IPL 2020: ഇതുവരെ നന്നായി കളിച്ചു, കീരിടവും മുംബൈ നേടും, അതിന് കാരണമുണ്ടെന്ന് ഹര്‍ദിക് പാണ്ഡ്യ
ദുബായ്: മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍ അതിഗംഭീര പ്രകടനമാണ് നടത്തിയതെന്ന് ഹര്‍ദിക് പാണ്ഡ്യ. ഇത്തവണ കിരീടം നേടുമെന്നും പാണ്ഡ്യ വ്യക്തമാക്കി. അതേസമയം ടീമിന് ആവശ്യമായ സമയത്ത് കളിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു. മുംബൈ ഈ സീസണില്‍ സൂപ്പര്‍ പ്രകടനമാണ് നടത്തിയത്. ഇതില്‍ കൂടുതല്‍ ഒരു ടീമിനും നല്‍കാനാവില്ല. എല്ലാ സീസണിലും ഞങ്ങള്‍ പതിയെയാണ് തുടങ്ങാറുള്ളത്. എന്നാല്‍ ഈ സീസണില്‍ ഒരു പ്രശ്‌നവും ഇല്ലാതെയാണ് ടീം മുന്നോട്ട് പോകുന്നത്. എന്റെ ബാറ്റിംഗ് മെച്ചപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അത് നല്ല രീതിയിലാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ നല്ല പ്രകടനം കളിക്കളത്തില്‍ നടത്താന്‍ സാധിക്കുന്നുണ്ടെന്നും പാണ്ഡ്യ പറഞ്ഞു.

ടീം നല്‍കുന്ന അവസരത്തിനനുസരിച്ചാണ് എന്റെ ബാറ്റിംഗ് മുന്നോട്ട് പോവുക. അവര്‍ എന്നെ കളിക്കാനിറങ്ങുമ്പോള്‍ എന്താണ് ടീമിന് ആവശ്യമുള്ളതെന്ന് മനസ്സിലാവും. അത് കൂടി പരിഗണിച്ചാണ് ഞാന്‍ ബാറ്റ് ചെയ്യുക. ഇതുവരെ അത് നല്ല രീതിയില്‍ തന്നെയാണ് പോകുന്നത്. ടീമിലെ എല്ലാ താരങ്ങളും ആവശ്യമായ സമയത്ത് നന്നായി കളിക്കുന്നുണ്ട്. ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ വിജയങ്ങളും വരുന്നുണ്ട്. ഇനിയുള്ളത് വളരെ നിര്‍ണായകമായ മത്സരങ്ങളാണ്. അതില്‍ വിജയിച്ച് കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. അതേസമയം മുംബൈ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നേരിടുന്നത്.
അതേസമയം മുംബൈയുടെ അവസാന രണ്ട് മത്സരത്തില്‍ ഹര്‍ദിക് കളിച്ചിരുന്നില്ല. ഇതോടെ പ്ലേഓഫില്‍ താരം കളിക്കുമോ എന്ന സംശയവും ശക്തമായിരിക്കുകയാണ്. ഇതിന് മറുപടിയുമായി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തി. ഫിറ്റ്‌നെസ് വെച്ച് നോക്കുമ്പോള്‍ ഹര്‍ദിക്കിന് ഒരു കുഴപ്പവുമില്ലെന്ന് രോഹിത് പറഞ്ഞു. കുറച്ച് മത്സരങ്ങളില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കാനാണ് ടീം തീരുമാനിച്ചത്. മറ്റുള്ള കളിക്കാര്‍ക്കും അവസരം നല്‍കുക പ്രധാനമായിരുന്നു. എന്നാല്‍ പ്ലേഓഫിന് കളിക്കാന്‍ ഹര്‍ദിക് ഉണ്ടാവും. ഹര്‍ദിക്കിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും രോഹിത് വ്യക്തമാക്കി.
മുംബൈയുടെ ബൗളിംഗ് നിരയെയും രോഹിത് പ്രശംസിച്ചു. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബൂള്‍ട്ടും ഞങ്ങളുടെ വിക്കറ്റെടുക്കുന്ന ബൗളര്‍മാരാണ്. വളരെ മികച്ച പ്രകടനമാണ് അവര്‍ നടത്തുന്നത്. ടീമിന് വിക്കറ്റ് ആവശ്യമുള്ളപ്പോഴൊക്കെ ഇവര്‍ അത് നേടി തരും. പലപ്പോഴും കളി മാറ്റുന്നതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ടെന്നും രോഹിത് പറഞ്ഞു. ഹൈദരാബാദിനെതിരെ ഇവരുടെ അഭാവം ടീമിലുണ്ടായിരുന്നു. പക്ഷേ അവരുടെ ജോലി ഭാരം കുറയ്ക്കുകയാണ് ടീം ലക്ഷ്യമിട്ടത്. തുടര്‍ച്ചയായി യാത്രകളും അതോടൊപ്പം കളിയും ഇവരെ തളര്‍ത്തിയിട്ടുണ്ടാവും. ഇവര്‍ കുറച്ച് ദിവസം ബ്രേക്ക് ലഭിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പ്ലേഓഫില്‍ ഇവര്‍ ഗംഭീരമായി തിരിച്ചെത്തുമെന്നും രോഹിത് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications