For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ കളി മാറുമായിരുന്നു- വഴിത്തിരിവ് ചൂണ്ടിക്കാട്ടി കോലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലും വളരെ പ്രതീക്ഷ നല്‍കി ഒടുവില്‍ ആര്‍സിബി പാതി വഴിയില്‍ പോരാട്ടം അവസാനിപ്പിച്ചിരിക്കുകയാണ്. എലിമിനേറ്ററില്‍ ഹൈദരാബാദിനോട് ആറ് വിക്കറ്റിന് തോറ്റാണ് വിരാട് കോലിയും സംഘവും മടങ്ങുന്നത്. ആദ്യം ബാറ്റ് ചെയ് ആര്‍സിബി 131 എന്ന ചെറിയ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും അവസാന ഓവര്‍വരെ അവര്‍ പൊരുതി. എന്നാല്‍ കെയ്ന്‍ വില്യംസണിന്റെയും (50*) ജേസണ്‍ ഹോള്‍ഡറിന്റെയും (24*) ബാറ്റിങ് കരുത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തി ഹൈദരാബാദ് വിജയിക്കുകയായിരുന്നു. തോല്‍വിക്ക് പിന്നാലെ മത്സരത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവ് എവിടെയാണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ആര്‍സിബി നായകന്‍ കോലി തുറന്ന് പറഞ്ഞിരിക്കുകയാണ്.

'കെയ്ന്‍ വില്യംസണിന്റെ ക്യാച്ച് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സര ഫലം വ്യത്യസ്തമാകുമായിരുന്നു' എന്നാണ് കോലി പറഞ്ഞത്. 2.4 ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 28 റണ്‍സ് വേണ്ടപ്പോഴാണ് ദേവ്ദത്ത് പടിക്കല്‍ വില്യംസണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുന്നത്. എന്നാല്‍ ബൗണ്ടറിലൈനിന് മുകളിലേക്ക് ഉയര്‍ന്നുവന്ന പന്ത് പിടിക്കുക എളുപ്പമായിരുന്നില്ല. പന്ത് ദേവ്ദത്ത് കൈയിലൊതുക്കിയെങ്കിലും ബൗണ്ടറി ലൈനില്‍ തട്ടുന്നതിന് മുമ്പ് പന്ത് മുന്നിലേക്ക് എറിയുകയായിരുന്നു. ക്യാച്ച് നഷ്ടപ്പെട്ടെങ്കിലും നിര്‍ണ്ണായകമായ അഞ്ച് റണ്‍സാണ് ദേവ്ദത്ത് സേവ് ചെയ്തത്. എന്നാല്‍ ആ ക്യാച്ച് എടുക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ കളി മാറുമായിരുന്നുവെന്നാണ് കോലി പറഞ്ഞത്.

rcb

ആര്‍സിബിയുടെ ബാറ്റിങ് പ്രകടനം മോശമായിരുന്നുവെന്നും കോലി പറഞ്ഞു. 'ആദ്യ ഇന്നിങ്‌സിനെക്കുറിച്ച് പറയുകയാണെങ്കില്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന ആവിശ്യത്തിന് റണ്‍സ് നേടാനായെന്ന് കരുതുന്നില്ല. തുടരെ വിക്കറ്റ് വീഴ്ത്തി ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ആവിശ്യത്തിന് റണ്‍സില്ലായിരുന്നു. അല്‍പ്പം ഭയവും സമ്മര്‍ദ്ദവും കടന്നുകൂടിയിട്ടുണ്ടാവാം. അവരുടെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചില്ല. അവസാന രണ്ട് മൂന്ന് മത്സരങ്ങളില്‍ മികച്ച ഷോട്ട് കളിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും എല്ലാം ഫീല്‍ഡര്‍മാരുടെ കൈയിലാണ് അവസാനിച്ചത്. ദേവ്ദത്ത് പടിക്കല്‍ അനായാസമായാണ് സീസണില്‍ 400ന് മുകളില്‍ സ്‌കോര്‍ നേടിയത്. നിരവധി അവസരങ്ങളില്‍ ടീമിന് നിര്‍ണ്ണായക സംഭാവന ചെയ്തു. അവന്റെ പ്രകടനത്തില്‍ വളരെ സന്തുഷ്ടവാനാണ്. മുഹമ്മദ് സിറാജിന്റെ തിരിച്ചുവരവും ചഹാലിന്റെ എപ്പോഴുമുള്ള പ്രകടനവും ശ്രദ്ധേയമായി. എബി ഡിവില്ലിയേഴ്‌സും സ്ഥിരത കാട്ടി. എന്നാല്‍ മറ്റുള്ളവരുടെ പ്രകടനം പ്രതീക്ഷിച്ചപോലെ വന്നില്ല'-കോലി പറഞ്ഞു.

Story first published: Saturday, November 7, 2020, 16:00 [IST]
Other articles published on Nov 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+