IPL 2020: ഓപ്പണര്‍ റോള്‍ വിരാട് കോലി ഏറ്റെടുക്കണം, ആര്‍സിബിയില്‍ വേണ്ടത് ആ മാറ്റമെന്ന് നെഹ്‌റ!!
ദുബായ്: ബാംഗ്ലൂര്‍ നിരയില്‍ ഓപ്പണിംഗ് സ്ഥാനം മാറേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. ആര്‍സിബി കഴിഞ്ഞ ദിവസം ഡല്‍ഹിയോട് തോറ്റിരുന്നു. പക്ഷേ പ്ലേഓഫ് എന്നിട്ടും ടീം ഉറപ്പിച്ചിയിരുന്നു. എന്നാല്‍ ആര്‍സിബിയുടെ ബാറ്റിംഗ് നിര ഒരിക്കല്‍ കൂടി ദുര്‍ബലമാണെന്ന് തെളിയിക്കപ്പെട്ട മത്സരം കൂടിയായിരുന്നു ഇത്. ദേവദത്ത് പടിക്കല്‍ മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. അതേസമയം ആരോണ്‍ ഫിഞ്ചിന് പകരം അധിക ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തിയാല്‍ വിരാട് കോലി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് നെഹ്‌റ പറയുന്നു.

ഒരുപാട് സമ്മര്‍ദം
ഡല്‍ഹിക്കെതിരെ കളിക്കുമ്പോള്‍ വിരാട് കോലിക്ക് ഒരുപാട് സമ്മര്‍ദമുണ്ടായിരുന്നു. സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സമ്മര്‍ദം ഉണ്ടാവുക സാധാരണമാണ്. അശ്വിനെയും അക്ഷര്‍ പട്ടേലിനെയും തകര്‍ത്തടിക്കുക ബുദ്ധിമുട്ടാണ്. കാരണം ഇവര്‍ വിക്കറ്റിന് വേണ്ടിയല്ല എറിയുന്നത്. റണ്‍സ് നിയന്ത്രിക്കുന്നതിനാണ്. അതുകൊണ്ട് വിക്കറ്റ് പോകാതെ ഇരിക്കുമ്പോള്‍ തന്നെ റണ്‍സ് സ്‌കോര്‍ ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. ആര്‍സിബിയുടെ ക്യാപ്റ്റന് ഒരു അവസരവും നല്‍കാതിരുന്നതിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ ശരിക്കും അഭിനന്ദിക്കേണ്ടതുണ്ടെന്നും നെഹ്‌റ പറഞ്ഞു.

കോലി അവിടേക്ക് മാറണം
ഇനിയുള്ള മത്സരങ്ങളില്‍ ആരോണ്‍ ഫിഞ്ചിനെ ആര്‍സിബി കളിപ്പിക്കുന്നില്ലെങ്കില്‍, ഓപ്പണിംഗ് സ്ഥാനം തന്നെ മാറ്റണം. വിരാട് കോലി ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഓപ്പണിംഗ് സ്ഥാനത്തേക്ക് വരണമെന്നും നെഹ്‌റ ആവശ്യപ്പെട്ടു. അതേസമയം മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും കോലി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. ടീമില്‍ അധിക ബാര്‌റ്‌സ്മാനെ കളിപ്പിക്കുമ്പോള്‍ ഓപ്പണറായി കോലി മാറണം. അഞ്ച് മുതല്‍ ഏഴാം നമ്പര്‍ വരെ ഓള്‍റൗണ്ടര്‍മാരെ കളിപ്പിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരുടെ എണ്ണമാണ് ടീം കുറയ്ക്കുന്നത്. മധ്യനിരയില്‍ എപ്പോഴും ഒരു ബാറ്റ്‌സ്മാന്‍ വേണമെന്നും പഠാന്‍ ആവശ്യപ്പെട്ടു.

പുറത്തായാല്‍ ആരുമില്ല
വിരാട് കോലി നേരത്തെ ഇറങ്ങി പരാജയപ്പെട്ടാല്‍, ആര്‍സിബിയുടെ കളി മുന്നോട്ട് കൊണ്ടുപോകാന്‍ മധ്യനിരയില്‍ ഒരു ബാറ്റ്‌സ്മാന്‍ പോലുമില്ലെന്നും ഇര്‍ഫാന്‍ പറയുന്നു. ആര്‍സിബിയുടെ ഏറ്റവും വലിയ പ്രശ്‌നം ടീം കോമ്പിനേഷനാണ്. ആശിഷ് നെഹ്‌റ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. പക്ഷേ വിരാട് ഓപ്പണിംഗില്‍ കളിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ഒരു അധിക ബാറ്റ്‌സ്മാനെ ആര്‍സിബി കളിപ്പിക്കണമെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. അതേസമയം മോയിന്‍ അലിയാണ് ഏറ്റവും നല്ല ബാറ്റ്‌സ്മാന്‍ ഓപ്ഷന്‍. നല്ലൊരു സ്പിന്നര്‍ കൂടിയാണ് മോയിന്‍ അലിയെന്നും നെഹ്‌റ പറഞ്ഞു.

ഞങ്ങള്‍ അത് അറിഞ്ഞിരുന്നില്ല
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 17.3 ഓവര്‍ വരെ സ്‌കോര്‍ പ്രതിരോധിച്ചാല്‍ പ്ലേഓഫില്‍ കടക്കാമെന്ന സാധ്യത തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് വിരാട് കോലി പറയുന്നു. 11ാം ഓവറിലാണ് ടീം മാനേജ്‌മെന്റ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. മത്സരം ഞങ്ങള്‍ക്ക് നഷ്ടമായെങ്കിലും, മധ്യഓാവറില്‍ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞിരുന്നു. പിന്നീട് ഡല്‍ഹി ഞങ്ങളില്‍ നിന്ന് മത്സരം തട്ടിയെടുത്തെന്നും കോലി വ്യക്തമാക്കി. ഞങ്ങള്‍ക്ക് ഡല്‍ഹിക്കെതിരെ ജയിക്കാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ പ്ലേഓഫില്‍ ഞങ്ങള്‍ ഏറ്റവും നല്ല കളി പുറത്തെടുക്കും. പവര്‍പ്ലേയില്‍ റണ്‍സെടുക്കുക എന്നതാണ് ആര്‍സിബിയുടെ കരുത്ത്. അടുത്ത കളിയില്‍ അതിനാണ് ശ്രമിക്കുകയെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications