For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഈ സീസണില്‍ കോലിക്കെന്ത് പറ്റി? അതിന് കാരണം ഒന്ന് മാത്രമെന്ന് ആര്‍സിബി കോച്ച്!!

By Vaisakhan MK

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തോല്‍വിയില്‍ വിരാട് കോലിയെ കുറ്റം പറയാനാവില്ലെന്ന് കോച്ച് സൈമണ്‍ കാറ്റിച്ച്. കോലി റണ്‍സടിച്ചില്ലെന്ന് വെറും നമ്പര്‍ മാത്രം നോക്കി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ കോലി 15 മത്സരങ്ങളില്‍ നിന്ന് 466 റണ്‍സാണ് അടിച്ചത്. ടോപ് ഫൈവില്‍ കോലിയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഫോം വളരെ മോശമായിരുന്നു. സ്‌ട്രൈക്ക് വളരെ താഴെ പോയി. 121.35 ആണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. മധ്യഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താനാവാതെ പരാജയപ്പെടുന്ന കോലിയെ ഈ സീസണില്‍ പല തവണ കണ്ടിരുന്നു. എട്ട് ടീമുകളില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിംഗ് നിരക്കുള്ള ടീമും ആര്‍സിബിയാണ്.

1

ടീമിന്റെ സാഹചര്യത്തില്‍ നിന്നാണ് കോലിക്ക് ഇത്തരം ഇന്നിംഗ്‌സുകള്‍ കളിക്കേണ്ടി വന്നതെന്ന് സൈമണ്‍ കാറ്റിച്ച് പറയുന്നു. കാരണം കോലിക്ക ്ചുറ്റുമുള്ളവര്‍ വേഗത്തില്‍ പുറത്താവുന്നുണ്ടായിരുന്നു. അപ്പോള്‍ എങ്ങനെയാണ് അദ്ദേഹം നന്നായി കളിക്കുക. കോലി ഈ സീസണില്‍ വളരെ ബെസ്റ്റായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 90 റണ്‍സടിച്ചപ്പോള്‍ അതിഗംഭീര പ്രകടനം തന്നെ എല്ലാവരും കണ്ടു. എന്നാല്‍ പവര്‍പ്ലേക്ക് ശേഷം ക്രീസിലെത്തി, ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് യുഎഇയിലെ പിച്ചുകള്‍ ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ പാദത്തില്‍ വളരെ സ്ലോയാവാനും തുടങ്ങി. കോലിയുടെ പോരായ്മയായി ഇതൊന്നും കാണാന്‍ സാധിക്കില്ലെന്നും കാറ്റിച്ച് പറഞ്ഞു.

ബാറ്റിംഗ് പരിശോധിക്കുമ്പോള്‍, ആര്‍സിബിക്ക് സ്ഥിരതയാര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു. ഫിഞ്ചും ദേവദത്ത് പടിക്കലും വളരെ നന്നായി തന്നെ കളിച്ചു. ഫിഞ്ച് പ്രതീക്ഷിച്ച റണ്‍സ് നേടിയില്ലെങ്കിലും, അദ്ദേഹം വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഓപ്പണിംഗില്‍ നല്ല രീതിയില്‍ തന്നെയാണ് ടീം കളിച്ചത്. തീര്‍ച്ചയായും ടീമിന് ആശങ്കകള്‍ സമ്മാനിക്കുന്ന കാര്യങ്ങള്‍ ഉണ്ട്. ഒന്ന് നന്നായി വരുമ്പോള്‍ തീര്‍ച്ചയായും മറ്റൊന്ന് മോശമാകും. ഇവരുടെ ഓപ്പണിംഗ് നന്നായത് കൊണ്ട് വിരാട് പലപ്പോഴും പവര്‍പ്ലേക്ക് ശേഷമാണ് ക്രീസിലെത്തിയത്. അതിന് ശേഷം കളിക്കുക ബുദ്ധിമുട്ടാണ്. അത് കോലിക്ക് വലിയ വെല്ലുവിളിയായിരുന്നു.

കോലിയുടെ ക്ലാസ് ബാറ്റിംഗ് ചെന്നൈക്കെതിരെ കണ്ടിരുന്നു. പക്ഷേ പലപ്പോഴും സാഹചര്യങ്ങള്‍ വിരാടിന് അനുകൂലമായിരുന്നില്ല. എപ്പോഴൊക്കെ കോലി നന്നായി കളിക്കുമെന്ന് കരുതിയോ അപ്പോഴൊക്കെ ടീമിന് ധാരാളം വിക്കറ്റുകളും നഷ്ടമായി. അതാണ് ഇന്നിംഗ്‌സിനെ പിറകോട് വലിച്ചത്. കോലിയെ ഒരിക്കലും സ്‌കോര്‍ബോര്‍ഡ് നോക്കി വിലയിരുത്താനാവില്ല. പലപ്പോഴും വിരാട് ടോപ് ക്ലാസിലായിരുന്നെങ്കിലും ടീമിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ലെന്നും കാറ്റിച്ച് പറഞ്ഞു. അതേസമയം ആര്‍സിബിയുടെ ക്യാപ്റ്റനായി കോലി തന്നെ തുടരണമെന്ന് മൈക്ക് ഹെസ്സനും കാറ്റിച്ചും പറഞ്ഞു. വളരെ പ്രൊഫഷണലായ ക്യാപ്റ്റനാണ് കോലി. ടീം അദ്ദേഹത്തെ വലിയ രീതിയില്‍ ബഹുമാനിക്കുന്നുണ്ടെന്നും കാറ്റിച്ച് പറഞ്ഞു.

Story first published: Sunday, November 8, 2020, 11:48 [IST]
Other articles published on Nov 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+