Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിക്ക് ശേഷം ഐപിഎല്ലിലെ മികച്ച ക്യാപ്റ്റന്‍ അവന്‍, വാനോളം പുകഴ്ത്തി സെവാഗ്

മുംബൈ: ഐപിഎല്ലില്‍ എം എസ് ധോണിക്ക് ശേഷം ഏറ്റവും മികച്ച നായകന്‍ രോഹിത് ശര്‍മയാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനുമായ വീരേന്ദര്‍ സെവാഗ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തെ പ്രശംസിച്ച് സെവാഗ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

'എംഎസ് ധോണിക്ക് ശേഷം ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്‍ രോഹിത് ശര്‍മയാണെന്ന് എപ്പോഴും ഞാന്‍ പറയാറുണ്ട്. മത്സരത്തെ മനസിലാക്കുന്ന രീതിയും തന്ത്രപരമായ മാറ്റംവരുത്തുന്നതും വളരെ മനോഹരമാണ്. കൊല്‍ക്കത്തയ്‌ക്കെതിരേ നിധീഷ് റാണയ്‌ക്കെതിരേ ക്രുണാല്‍ പാണ്ഡ്യയെ ഉപയോഗിച്ചത് മനോഹരമായ തന്ത്രമാണ്'-സെവാഗ് പറഞ്ഞു.

sehwag

കീറോണ്‍ പൊള്ളാര്‍ഡിനെപ്പോലൊയു മീഡിയം പേസറെ എങ്ങനെ ഫലപ്രദമായി ഉപയോഗിച്ച് റണ്‍റേറ്റ് കുറയ്ക്കാമെന്ന് രോഹിത് തെളിയിച്ചെന്നും എവിടെ എപ്പോള്‍ ആരെ ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സെവാഗ് പറഞ്ഞു. കൊല്‍ക്കത്തയുടെ ആദ്യ ഓവറുകളില്‍ മികച്ച പേസര്‍മാരെ ഇറക്കി സുനില്‍ നരെയ്‌നെ റണ്‍സ് നേടുന്നതില്‍ തടുത്തത് ക്യാപ്റ്റന്‍സിയുടെ മിടുക്കാണെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം എം എസ് ധോണിയുടെ മോശം പ്രകടനത്തെ സെവാഗ് വിമര്‍ശിച്ചിരുന്നു. ധോണിക്ക് നായകനെന്ന നിലയില്‍ നിരവധി തെറ്റുകള്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ സെവാഗ് നായകനെന്ന നിലയില്‍ ധോണി 10ല്‍ 4 മാര്‍ക്ക് മാത്രമാണ് അര്‍ഹിക്കുന്നതെന്നും വ്യക്തമാക്കി. രാജസ്ഥാനെതിരേ ഏഴാമതായി ബാറ്റ് ചെയ്യാനെത്തിയ ധോണി വലിയ വിമര്‍ശനം നേരിട്ടിരുന്നു. മത്സരത്തില്‍ അവസാന ഓവറില്‍ മൂന്ന് സിക്‌സുകള്‍ ധോണി നേടിയെങ്കിലും ടീമിന് വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ തിളങ്ങേണ്ടത് ധോണിക്ക് അത്യാവശ്യമാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം മികച്ച പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയെ മൂന്ന് കിരീടത്തിലേക്ക് നയിച്ചത് ധോണിയാണ്. ഐപിഎല്ലില്‍ 2013ലാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ നായകനാവുന്നത്.

പിന്നീടിങ്ങോട്ട് നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഏറെ വളര്‍ന്ന രോഹിത് നാല് കിരീടമാണ് മുംബൈയുടെ അലമാരയിലെത്തിച്ചത്. നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരും മുംബൈ ഇന്ത്യന്‍സാണ്. ഇത്തവണ ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ് തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയെ വീഴ്ത്തി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അടുത്ത മത്സരത്തില്‍ കോലിയുടെ ആര്‍സിബിയാണ് മുംബൈയുടെ എതിരാളികള്‍.

Story first published: Friday, September 25, 2020, 14:21 [IST]
Other articles published on Sep 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+