IPL 2020: തോല്‍വിക്ക് കാരണം കോലി തന്നെ, നായകനെന്ന നിലയില്‍ പിഴച്ചത് എവിടെയൊക്കെ?
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കിങ്‌സ് ഇലവന്‍ പഞ്ചാബ്-ആര്‍സിബി മത്സരം കോലിയും കോലി ആരാധകരും മറക്കാനാഗ്രഹിക്കുന്ന മത്സരമാണ്. പഞ്ചാബിനോടേറ്റ 97 റണ്‍സ് തോല്‍വിക്ക് കാരണം കോലിയാണെന്ന വസ്തുത തന്നെയാണ് ഈ മത്സരം കോലി ആരാധകരെ സംബന്ധിച്ച് വളരെ നിരാശപ്പെടുത്തുന്നത്. തൊട്ടതെല്ലാം കോലിക്ക് പിഴച്ചു. നായകനെന്ന നിലയില്‍ എടുത്ത ഒട്ടുമിക്ക തീരുമാനങ്ങളും പിഴച്ചു. ഫീല്‍ഡിങ്ങില്‍ നിലവിലെ താരങ്ങളിലെ മുന്‍നിരക്കാരനായ കോലി ഇന്നലെ രാഹുലിന്റെ അനായാസമായ രണ്ട് ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്. പഞ്ചാബിനെതിരായ മത്സരത്തില്‍ കോലിക്ക് പിഴച്ചതെവിടെയൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ബൗളര്‍മാരുടെ വിന്യാസം
ക്യാപ്റ്റനെന്ന നിലയില്‍ കോലി പലപ്പോഴും പഴികേള്‍ക്കുന്നത് ഈ ബൗളര്‍മാരുടെ വിന്യാസത്തിന്റെ കാര്യത്തിലാണ്. യുസ്‌വേന്ദ്ര ചഹാലിന്റെ ഓവര്‍ നേരത്തെ എറിയിച്ചുതീര്‍ത്തത് കോലിക്ക് പറ്റിയ അബദ്ധമാണ്. കൂറ്റന്‍ അടിക്ക് മുതിരുമ്പോള്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ചഹാലിനെ വജ്രായുധമായി കോലി കാക്കണമായിരുന്നു. മറ്റൊരു സ്പിന്നറായ വാഷിങ്ടണ്‍ സുന്ദര്‍ ഇന്നലെ മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നന്നായി പിശുക്കുകാട്ടിയ വാഷിങ്ടണിനെ വെറും രണ്ട് ഓവര്‍ മാത്രമാണ് കോലി പന്തെറിയിച്ചത്. ശിവം ദുബെയെ അവസാന ഓവറിലേക്ക് ഇട്ടുകൊടുത്തും തെറ്റായ തീരുമാനം. സ്‌പെഷ്യലിസ്റ്റ് ബൗളറെ വേണ്ടത്ര അനുഭവസമ്പത്തോ ഇല്ലാത്ത ദുബെയെ മധ്യ ഓവറുകളില്‍ പരീക്ഷിക്കുന്നതിന് പകരം കോലി അവസാന ഓവറില്‍ ഉപയോഗിച്ചത് തെറ്റായെന്ന് സ്‌കോര്‍ബോര്‍ഡ് വ്യക്തമാക്കും.

മൂന്നാം നമ്പറില്‍ ജോഷ്വാ ഫിലിപ്പി
207 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് തുടക്കത്തിലെതന്നെ യുവതാരം ദേവ്ദത്ത് പടിക്കലിനെ നഷ്ടമായി. മറ്റൊരു ഓപ്പണറായ ആരോണ്‍ ഫിഞ്ചും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ മൂന്നാമനായി എത്തേണ്ടത് കോലിയായിരുന്നു. എന്നാല്‍ യുവതാരം ജോഷ്വാ ഫിലിപ്പിയെ ഇറക്കിവിട്ട കോലിയുടെ തെറ്റായ തീരുമാനം ആര്‍സിബിയുടെ തോല്‍വിയില്‍ കൃത്യമായി പ്രതിഫലിച്ചു. മൂന്ന് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ ഫിലിപ്പി മങ്ങിയതോടെ ആര്‍സിബി സമ്മര്‍ദ്ദത്തിലായി. ഇത് നാലാമനായി എത്തിയ കോലിയെയും ബാധിച്ചതോടെ കോട്രലിന്റെ എക്‌സ്ട്രാ ബൗണ്‍സില്‍ രവി ബിഷ്‌നോയ്ക്ക് ക്യാച്ച് നല്‍കി കോലി മടങ്ങി. ഓപ്പണര്‍ അല്ലെങ്കില്‍ മൂന്നാം നമ്പര്‍ എന്നീ പൊസിഷന്‍ വിട്ടിട്ടുള്ള ബാറ്റിങ് ഓഡറുകളില്‍ കൂടുതല്‍ തവണയും കോലി നിരാശപ്പെടുത്തുകയാണ് ചെയ്തത്.

നെറ്റ് റണ്‍റേറ്റ് കാക്കണമായിരുന്നു
രാജസ്ഥാനെതിരേ സിഎസ്‌കെ 217 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ ധോണിയെന്ന നായകന്‍ ശ്രദ്ധിച്ചത് നെറ്റ് റണ്‍റേറ്റിലായിരുന്നു. ഏറെക്കുറെ തോല്‍വി ഉറപ്പായതോടെ അദ്ദേഹം നെറ്റ് റണ്‍റേറ്റില്‍ കാണിച്ച കരുതല്‍ സിഎസ്‌കെയുടെ പോയിന്റ് പട്ടികയില്‍ ഗുണം ചെയ്യും. എന്നാല്‍ നായകനെന്ന നിലയില്‍ പഞ്ചാബിനെതിരേ ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് കാക്കാന്‍ കോലി ഒന്നും ചെയ്തില്ല. ജയിക്കില്ലെന്ന് ഉറപ്പായെങ്കില്‍ അവസാനം വരെ പിടിച്ചുനിന്ന് തോല്‍വിഭാരം കഴിയുന്നത്ര കുറയ്ക്കാന്‍ ആര്‍സിബി ശ്രമിക്കണമായിരുന്നു. ഇത് 17 ഓവറില്‍ 109 റണ്‍സായപ്പോഴേക്കും ആര്‍സിബി കൂടാരം കയറി. -2.175 നെറ്റ് റണ്‍റേറ്റാണ് പഞ്ചാബിനെതിരേ ആര്‍സിബിക്ക് വഴങ്ങേണ്ടി വന്നത്. ഇത് ഇപ്പോള്‍ പ്രതിഫലിക്കില്ലെങ്കിലും പ്ലേ ഓഫിന്റെ സമയത്ത് നെറ്റ് റണ്‍റേറ്റ് വളരെ വിലപ്പെട്ടതായി മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications