വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഈ തോല്‍വി കാര്യമാക്കുന്നില്ല, ഇനിയും ഞങ്ങള്‍ക്ക് മൂന്ന് മത്സരമുണ്ട്; കീറോണ്‍ പൊള്ളാര്‍ഡ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആരാധകരെ ഞെട്ടിച്ച് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ തകര്‍ത്തിരിക്കുകയാണ്. 195 എന്ന കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും രാജസ്ഥാന്‍ 10 പന്തുകള്‍ ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട്, പാറ്റ് കമ്മിന്‍സ് തുടങ്ങിയ മികച്ച പേസ് ബൗളര്‍മാരെല്ലാം സ്റ്റോക്‌സിന്റെയും സഞ്ജുവിന്റെയും ബാറ്റിങ് മികവിന് മുന്നില്‍ മുട്ടുമടക്കി.

IPL 2020 : Kieron Pollard Explains The Real Reason For The Defeat | Oneindia Malayalam

രോഹിത് ശര്‍മയുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ നായകത്വത്തിന് കീഴിലാണ് രാജസ്ഥാനെതിരേ മുംെൈബ ഇറങ്ങിയത്. ഇപ്പോഴിതാ രാജസ്ഥാനെതിരായ തോല്‍വി മുംബൈ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് കീറോണ്‍ പൊള്ളാര്‍ഡ്. മത്സര ശേഷം പ്രതികരിക്കവെയാണ് പൊള്ളാര്‍ഡ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

pollardipl

'ഹര്‍ദിക് പാണ്ഡ്യ മത്സരത്തില്‍ ഞങ്ങള്‍ക്ക് ആധിപത്യം നേടിത്തന്നതാണ് എന്നാല്‍ സ്റ്റോക്‌സും സഞ്ജുവും മനോഹരമായി കളിച്ചു. എതിരാളികളുടെ പ്രകടനം മികച്ചതായിരുന്നു. ഈ തോല്‍വി ഞങ്ങളെ വളരെയധികം പ്രയാസപ്പെടുത്തുന്നില്ല. കാരണം ഇനിയും മൂന്ന് മത്സരം ഞങ്ങള്‍ക്ക് അവശേഷിക്കുന്നുണ്ട്. മികച്ച ക്രിക്കറ്റുമായി ഞങ്ങള്‍ തിരിച്ചുവരും. ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി ശ്രമിച്ചു,എന്നാല്‍ ഈ ദിവസം ഫലം കണ്ടില്ല. ഹര്‍ദിക് തന്റെ മികവ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ടീമിന്റെ പട്ടികയിലെ സ്ഥാനമല്ല വിജയമാണ് നോക്കാറ്.

ഇത്രയും മികച്ച സ്‌കോര്‍ നേടിയിട്ട് തോല്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്'-പൊള്ളാര്‍ഡ് പറഞ്ഞു. മുംബൈക്ക് മികച്ച ബൗളിങ് കരുത്തുള്ളതിനാല്‍ രാജസ്ഥാന്റെ തോല്‍വി ആരാധകര്‍ പോലും ഉറപ്പിച്ചെങ്കിലും സ്റ്റോക്‌സിന്റെയും സഞ്ജുവിന്റെയും പ്രകടനം വിധി തിരുത്തി. സ്റ്റോക്‌സ് തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ അവസാന ഒമ്പത് മത്സരങ്ങളിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ കഴിയാതിരുന്ന സഞ്ജു ഇന്നലെ അവസരോചിത ഇന്നിങ്‌സുമായി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. അനാവശ്യ ഷോട്ടിന് ശ്രമിക്കാതെ കരുതലോടെ ബാറ്റുവീശിയ സഞ്ജുവും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായക ഭാഗമായി.

രാജസ്ഥാനോടുള്ള തോല്‍വി മുംബൈയെ കാര്യമായി ബാധിക്കില്ല. നിലവില്‍ 11 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്തുണ്ട്. മൂന്ന് മത്സരം ശേഷിക്കെ മുംബൈ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. അതേ സമയം 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള രാജസ്ഥാന് ഇനി രണ്ട് മത്സരം മാത്രമാണ് ശേഷിക്കുന്നത്. രണ്ടിലും ജയിച്ചാലും പോയിന്റ് പട്ടികയില്‍ ആദ്യ നാലിനുള്ളില്‍ കടക്കുക രാജസ്ഥാന് പ്രയാസമുള്ള കാര്യമാണ്. ജോഫ്ര ആര്‍ച്ചറുടെ മികവിന് പിന്തുണ നല്‍കാന്‍ കെല്‍പ്പുള്ള മികച്ചൊരു ഇന്ത്യന്‍ പേസറുടെ അഭാവം രാജസ്ഥാനെ അലട്ടുന്നുണ്ട്. പോരാട്ടം കടുക്കവെ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ പഞ്ചാബ്,കെകെആര്‍,രാജസ്ഥാന്‍ ടീമുകള്‍ തമ്മിലാണ് വാശിയേറിയ പോരാട്ടം.

Story first published: Monday, October 26, 2020, 10:32 [IST]
Other articles published on Oct 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X