For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് വീരേന്ദര്‍ സെവാഗ്, നായകസ്ഥാനത്ത് രോഹിത് ഇല്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ പൂര്‍ത്തിയാവുമ്പോള്‍ വീണ്ടും മുംബൈ ഇന്ത്യന്‍സ് മറ്റൊരു കിരീടംകൂടി അലമാരയിലെത്തിച്ചിരിക്കുകയാണ്. മുംബൈ ഐപിഎല്ലിലെ അഞ്ചാം കിരീടം ഉയര്‍ത്തിയപ്പോള്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും കൈയടി നേടി. ഇത്തവണ സര്‍വാധിപത്യ വിജയമാണ് മുംബൈ നേടിയെടുത്തത്. ഫൈനലിലും ഒരു ഘട്ടത്തിലും മുംബൈയെ വിറപ്പിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. ഇപ്പോഴിതാ ഇത്തവണത്തെ ഏറ്റവും മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുന്‍ പരിശീലകനുമായ വീരേന്ദര്‍ സെവാഗ്. ടീമില്‍ രോഹിത് ശര്‍മ ഇല്ലെന്നതാണ് ശ്രദ്ധേയം.

ഓപ്പണര്‍മാരായി കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെയും ആര്‍സിബിയുടെ യുവതാരം ദേവ്ദത്ത് പടിക്കലിനെയുമാണ് സെവാഗ് തിരഞ്ഞെടുത്തത്. ഇത്തവണ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ശ്രദ്ധേയ ബാറ്റിങ്ങുകൊണ്ട് ഓറഞ്ച് ക്യാപ് നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇടം കൈയന്‍ ഓപ്പണറായ ദേവ്ദത്ത് അരങ്ങേറ്റ സീസണില്‍ത്തന്നെ 450ന് മുകളിലാണ് സ്‌കോര്‍ ചെയ്തത്. ഇത്തവണത്തെ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരവും ദേവ്ദത്തിനായിരുന്നു.

sehwagandrohit

മൂന്നാം നമ്പറിലേക്ക് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെയാണ് തിരഞ്ഞെടുത്തത്. ഇത്തവണ ഏറ്റവും കൈയടി നേടിയ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്.സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. സൂര്യകുമാറിനെ ഓസീസ് പര്യടനത്തിന് പരിഗണിക്കണമെന്ന ആവിശ്യം ഇപ്പോഴും സജീവ ചര്‍ച്ചാവിഷയമാണ്. നാലാം നമ്പറില്‍ വിരാട് കോലിയാണുള്ളത്. ആര്‍സിബി നായകനായ കോലിയെത്തന്നെയാണ് സെവാഗ് തന്റെ പ്ലേയിങ് ഇലവന്‍ നായകനായും നിയമിച്ചത്. കോലിയുടെ ക്യാപ്റ്റന്‍സിയെ പലപ്പോഴും സെവാഗ് വിമര്‍ശിക്കാറുണ്ടെങ്കിലും തന്റെ ടീമിന്റെ നായകനായി കോലിയെ തിരഞ്ഞെടുത്തത് ശ്രദ്ധേയമായി.

അഞ്ചാം നമ്പറില്‍ സര്‍പ്രൈസ് നല്‍കി ഡേവിഡ് വാര്‍ണറെയാണ് തിരഞ്ഞെടുത്തത്. മികച്ച ഫോമിലുള്ള വാര്‍ണര്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മികവുള്ളവനാണെന്ന് സെവാഗ് പറഞ്ഞു. വാര്‍ണര്‍ അല്ലെങ്കില്‍ കോലി ഇവരില്‍ ആരെ നായകനാക്കണമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഓപ്പണിങ്ങിലും മധ്യനിരയിലും തിളങ്ങാന്‍ കെല്‍പ്പുള്ള കോലിയെ തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. ആറാം നമ്പറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെ സെവാഗ് തിരഞ്ഞെടുത്തു. പൊള്ളാര്‍ഡും ഹര്‍ദികും പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ഫോമിന്റെ അടിസ്ഥാനത്തില്‍ ഡിവില്ലിയേഴ്‌സിനെ പരിഗണിക്കുകയായിരുന്നു.

പേസ് ബൗളര്‍മാരായി കഗിസോ റബാദ,ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി എന്നിവരെ തിരഞ്ഞെടുത്തപ്പോള്‍ ട്രന്റ് ബോള്‍ട്ടിനെ പരിഗണിച്ചില്ല. സ്പിന്നര്‍മാരായി റാഷിദ് ഖാനെയും യുസ്‌വേന്ദ്ര ചഹാലിനെയും പരിഗണിച്ചപ്പോള്‍ 12ാമനായി ഇഷാന്‍ കിഷനെയും തിരഞ്ഞെടുത്തു. ഇത്തവണ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയതും മുംബൈ ഇന്ത്യന്‍സ് നിരയിലെ ടോപ് സ്‌കോറര്‍ ആയതും ഇഷാനായിരുന്നു.

Story first published: Friday, November 13, 2020, 9:25 [IST]
Other articles published on Nov 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+