വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡിവില്യേഴ്‌സ് ജീനിയസ്, ഐപിഎല്‍ ലോഗോ വരെ അവനെ പോലെയെന്ന് സെവാഗ്!!

By Vaisakhan MK

ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന എബി ഡിവില്യേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഒരിക്കല്‍ ഒരു ജീനിയസാണെങ്കില്‍ എപ്പോഴും ജീനിയസ് തന്നെയായിരിക്കുമെന്നും സെവാഗ് കുറിച്ചു. എന്തൊരു ഗംഭീര ചേസിംഗായിരു്‌നു അത്. ഡിവില്യേഴ്‌സിന്റെ അതേ പോലെയാണ് ഐപിഎല്ലിന്റെ ലോഗോയും ഉള്ളത്. അതില്‍ അദ്ഭുതമില്ല. ആ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് പോസായി വരേണ്ടതെന്നും സെവാഗ് ട്വീറ്റ് ചെയ്തു. തോറ്റെന്ന കരുതിയ മത്സരത്തിലാണ് ഡിവില്യേഴ്‌സ് അമ്പരിപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിംഗിലൂടെ ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്.

1

പ്രമുഖ താരങ്ങളെല്ലാം ഡിവില്യേഴ്‌സിന്റെ ബാറ്റിംഗിനെ പുകഴ്ത്തി രംഗത്തെത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്നതെ പോലൊരു ഇന്നിംഗ്‌സ് ഞാന്‍ കണ്ടിരുന്നു. സംശയത്തിന്റെ ഒരു നിഴല്‍ പോലുമില്ലാതെ പറയാം, എബി ഡിവില്യേഴ്‌സ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് എന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഫര്‍ഹാന്‍ ബെഹര്‍ദീന്‍ പറഞ്ഞു. ഡിവില്യേഴ്‌സ് ശരിക്കുമൊരു കിറുക്കനാണെന്ന് ടോം മൂഡി പറഞ്ഞു. അതേസമയം ക്രീസില്‍ ഡിവില്യേഴ്‌സ് നില്‍ക്കുന്നുണ്ടെങ്കില്‍, ലോകത്താര്‍ക്കും ആ വെടിക്കെട്ടിനെ തടുക്കാനാവില്ലെന്നും, ക്രിക്കറ്റിലെ സൂപ്പര്‍മാനാണ് അദ്ദേഹമെന്നും ആരാധകര്‍ കുറിച്ചു.

്അതേസമയം ഓരോ താരങ്ങളും നടത്തുന്ന മികച്ച പ്രകടനങ്ങളിലൂടെ ടീം മുന്നേറിയതെന്നും, 12 പോയിന്റുകള്‍ ടീമിന് കിട്ടിയത് അങ്ങനെയാണെന്നും വിരാട് കോലി പറഞ്ഞു. ചേസിംഗില്‍ എപ്പോഴും നിങ്ങള്‍ക്ക് ടെന്‍ഷനുണ്ടാവും. കാരണം ഡിവില്യേഴ്‌സിന് ആവശ്യമായ പന്തുകള്‍ അദ്ദേഹത്തിന് നേരിടാന്‍ സാധിക്കുമോ എന്നായിരിക്കും ആശങ്ക. ഗുര്‍കിരാതിനും കൂടി അവകാശപ്പെട്ടതാണ് വിജയത്തിന്റെ ക്രെഡിറ്റ്. ഡിവില്യേഴ്‌സിനൊപ്പം പിടിച്ച് നിന്നത് ഗുര്‍കിരാതാണ്. നിര്‍ണായകമായ ആ ബൗണ്ടറിയും അദ്ദേഹം അടിച്ചു. ഏത് ബൗളറാണെന്നതൊന്നും ഡിവില്യേഴ്‌സിന് വിഷയമല്ല. അദ്ദേഹത്തിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്തിരിക്കും. സാഹചര്യം എന്താണെന്ന് അറിഞ്ഞ് അതിനനുസരിച്ച് കളിക്കുന്ന താരമാണ് ഡിവില്യേഴ്‌സെന്നും കോലി പറഞ്ഞു.

ഐപിഎല്ലില്‍ ഏറ്റവും ഇംപാക്ട് ഉണ്ടാക്കുന്ന താരമാണ് ഡിവില്യേഴ്‌സ്. ഡിവില്യേഴ്‌സ് തകര്‍ത്തടിക്കാന്‍ തുടങ്ങിയാല്‍ എതിരാളികള്‍ക്ക് അറിയാം അവര്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന്. ഡിവില്യേഴ്‌സിനെ പോലൊരു താരം ടീമിലുള്ളത് കൊണ്ട് ആര്‍സിബിയെ എല്ലാവരും ഭയപ്പെടുന്നുണ്ടെന്നും കോലി വ്യക്തമാക്കി. ചേസിംഗില്‍ തനിക്ക് ആശങ്കകളുണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കില്‍ ഔട്ടാവുമെന്ന് ഭയമുണ്ടായിരുന്നുവെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. അതേസമയം ആര്‍സിബിയുടെ ബൗളിംഗ് മികച്ചതായിരുന്നില്ലെന്നും, നോബോളുകളും എക്‌സ്ട്രാകളും ധാരാളം വന്നെന്നും ഡിവില്യേഴ്‌സ് പറഞ്ഞു.

Story first published: Saturday, October 17, 2020, 22:01 [IST]
Other articles published on Oct 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X