Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെതിരെ ഇന്ത്യ പതറും, അവസാന രണ്ട് ടെസ്റ്റുകളില്‍ വിരാട് കോലി കളിച്ചേക്കില്ല, കാരണം ഇതാണ്!!

ദുബായ്: ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പരമ്പരയ്ക്കായി പോകാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ടീമില്‍ നിന്ന് ശുഭവാര്‍ത്തകളല്ല വരുന്നത്. മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ ടീം കളിക്കുന്നത്. അതേസമയം ഏകദിന ടീമിന് വലിയ പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ കാരണങ്ങളുണ്ട്. വിരാട് കോലി അവസാനത്തെ രണ്ട് ടെസ്റ്റുകളില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ഇപ്പോഴേ കളിക്കുന്നില്ലെന്ന് ഏകദേശം ഉറപ്പാണ്. ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇഷാന്ത്. ഇതിന് പുറമേയാണ് വിരാടും വിട്ടുനില്‍ക്കുന്നത്.

1

അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് വിരാട് കോലി വിട്ടുനില്‍ക്കാന്‍ കാരണമുണ്ട്. കോലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ ആദ്യ കുട്ടിയെ ജീവിതത്തിലേക്ക് വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. അനുഷ്‌കയുടെ പ്രസവ തിയ്യതി ജനുവരിയിലായിരിക്കും. ഇത് പരമ്പരയിലെ അവസാന മത്സരങ്ങളുടെ സമയത്തായിരിക്കും. ഈ സമയത്ത് ഭര്‍ത്താവെന്ന നിലയില്‍ ടീമില്‍ നിന്ന് കോലി വിട്ടുനില്‍ക്കും. അനുഷ്‌കയ്‌ക്കൊപ്പം സമയം ചെലവിടേണ്ടത് കോലിക്ക് അത്യാവശ്യമാണ്. ജനുവരി ഏഴിന് സിഡ്‌നിയിലാണ് മൂന്നാമത്തെ ടെസ്റ്റ് നടക്കുക. ജനുവരി 15ന് ബ്രിസ്‌ബേനിലാണ് നാലാം ടെസ്റ്റ് നടക്കുന്നത്. വിരാട് ഇതുവരെ അവധി എടുക്കുന്ന കാര്യം ബിസിസിഐയെ അറിയിച്ചിട്ടില്ല.

അതേസമയം വിരാടിന് ബിസിസിഐ അവധി അനുവദിക്കും. ആവശ്യപ്പെടേണ്ട കാര്യമില്ല. കുടുംബത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ബിസിസിഐ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് ആദ്യ രണ്ട് ടെസ്റ്റില്‍ മാത്രമേ കോലി കളിക്കാന്‍ ഇടയുള്ളൂ. സാധാരണ യാണെങ്കില്‍ പ്രസവത്തിന് ശേഷം കോലിക്ക് നാട്ടില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് എളുപ്പം മടങ്ങിയെത്താമായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നാട്ടില്‍ പോയി തിരിച്ചെത്തുക സാധ്യമല്ല. ഓസ്‌ട്രേലിയയില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഇപ്പോഴുമുണ്ട്. മൂന്നാം ടെസ്റ്റ് മാത്രമേ സാധാരണ കോലിക്ക് നഷ്ടമാകാന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ഉള്ളത് കൊണ്ട് കോലിക്ക് തിരിച്ചുവന്ന് ടീമിനൊപ്പം ചേരുക അസാധ്യമാണ്.

ഇന്ത്യന്‍ ടീമിനൊപ്പം ഐപിഎല്‍ കഴിഞ്ഞാല്‍ രോഹിത് ശര്‍മയും യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ടീമിന് കരുത്തേകുന്നതാണ്. അങ്ങനെയെങ്കില്‍ രോഹിത്തായിരിക്കും ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. സിഡ്‌നിയിലേക്ക് ഐപിഎല്‍ ഫൈനലിന് ശേഷമാണ് ഇന്ത്യന്‍ ടീം യാത്ര തിരിക്കുക. ഇന്ത്യന്‍ ടീം ഫിസിയോ നിതിന്‍ പട്ടേല്‍ രോഹിത്തിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കും. ട്രെയിനര്‍ നിക്ക് വെബ്ബിനും വലിയ റോളുണ്ടായിരിക്കും. നേരത്തെ താന്‍ പരിക്കില്‍ നിന്ന് മുക്തനായെന്നും, തീര്‍ത്തും ഫിറ്റാണെന്നും രോഹിത് പറഞ്ഞിരുന്നു. ഇത് കൂടി പരിഗണിച്ചായിരിക്കും രോഹിത്തിനെ ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം ചേര്‍ക്കുന്നത്. അതേസമയം വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുമോ എന്നറിയില്ല.

Story first published: Saturday, November 7, 2020, 20:56 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+