For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഹൈദരാബാദ് ബാറ്റിംഗ് രാജു രസ്‌തോഗിയുടെ വീട് പോലെ, പരിഹാസവുമായി സെവാഗ്!!

By Vaisakhan MK

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരിഹസിച്ച് വീരേന്ദര്‍ സെവാഗ്. ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും കഴിഞ്ഞാല്‍ ഹൈദരാബാദില്‍ ബാറ്റ് ചെയ്യാന്‍ മറ്റാരുമില്ലേ എന്നും സെവാഗ് ചോദിച്ചു. മനീഷ് പാണ്ഡെയും വാര്‍ണറും ചേര്‍ന്ന് എങ്ങനെയൊക്കെയോ ടീമിനെ രക്ഷിച്ചെടുക്കുമ്പോഴാണ് വരുണ്‍ ചക്രവര്‍ത്തി വാര്‍ണറെ മടക്കിയത്. ഇത് ഹൈദരാബാദിനെ താളം തെറ്റിച്ചു. ദിനേഷ് കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സി മികച്ച നിന്നുവെന്നും സെവാഗ് വ്യക്തമാക്കി.

1

ദിനേഷ് കാര്‍ത്തിക്ക് ടീമിലെ വമ്പന്‍ താരങ്ങളെ വിശ്വസിച്ചു. അവര്‍ക്ക് മുന്നില്‍ നിന്ന് നയിക്കാനുള്ള അവസരം കൊടുത്തു. പാറ്റ് കമ്മിന്‍സ് കഴിഞ്ഞ കളിയില്‍ പരാജയമായിട്ടും, ആദ്യ ഓവര്‍ എറിയാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഇത് കളിയില്‍ നിര്‍ണായമായി മാറിയെന്നും സെവാഗ് പറഞ്ഞു. ഹൈദരാബാദിന് ആഴത്തിലുള്ള ബാറ്റിംഗ് നിരയുടെ അഭാവമുണ്ട്. ത്രീ ഇഡിയറ്റ്‌സ് സിനിമയിലെ രാജു രസ്‌തോഗിയുടെ വീട് പോലെയാണ് ഹൈദരാബാദ് ബാറ്റിംഗ് നിരയെന്നും സെവാഗ് പരിഹസിച്ചു. ദരിദ്രമായ വീടാണ് രസ്‌തോഗിയുടേതെന്ന് സിനിമയില്‍ കാണിക്കുന്നുണ്ട്.

അതേസമയം ചൈനീസ് ഉല്‍പ്പന്നങ്ങളെ പോലെയാണ് മനീഷ് പാണ്ഡെയുടെ ബാറ്റിംഗെന്നും സെവാഗ് പറഞ്ഞു. ദിനേഷ് കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സി തന്ത്രം ഹൈദരാബാദിനെ റണ്‍സെടുക്കുന്നതില്‍ നിന്ന് പിന്നോട്ടടിച്ചെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു. വൃദ്ധിമാന്‍ സാഹയെയും സെവാഗ് പരിഹസിച്ചു. ഒച്ചിഴയുന്നത് പോലെയാണ് കളിച്ചതെന്നും സെവാഗ് പറയുന്നു. വുദ്ധിമാന്‍ സാഹ ബാറ്റ് ചെയ്തത് കണ്ടപ്പോള്‍, അദ്ദേഹം ഹൈദരാബാദിന് വേണ്ടിയല്ല കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് കളിച്ചതെന്ന് തോന്നുന്നു. സ്വന്തം ബാറ്റിംഗ് കൊണ്ട് കെകെആറിനാണ് അദ്ദേഹം ഗുണം ചെയ്തതെന്നും സെവാഗ് പരിഹസിച്ചു.

കൊല്‍ക്കത്തയില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് സാഹ. ഇതും കൂടി മനസ്സില്‍ വെച്ചായിരുന്നു സാഹയുടെ പരിഹാസം. സാഹ കളിച്ച പന്തുകളുടെ എണ്ണം വെച്ച് അദ്ദേഹം അര്‍ധ സെഞ്ച്വറി നേടേണ്ടതാണെന്നും സെവാഗ് പറഞ്ഞു. ടീമിന് ആവശ്യമുള്ള സമയത്ത് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ സാഹ പരാജയപ്പെട്ടു. അദ്ദേഹത്തിന് വമ്പനടികള്‍ക്ക് സാധിച്ചില്ല. അതും അദ്ദേഹം ക്രീസില്‍ വന്നിട്ട് കുറച്ച് സമയം കഴിഞ്ഞിരുന്നു. കൂടുതല്‍ റണ്ണടിക്കാന്‍ അദ്ദേഹത്തിന് സാധിക്കണമായിരുന്നു. സാഹയുടെ സ്‌ട്രൈക്ക് റേറ്റ് ഇരട്ടിയാവേണ്ടതായിരുന്നു. അതാണ് ഹൈദരാബാദിന് വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാത്തതിന് കാരണം. മുഹമ്മദ് നബി നേരത്തെ തന്നെ ഇറങ്ങണമെന്നും കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കുമെന്നും സെവാഗ് പറഞ്ഞു.

Story first published: Sunday, September 27, 2020, 19:39 [IST]
Other articles published on Sep 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+