IPL 2020: ഇത്തവണത്തെ ഏറ്റവും മികച്ച ടീമുകളിലൊന്ന് ഞങ്ങളാണ്; ശ്രേയസ് അയ്യര്‍
അബുദാബി: തുടര്‍ച്ചയായ നാല് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയെ ആറ് വിക്കറ്റിന് തകര്‍ത്ത് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 152 എന്ന ചെറിയ സ്‌കോറിലേക്ക് തളച്ചിട്ട ഡല്‍ഹി 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. അവസരത്തിനൊത്ത് ഉയര്‍ന്ന സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ (60),ശിഖര്‍ ധവാന്‍ (54) എന്നിവരാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്.
ബൗളിങ്ങില്‍ ആന്റിച്ച് നോക്കെയെ, കഗിസോ റബാദ എന്നിവരും തിളങ്ങി. ഇപ്പോഴിതാ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ പ്രതികരിച്ചിരിക്കുകയാണ്. ഇത്തവണത്തെ ഏറ്റവും മികച്ച ടീമുകളിലൊന്ന് ഡല്‍ഹി ക്യാപിറ്റല്‍സാണെന്നാണ് ശ്രേയസ് പറഞ്ഞത്. 'വളരെ മനോഹരമായ പ്രകടനമായിരുന്നു. രണ്ടാം സ്ഥാനം ലഭിക്കാനുള്ള ജീവന്‍ മരണ പോരാട്ടമായിരുന്നു ഇതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വളരെ പ്രചോദനത്തോടെയാണ് കളിച്ചത്.

ബൗളര്‍മാര്‍ ടീമിന്റെ പദ്ധതിക്കനുസരിച്ച് ഉയര്‍ന്നു. മനോഹരമായി അവര്‍ അത് പ്രാവര്‍ത്തികമാക്കി. നോര്‍ക്കെ,റബാദ മനോഹരമായി പന്തെറിഞ്ഞു. ഇത്തവണത്തെ മികച്ച ടീമുകളിലൊന്ന് ഞങ്ങളാണ്. അടിസ്ഥാന കാര്യങ്ങളില്‍ ഉറച്ച് നിന്ന് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചാല്‍ ഫലം എത്തിച്ചേരും'-ശ്രേയസ് പറഞ്ഞു. സീസണിന്റെ തുടക്കത്തില്‍ ഏറ്റവും സംതുലിതമായ ടീമെന്ന പേരെടുത്തത് ഡല്‍ഹിയായിരുന്നു. ആദ്യ ഘട്ടത്തില്‍ തുടര്‍ ജയങ്ങളുമായി അനായാസം പ്ലേ ഓഫിലെത്തുമെന്ന് ഡല്‍ഹി തോന്നിപ്പിച്ചെങ്കിലും രണ്ടാം ഘട്ടത്തില്‍ കാലിടറി.
തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോല്‍ക്കേണ്ടി വന്നതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. എന്നാല്‍ അവസാന മത്സരത്തില്‍ ആര്‍സിബിയെ കീഴടക്കി ശക്തമായി തിരിച്ചുവരവ് നടത്താന്‍ ഡല്‍ഹിക്ക് സാധിച്ചു. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനം അത്ര മികച്ചതെന്ന് പറയാന്‍ സാധിക്കില്ല. ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കാത്തതാണ് ഡല്‍ഹിയുടെ പ്രധാന പ്രശ്‌നം. പൃത്ഥ്വി ഷാ,അജിന്‍ക്യ രഹാനെ,ശിഖര്‍ ധവാന്‍ എന്നിവരാണ് ഓപ്പണര്‍മാരായി പരീക്ഷിക്കാന്‍ ഡല്‍ഹി നിരയിലുള്ളത്.
ധവാന്‍ ഓപ്പണറായി ശോഭിക്കുമ്പോഴും പൃത്ഥ്വിക്ക് അവസരത്തിനൊത്ത് ഉയരാനാവുന്നില്ല. ആര്‍സിബിക്കെതിരേ മികച്ച ടീം വര്‍ക്കിന്റെ ജയമാണ് ഡല്‍ഹി നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 152ല്‍ ഒതുക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. വിരാട് കോലിയെ അശ്വിന്‍ പുറത്താക്കിയതും എബി ഡിവില്ലിയേഴ്‌സ് റണ്ണൗട്ടായതും ഡല്‍ഹിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. ദേവ്ദത്ത് പടിക്കലാണ് (50) ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications