വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'ടി20യുടെ ബ്രാഡ്മാന്‍'- ക്രിസ് ഗെയ്‌ലിനെ പുകഴ്ത്തി വീരേന്ദര്‍ സെവാഗ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലൂടെ പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് ക്രിസ് ഗെയ്ല്‍. അതിവേഗം ബാറ്റുവീശേണ്ട ടി20 ഫോര്‍മാറ്റില്‍ യുവാക്കള്‍ക്ക് പോലും സാധിക്കാത്ത മെയ്‌വഴക്കത്തോടെയാണ് ഗെയ്ല്‍ നിറഞ്ഞാടുന്നത്. സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായെങ്കിലും മടങ്ങിവരവിന് ശേഷം തകര്‍പ്പന്‍ ബാറ്റിങ്ങുമായി അദ്ദേഹം വിസ്മയിപ്പിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും പുതിയ റെക്കോഡുകള്‍ സ്വന്തമാക്കാന്‍ ഗെയ്‌ലിനായി. ടി20 ഫോര്‍മാറ്റില്‍ 1000 സിക്‌സറുകളെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ഗെയ്‌ലിനെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തുകയാണ്. ക്രിസ് ഗെയ്‌ലിന്റെ പ്രകടനത്തെ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

Chris Gayle is Bradman When It Comes To T20 cricket | Oneindia Malayalam

'ടി20യിലെ ബ്രാഡ്മാനാണ് ക്രിസ് ഗെയ്ല്‍. എക്കാലത്തെയും മികച്ച താരമെന്ന നിസംശയം പറയാം. എന്റര്‍ടെയ്ന്‍മെന്റിന്റെ പിതാവാണ്'-എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയി അവിശ്വസനീയം എന്നാണ് ഗെയ്‌ലിന്റെ 1000 സിക്‌സര്‍ നേട്ടത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും ട്വിറ്റിലൂടെ ഗെയ്‌ലിനെ അഭിനന്ദിച്ചു. '41കാരന്‍ വിസ്മയകരമായ 99 റണ്‍സ് നേടുന്നതിന് സാക്ഷ്യം വഹിച്ചു. 1000 സിക്‌സര്‍ നേട്ടവും പൂര്‍ത്തിയാക്കി. ടി20 ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരമെന്ന് ഒരു എതിര്‍ അഭിപ്രായവുമില്ലാതെ പറയാം'- എന്നായിരുന്നു മൈക്കല്‍ വോണ്‍ കുറിച്ചത്.

virendersehwag-chrisgayle

ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും ഗെയ്‌ലിന്റെ പേരിലാണ്. 410 ടി20 കളില്‍ നിന്നായി 13572 റണ്‍സ് നിലവില്‍ ഗെയ്‌ലിന്റെ പേരിലുണ്ട്. രാജസ്ഥാനെതിരായ മത്സരത്തോടെ 101 സിക്‌സുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് താരമായ കീറോണ്‍ പൊള്ളാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. മുന്‍ ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം മൂന്നാം സ്ഥാനത്തും. എന്നാല്‍ ഇവരെല്ലാം ഗെയ്‌ലിനെക്കാള്‍ ഏറെ പിന്നിലാണ്. 1041 ഫോറും ഗെയ്ല്‍ നേടിയിട്ടുണ്ട്. 22 ടി20 സെഞ്ച്വറിയും 85 അര്‍ധ സെഞ്ച്വറിയും ഗെയ്ല്‍ അടിച്ചെടുത്തിട്ടുണ്ട്. ടി20 ഫോര്‍മാറ്റിലെ ഒട്ടുമിക്ക ലീഗിലും കളിച്ച ഗെയ്ല്‍ ഇപ്പോഴും സജീവമായിത്തന്നെ തുടരുന്നു.

ദൗര്‍ഭാഗ്യവശാല്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന് പഞ്ചാബ് പരാജയപ്പെട്ടു. ഗെയ്ല്‍ പഞ്ചാബിന്റെ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ച ശേഷം ടീം തോല്‍ക്കുന്ന ആദ്യ മത്സരമാണിത്. തുടര്‍ച്ചയായി അഞ്ച് വിജയം നേടി കുതിക്കുകയായിരുന്ന പഞ്ചാബിനെ രാജസ്ഥാന്‍ പിടിച്ചുകെട്ടുകയായിരുന്നു. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പഞ്ചാബിന്റെ എതിരാളികള്‍. പ്ലേ ഓഫില്‍ കടക്കാന്‍ അവസാന മത്സരത്തില്‍ വമ്പന്‍ ജയം പഞ്ചാബിന് ആവിശ്യമാണ്.

Story first published: Saturday, October 31, 2020, 12:46 [IST]
Other articles published on Oct 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X