവസാന മൂന്ന് കളിയിലായി ഞങ്ങള്‍ കാത്തിരിക്കുന്നത് അതാണ്. തുടര്‍ തോല്‍വികള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്നതാണ്. എന്നാല്‍ ടീം കരുത്തരാണ്. തോല്‍വിയില്‍ നിന്ന് കൂടി ഞങ്ങള്‍ക്ക് പഠിക്കാനുണ്ട്. ഞങ്ങള്‍ തിരിച്ചുവരുമെന്ന് ഉറപ്പാണ്. കളത്തില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ അടുത്ത മത്സരത്തില്‍ പുറത്തെടുക്കും. അതേസമയം ഈ പിച്ചില്‍ കളിക്കുക വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കാരണം അത് മാറി കൊണ്ടേയിരിക്കുകയാണ്. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാവുമെന്ന് അറിയാമായിരുന്നുവെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.

ഹൈദരാബാദ് ബാറ്റ് ചെയ്യുമ്പോള്‍ ബാറ്റിംഗിന് അനുകൂലമായിരുന്നു പിച്ച്. എന്നാല്‍ പെട്ടെന്ന് തന്നെ അത് മാറി. ഞങ്ങള്‍ക്ക് ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. ടോസ് കിട്ടിയിട്ടും എന്ത് ചെയ്യണമെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പുണ്ടായിരുന്നു. എന്നാല്‍ ചേസ് ചെയ്യാന്‍ ഗുണമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. എന്നാല്‍ വിചാരിച്ച ആനുകൂല്യം പിച്ചില്‍ നിന്ന് കിട്ടിയില്ല. പ്രതീക്ഷിച്ചതിന് നേര്‍ വിപരീതമായി സ്‌കോര്‍ ചെയ്യുക വളരെ ബുദ്ധിമുട്ടായി പോയെന്നും അയ്യര്‍ പറഞ്ഞു. മത്സരത്തില്‍ വൃദ്ധിമാന്‍ സാഹ, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ഹൈദരാബാദ് ജയിച്ചത്. വിജയാടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ ഏറ്റവും വലിയ രണ്ടാമത്തെ മാര്‍ജിനിലായിരുന്നു അവരുടെ ജയം.

Story first published: Wednesday, October 28, 2020, 10:50 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+