Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലി മാറിയാല്‍ ആര്‍സിബി തരിപ്പണമാകും, 3 കാര്യങ്ങള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തും!!

ദുബായ്: വിരാട് കോലി എട്ട് വര്‍ഷമായി ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നു. ഇതുവരെ ടീം ഐപിഎല്‍ കിരീടം നേടിയിട്ടില്ല. ഇത്രയും വര്‍ഷമായിട്ടും കിരീടം നേടിയിട്ടില്ലെങ്കില്‍ ഏത് ടീമും ക്യാപ്റ്റനെ മാറ്റുമെന്ന് ഗൗതം ഗംഭീറും പറഞ്ഞിരുന്നു. എന്നാല്‍ കോലി മാറിയാലും ബാംഗ്ലൂരിന്റെ പ്രശ്‌നം തീരില്ല. മറിച്ച് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയാല്‍ സംഭവിക്കാവുന്ന ഒരുപാട് പ്രശ്‌നങ്ങളും ടീമിനുണ്ട്. കഴിഞ്ഞ 13 സീസണിലും ടീമിന് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ തന്നെ കോലിയല്ല ടീമിന്റെ പ്രശ്‌നമെന്ന് വ്യക്തമാണ്.

കോലിയുടെ ബ്രാന്‍ഡ് മൂല്യം

കോലിയുടെ ബ്രാന്‍ഡ് മൂല്യം

കോലി പരാജയപ്പെട്ടത് കൊണ്ട് ഒരിക്കലും അദ്ദേഹത്തെ ടീം മാനേജ്‌മെന്റ് മാറ്റില്ല. കാരണം ഐപിഎല്‍ ഒരു ബിസിനസ് കൂടിയാണ്. കിരീടം നേടുന്നതിനേക്കാള്‍ വലിയ ബിസിനസാണ് അത്. ആര്‍സിബിക്ക് അത് നന്നായി അറിയാം. നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ് വിരാട് കോലി. പ്രകടനത്തില്‍ സ്ഥിരതയുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയെന്ന മൂല്യവും വിരാടിനുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റൈല്‍ ഐക്കണും വിരാട് തന്നെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും വലിയ സെലിബ്രിറ്റി ബ്രാന്‍ഡാണ് കോലിയെന്ന് പഠനങ്ങളും തെളിയിക്കുന്നു. അക്ഷയ് കുമാറിനേക്കാള്‍ ഇരട്ടി ബ്രാന്‍ഡ് മൂല്യമാണ് കോലിക്കുള്ളത്. മൊത്തം 237.5 മില്യണ്‍ യുഎസ് ഡോളര്‍ ബ്രാന്‍ഡ് മൂല്യമാണ് കോലിക്കുള്ളത്.

ആര്‍സിബി പൊളിയും

ആര്‍സിബി പൊളിയും

കോലിയെ മാറ്റിയാല്‍ ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ മറ്റേതെങ്കിലും ടീമിലേക്ക് മാറും. വിരാട് ടീം വിടുമെന്ന് അതോടെ ഉറപ്പാണ്. ആര്‍സിബിയുടെ വലിയ സ്‌പോണ്‍സറായ റോണും കോലിയുടെ ഉടമസ്ഥതയിലുള്ളതാണ്. ആര്‍സിബിയുടെ ലാഭവും വരുമാനവും ഇടിയും. ഐപിഎല്ലില്‍ ഏതൊരു ഫ്രാഞ്ചൈസിക്കും ഇതാണ് പ്രധാനം. രണ്ടാമത്തെ കാര്യം വിരാടിന്റെ ആരാധകരാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ഫോളോവേഴ്‌സുള്ള താരവും കോലിയാണ്. ആര്‍സിബിയുടെ ആരാധകര്‍ ഭൂരിഭാഗവും ഇങ്ങനെ വന്നതാണ്. സിഎസ്‌കെയും മുംബൈയും കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധകരും ആര്‍സിബിക്കാണ്. അവരുടെ എണ്ണം കുറഞ്ഞാല്‍ മത്സരം കാണുന്നവരുടെ എണ്ണം കുറയും. അതോടെ ടീം പൊളിയും.

ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍

ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍

വിരാട് കോലിയെന്ന ക്യാപ്റ്റന്‍ ആര്‍സിബിയെ ജയത്തിലെത്തിപ്പിക്കുന്നുണ്ടാവില്ല. പക്ഷേ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വന്‍ സക്‌സസാണ് കോലി. എല്ലാ സീസണിലും ടോപ് ഫൈവില്‍ കോലിയുണ്ടാവാറുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും കോലി തന്നെയാണ്. 2016ല്‍ 973 റണ്‍സാണ് കോലി അടിച്ചത്. ടീമിനെ ഒറ്റയ്ക്ക് ഫൈനലിലെത്തിച്ചതും കോലിയാണ്. കോലിയും ഡിവില്യേഴ്‌സും ഉള്ളത് കൊണ്ടാണ് ടീം വിജയിക്കുന്നത്. കോലിയെ മാറ്റിയാല്‍ ആര്‍സിബിയില്‍ വിരാട് ബാറ്റ്‌സ്മാനായി തുടരാന്‍ സാധ്യതയില്ല. കാരണം ഇന്ത്യയെ നയിക്കുന്നത് കൊണ്ട് കോലി അത് സമ്മതിക്കില്ല. മറ്റേതെങ്കിലും ടീമിലേക്ക് കോലി പോയാല്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലുള്ള നേട്ടവും ബാംഗ്ലൂരിന് നഷ്ടമാകും.

പ്രശ്‌നം കോലിയല്ല

പ്രശ്‌നം കോലിയല്ല

ആര്‍സിബിയുടെ പ്രശ്‌നം ഒരിക്കലും കോലിയല്ല. ടീമിലെ ബൗളര്‍മാര്‍ പോര എന്നതാണ്. ക്രിസ് മോറിസിനെ ഒഴിച്ച് ബാക്കിയുള്ള ബൗളര്‍മാരെ നിലനിര്‍ത്തേണ്ടതില്ല. യുസവേന്ദ്ര ചാഹലും വാഷിംഗ്ടണ്‍ സുന്ദറും കൊള്ളാം. നല്ല ബൗളര്‍മാരെ താരലേലത്തില്‍ സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമിക്കണം. അക്കാര്യത്തില്‍ ഹൈദരാബാദിനെയും മുംബൈയെയും മാതൃകയാക്കാം. വിരാട് ക്യാപ്റ്റന്‍സി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പക്ഷേ നല്ല ബൗളര്‍മാര്‍ ഏത് ടോട്ടലും ഡിഫന്‍ഡ് ചെയ്യാനുണ്ടെങ്കില്‍ കോലിയുടെ ക്യാപ്റ്റന്‍സി മികവും തനിയെ മെച്ചപ്പെടും. നല്ല മധ്യനിര ബാറ്റ്‌സ്മാന്‍മാരെയും ആര്‍സിബിക്ക് ആവശ്യമാണ്.

Story first published: Sunday, November 8, 2020, 19:12 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+