വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഈ സീസണില്‍ കോലി 500 റണ്‍സടിക്കും, പരാജയപ്പെട്ടത് നോക്കേണ്ടെന്ന് ഇന്ത്യന്‍ ഇതിഹാസ താരം!!

By Vaisakhan MK

ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തുണച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. തുടക്കത്തില്‍ കോലി പരാജയപ്പെടുന്നത് കാര്യമാക്കേണ്ട. അദ്ദേഹം ഈ സീസണില്‍ കൂടുതല്‍ റണ്‍സ് നേടുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് കോലി. ഇതിനിടെയാണ് കോലിയെ ഗവാസ്‌കര്‍ പിന്തുണച്ചത്. ഐപിഎല്‍ ഈ സീസണില്‍ കോലി 500 റണ്‍സ് വരെ നേടുമെന്ന് ഗവാസ്‌കര്‍ പറയുന്നു.

1

കഴിഞ്ഞ ദിവസം കോലി പരാജയപ്പെട്ടെങ്കിലും സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ രണ്ട് ടീമുകളും കൂടി 40 ഓവറില്‍ 402 റണ്‍സാണ് അടിച്ചത്. എന്നാല്‍ കോലിക്ക് മൂന്ന് റണ്‍സാണ് നേടാനായത്. ഇതുവരെ 14, 1, 3 എന്നിങ്ങനെയാണ് കോലിയുടെ മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. എന്നാല്‍ കളിച്ച മൂന്നെണ്ണത്തില്‍ രണ്ട് മത്സരങ്ങള്‍ ആര്‍സിബി വിജയിക്കുകയും ചെയ്തു. 2016 സീസണില്‍ 973 റണ്‍സടിച്ച താരമാണ് കോലി. തുടക്കം പതിയെയാണ്. പക്ഷേ ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും കോലി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും, കൂടുതല്‍ റണ്‍സ് നേടുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

എല്ലാവര്‍ക്കും അറിയാം കോലിയൊരു ക്ലാസ് താരമാണെന്ന കാര്യം. ആദ്യ മൂന്ന് മത്സരങ്ങളില്‍ അദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. പക്ഷേ ടൂര്‍ണമെന്റ് അവസാനിക്കുമ്പോഴേക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുന്ന താരമാണ് കോലിയെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഈ ഐപിഎല്ലില്‍ തന്നെ അത് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. കോലി പതിയെ തുടങ്ങുന്നത് ഇത് ആദ്യമായിട്ടായിരിക്കും. എന്നാല്‍ 500 റണ്‍സിലേക്ക് അദ്ദേഹം കുതിക്കുമെന്ന് ഉറപ്പാണ്. ഇത് എല്ലാവര്‍ഷവും ആവര്‍ത്തിക്കുന്ന കാര്യമാണ് 2016ന്റെ കാര്യം തന്നെ എടുക്കാം. 1000 റണ്‍സിനടുത്താണ് കോലി നേടിയത്. അതില്‍ നാല് സെഞ്ച്വറിയുമുണ്ടെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.

ഇത്തവണ 900 റണ്‍സ് അടിക്കാന്‍ കോലിക്ക് സാധിച്ചെന്ന് വരില്ല. കാരണം ആദ്യ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടത് കൊണ്ടാണ്. പക്ഷേ 500 റണ്‍സ് എന്നുള്ളത് സാധ്യമാണ്. അതിന്റെ സാധ്യതകള്‍ കാണാനുണ്ടെന്നും, സത്യമാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം കോലിക്കും അനുഷ്‌കയ്ക്കും എതിരെ പരാമര്‍ശം നടത്തിയതിന് വിമര്‍ശനം ഏറ്റുവാങ്ങിയ ശേഷമാണ് ഗവാസ്‌കര്‍ അഭിനന്ദനവുമായി എത്തിയത്. അദ്ദേഹം കമന്ററിക്കിടെ പറഞ്ഞ കാര്യം വളച്ചൊടിച്ച് മറ്റൊരു രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. അനുഷ്‌ക വരെ ഗവാസ്‌കറിനെ വിമര്‍ശിച്ചിരുന്നു. സത്യത്തില്‍ അനുഷ്‌ക കോലിക്ക് പന്തെറിഞ്ഞ് കൊടുക്കുന്ന വീഡിയോയെ കുറിച്ച് പരാമര്‍ശിക്കുക മാത്രമാണ് ഗവാസ്‌കര്‍ ചെയ്തത്.

Story first published: Tuesday, September 29, 2020, 11:11 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X