വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബിനെ തോല്‍പ്പിച്ചത് അംപയര്‍, രൂക്ഷ വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ സൂപ്പര്‍ ഓവറിനാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം സാക്ഷ്യം വഹിച്ചത്. ആദ്യാവസാനം ആവേശകരമായ മത്സരത്തില്‍ നിശ്ചത ഓവറില്‍ മത്സരം സമനിലയിലേക്ക് നീങ്ങിയതോടെ സൂപ്പര്‍ ഓവറില്‍ വിജയം ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു. നന്നായി പൊരുതിയ പഞ്ചാബിന്റെ തോല്‍വിക്ക് പിന്നില്‍ അംപയറുടെ പിഴവുമുണ്ട്. അവസാന ഓവറില്‍ രണ്ട് റണ്‍ ഓടിയെടുത്തത് ഒരു റണ്‍സ് മാത്രമാണ് അംപയര്‍ നല്‍കിയത്.

IPL 2020 - Umpire Nitin Menon Who Cost The Game For KXIP Is A Keralite? | Oneindia Malayalam
വീരേന്ദര്‍ സെവാഗ്

ക്രീസില്‍ ബാറ്റ് പൂര്‍ണമായും എത്തിയില്ല എന്ന കാരണത്താലായിരുന്നു ഒരു റണ്‍സ് നിഷേധിക്കപ്പെട്ടത്. എന്നാല്‍ സ്‌ക്രീനില്‍ ബാറ്റ് പൂര്‍മായും എത്തിയതായി വ്യക്തമാവുകയും ചെയ്തിരുന്നു. അംപയറുടെ ഈ തെറ്റായ തീരുമാനമാണ് പഞ്ചാബിന് ജയം നിഷേധിച്ചതെന്ന് പറയാം. ഇപ്പോഴിതാ അംപയറുടെ തെറ്റായ തീരുമാനമാണ് പഞ്ചാബിനെ തോല്‍പ്പിച്ചതെന്നാരോപിച്ച് രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പഞ്ചാബ് പരിശീലകനും താരവുമായ വീരേന്ദര്‍ സെവാഗ്.

അംപയറെ പരിഹസിച്ച് സെവാഗിന്റെ ട്വീറ്റ്

അംപയറെ പരിഹസിച്ച് സെവാഗിന്റെ ട്വീറ്റ്

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ 19ാം ഓവറിലാണ് നാടകീയമായ സംഭവം നടന്നത്. മിന്നും ഫോമില്‍ മായങ്ക് അഗര്‍വാള്‍ ബാറ്റ് ചെയ്യുന്നു,ഒപ്പം ക്രിസ് ജോര്‍ദാനും. ഇരുവരും ഓടിയെടുത്ത രണ്ട് റണ്‍സില്‍ ഒരു തവണ ക്രീസില്‍ പൂര്‍ണ്ണമായും ബാറ്റ് എത്തിയില്ലെന്ന കാരണം പറഞ്ഞ് ലെഗ് അംപയര്‍ ഒരു റണ്‍സ് മാത്രമാണ് നല്‍കിയത്. ഈ ഒരു റണ്‍സ് പഞ്ചാബിന് വിജയത്തിന്റെ വിലയുണ്ടായിരുന്നു. അംപയറുടെ തെറ്റായ തീരുമാനത്തിനെതിരേ സെവാഗിന്റെ ട്വീറ്റ് ഇങ്ങനെ 'മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കിയ ആളെ തിരഞ്ഞെടുത്തതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഷോര്‍ട്ട് റണ്‍ വിധിച്ച അംപയറാണ് മാന്‍ ഓഫ് ദി മാച്ച്. അത് ഷോര്‍ട്ട് റണ്ണല്ല,അതാണ് വ്യത്യാസം'-എന്നാണ് സെവാഗ് കുറിച്ചത്.

സ്‌റ്റോയിനിസാണ് കളിയിലെ താരം

സ്‌റ്റോയിനിസാണ് കളിയിലെ താരം

ദുബായില്‍ കുത്തി ഉയരുന്ന പന്തില്‍ അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ മടങ്ങിയപ്പോള്‍ 157 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ നയിച്ചത് സ്‌റ്റോയിന് 21 പന്തില്‍ നേടിയ 53 റണ്‍സാണ്. 7 ഫോറും മൂന്ന് സിക്‌സുമായി കളം കീഴടക്കിയ സ്‌റ്റോയിനിസാണ് അവസാന ഓവര്‍ എറിഞ്ഞ് മത്സരം സമനില ആക്കിയതും. രണ്ട് വിക്കറ്റും താരം അക്കൗണ്ടിലാക്കി. പഞ്ചാബ് നിരയില്‍ മായങ്ക് അഗര്‍വാളാണ് താരമായത്. 60 പന്തില്‍ 89 റണ്‍സുമായി അവസാന ഓവര്‍ വരെ അദ്ദേഹം പൊരുതിയെങ്കിലും വിജയം നേടിക്കൊടുക്കാനായില്ല. 7 ഫോറും നാല് സിക്‌സും മായങ്ക് പറത്തി.

സൂപ്പര്‍ ഓവറില്‍ റബാദ കൊടുങ്കാറ്റ്

സൂപ്പര്‍ ഓവറില്‍ റബാദ കൊടുങ്കാറ്റ്

സൂപ്പര്‍ ഓവറില്‍ പഞ്ചാബിനെ 2 റണ്‍സിനുള്ളില്‍ ഒതുക്കിയത് കഗിസോ റബാദയുടെ ബൗളിങ് മികവ്. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെ എക്‌സ്ട്രാ ബൗണ്‍സില്‍ കുടുക്കിയ റബാദ നിക്കോളാസ് പുരാനെ ക്ലീന്‍ ബൗള്‍ഡും ചെയ്തു. ശ്രേയസും റിഷഭ് പന്തും ഡല്‍ഹിക്കായി സൂപ്പര്‍ ഓവറിലിറങ്ങി ഷമിയുടെ പന്തില്‍ അനായാസമായി വിജയ ലക്ഷ്യം മറികടന്നു.

Story first published: Monday, September 21, 2020, 11:45 [IST]
Other articles published on Sep 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X