വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ തിരിച്ചുവരവ് ഐപിഎല്‍ 2020നെ കൂടുതല്‍ മനോഹരമാക്കും: വീരേന്ദര്‍ സെവാഗ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ വെറും മൂന്ന് നാള്‍ മാത്രമാണുള്ളത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. എം എസ് ധോണി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നുവെന്ന സന്തോഷവും ഇത്തവണത്തെ ഐപിഎല്ലിനുണ്ട്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷമുള്ള ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവാണ് ഐപിഎല്‍ 2020നെ കൂടുതല്‍ മനോഹരമാക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

'ഇത്തവണ കളിക്കാര്‍ക്കും ആരാധകര്‍ക്കും വളരെ സവിശേഷമായ ഐപിഎല്ലാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. എം എസ് ധോണിയെ വീണ്ടും ക്രിക്കറ്റില്‍ കാണാന്‍ സാധിക്കുന്നുവെന്നതാണ് ഏറ്റവും മനോഹരമായ കാര്യം. ഇത്തരത്തില്‍ നിരവധി സവിശേഷതകള്‍ ഇത്തവണയുണ്ട്. ഞാന്‍ എല്ലാം എടുത്തുപറയണോ?'-സെവാഗ് ചോദിച്ചു. ഇത്തവണത്തെ ഐപിഎല്ലിനെ വളരെ ആകാംക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.

dhoniandsehwag

ഈ ലോക്ഡൗണ്‍ സമയത്ത് പഴയ മത്സരങ്ങള്‍ വീണ്ടും കാണുകയും എന്റെയടക്കം ഇന്നിങ്‌സുകള്‍ വിലയിരുത്തുകയും ചെയ്തു. ക്രിക്കറ്റ് ഇന്ത്യക്കാരുടെ ഡിഎന്‍എയുടെ ഭാഗമാണ്. അതിനാലാണ് ക്രിക്കറ്റിന്റെ മടങ്ങിവരവിനായി നമ്മള്‍ ഇത്രയധികം കാത്തിരിക്കുന്നതെന്നും സെവാഗ് പറഞ്ഞു. മുന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകനും താരവുമായിരുന്ന സെവാഗ് ഇത്തവണ ഒരു ടീമിനൊപ്പവും പരിശീലക വേഷത്തിലില്ല.

104 ഐപിഎല്ലില്‍ നിന്നായി രണ്ട് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2728 റണ്‍സ് സെവാഗ് നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് രാത്രിയാണ് എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റതിന് ശേഷം ധോണി ഇന്ത്യക്കുവേണ്ടി പിന്നീട് കളിച്ചിട്ടില്ല. സെമിയില്‍ ധോണി റണ്ണൗട്ടാവുകയായിരുന്നു.

ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് ടീമിലേക്ക് ധോണി തിരിച്ചുവരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. കൊറോണയെത്തുടര്‍ന്ന് ലോകകപ്പ് നീണ്ട് പോയതും ധോണിയുടെ വിരമിക്കല്‍ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. 39 വയസ് പിന്നിട്ട ധോണി 2022വരെ ഐപിഎല്‍ കളിക്കുമെന്ന് സിഎസ്‌കെ സിഇഒ വ്യക്തമാക്കിയിരുന്നെങ്കിലും ധോണി ഈ സീസണടോടെ വിരമിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Thursday, September 17, 2020, 12:19 [IST]
Other articles published on Sep 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X