IPL 2020: ആ തീരുമാനം ബാറ്റിംഗ് കോമ്പിനേഷനെ മാറ്റി, ഡിവില്യേഴ്‌സ് ആറാമതെത്തിയത് അത് കാരണമെന്ന് കോലി
ദുബായ്: എന്തുകൊണ്ട് എബി ഡിവില്യേഴ്‌സിനെ ആറാം സ്ഥാനത്ത് ഇറക്കി എന്നുള്ളതിന് വിശദീകരണവുമായി വിരാട് കോലി. ലെഫ്റ്റ്-റൈറ്റ് ബാറ്റിംഗ് കോമ്പിനേഷനായിരുന്നു ടീമിന് വേണ്ടിയിരുന്നതെന്നും, അതുകൊണ്ടാണ് ഡിവില്യേഴ്‌സ് താഴോട്ടിറങ്ങി കളിച്ചതെന്നും കോലി പറഞ്ഞു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് രണ്ട് ലെഗ് സ്പിന്നര്‍മാരുണ്ടായിരുന്നു. അവരെ നേരിടാനാണ് ഈ തന്ത്രം ഉപയോഗിച്ചതെന്നും കോലി വ്യക്തമാക്കി. പഞ്ചാബിന്റേത് വളരെ നല്ല പ്രകടനമായിരുന്നു. മത്സരത്തില്‍ ഞങ്ങള്‍ ഉണ്ടായിരുന്നില്ല. ഡിവില്യേഴ്‌സ് ആറാം നമ്പറില്‍ കളിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ നേരത്തെ തന്നെ സംസാരിച്ചിരുന്നുവെന്നും കോലി പറഞ്ഞു.

ടീമിന് മൊത്തത്തിലുള്ള നിര്‍ദേശം ഡിവില്യേഴ്‌സ് താഴോട്ടിറങ്ങി കളിക്കണമെന്നായിരുന്നു. കാരണം രണ്ട് ലെഗ് സ്പിന്നര്‍മാരെ നേരിടണമെങ്കില്‍ അത്തരമൊരു തന്ത്രം ആവശ്യമാണ്. ചില കാര്യങ്ങള്‍ എപ്പോഴും ശരിയാവണമെന്നില്ല. എന്നാല്‍ ടീം എടുത്ത തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. പക്ഷേ വിചാരിച്ച ഫലം ആ തീരുമാനങ്ങള്‍ കൊണ്ട് ഉണ്ടായില്ല. 170 റണ്‍സിന് മുകളില്‍ നേടാന്‍ കഴിഞ്ഞത് തന്നെ നേട്ടമാണ്. അത് നല്ലൊരു സ്‌കോറാണ്. ശിവം ദുബെയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് പഞ്ചാബിന്റെ ബൗളര്‍മാരെ നേരിടണമെന്നാണ് ടീം കരുതിയത്. പക്ഷേ പഞ്ചാബ് വളരെ നല്ല രീതിയില്‍ പന്തെറിഞ്ഞെന്നും കോലി വ്യക്തമാക്കി.
18ാം ഓവറില്‍ കളി തീരുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇത് വളരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കുറച്ച് സമ്മര്‍ദം അവസാന ഓവറുകളില്‍ വന്നാല്‍, അത് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ടി20യില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. ഈ തോല്‍വിയില്‍ നിന്ന് പലതും പഠിക്കാനുണ്ട്. അവസാന ഓവര്‍ എറിയുമ്പോള്‍ യുസവേന്ദ്ര ചാഹലുമായി ഒന്നും സംസാരിച്ചിരുന്നില്ല. അവസാന പന്തിനെ കുറിച്ച് സംസാരിച്ചിരുന്നു. അത് കൂടി ഡോട്ട് ബോളാക്കാനായിരുന്നു ശ്രമം. എന്നാല്‍ എല്ലാ ക്രെഡിറ്റും നിക്കോളാസ് പൂരാനുള്ളതാണെന്നും കോലി പറഞ്ഞു. അവസാന പന്തില്‍ സിക്‌സറടിച്ചാണ് പൂരാന്‍ മത്സരത്തില്‍ പഞ്ചാബിന് ജയം നേടി കൊടുത്തത്.
അതേസമയം തന്റെ 200ാം മത്സരത്തെ കുറിച്ചും കോലി മനസ്സുതുറന്നു. 2008ല്‍ ആര്‍സിബിക്ക് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ ഇതേ ഫ്രാഞ്ചൈസിക്ക് വേണ്ടി 200 മത്സരങ്ങളില്‍ കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് കോലി പറഞ്ഞു. ഐപിഎല്ലില്‍ ഒരു ടീമിന് വേണ്ടി മാത്രം 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി കോലി മാറിയിരിക്കുകയാണ്. ആര്‍സിബി എന്നെ സംബന്ധിച്ച് പലതുമാണ്. പലര്‍ക്കും ആ വികാരം മനസ്സിലാവില്ല. 200 മത്സരങ്ങള്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുക എന്നത് വലിയൊരു അംഗീകാരമാണ്. അവര്‍ എന്നെ ടീമില്‍ നിലനിര്‍ത്തി. ഞാന്‍ ഇവിടെ തുര്‍ന്ന് പോരുന്നുവെന്നും കോലി പറഞ്ഞു. 2008ലെ ഐപിഎല്‍ ലേലത്തിലാണ് ആര്‍സിബി കോലിയെ സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications