IPL 2020: തോറ്റെങ്കിലും കോലിയുടെ കിരീടത്തില്‍ പുതിയൊരു പൊന്‍തൂവല്‍
ട്വന്റി-20 ക്രിക്കറ്റില്‍ വിരാട് കോലിക്ക് അപൂര്‍വ നേട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ വിരാട് കോലി 9,000 ട്വന്റി-20 റണ്‍സ് തികച്ചു. ട്വന്റി-20 ക്രിക്കറ്റില്‍ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിരാട് കോലി. ട്വന്റി-20 കരിയറില്‍ 8,990 റണ്‍സുമായാണ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ഡല്‍ഹിക്ക് എതിരെ ബാറ്റു ചെയ്യാനെത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 195 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബാംഗ്ലൂരിന് 3 ആം ഓവറില്‍ത്തന്നെ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ നഷ്ടമാവുകയായിരുന്നു. പിന്നാലെ കോലി ക്രീസിലെത്തി. പുതിയ നാഴികക്കല്ല് പിന്നിടാന്‍ കോലി ഏറെ സമയമെടുത്തില്ല. 39 പന്തില്‍ 43 റണ്‍സാണ് ഡല്‍ഹിക്ക് എതിരെ വിരാട് കോലി അടിച്ചെടുത്തത്. 2 ബൗണ്ടറിയും 1 സിക്‌സും ഇതില്‍പ്പെടും.

ഇതേസമയം, മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 59 റണ്‍സിന് തോറ്റു. ഡല്‍ഹി മുന്നോട്ടുവെച്ച 197 റണ്‍സ് ലക്ഷ്യം കയ്യെത്തിപ്പിടിക്കാന്‍ ബാംഗ്ലൂരിന് കഴിഞ്ഞില്ല. നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുക്കാന്‍ മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയത്. വിരാട് കോലിയാണ് നിരയിലെ ടോപ്‌സ്‌കോറര്‍. എന്തായാലും മത്സരത്തില്‍ മറ്റൊരു നേട്ടവും കൂടി വിരാട് കോലി കയ്യടക്കിയിട്ടുണ്ട്. ട്വന്റി-20 ക്രിക്കറ്റില്‍ അതിവേഗം 9,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന ഖ്യാതിയും ഇനി കോലിക്ക് സ്വന്തം. 286 മത്സരങ്ങളില്‍ (271 ഇന്നിങ്‌സ്) നിന്നാണ് കോലി 9,000 റണ്‍സ് തികച്ചത്. ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമന്‍. കേവലം 249 ഇന്നിങ്‌സുകളില്‍ നിന്ന് 9,000 ട്വന്റി-20 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഗെയ്‌ലിന് കഴിഞ്ഞിട്ടുണ്ട്. ട്വന്റി-20 ഫോര്‍മാറ്റില്‍ മാത്രം 13,000 -ത്തില്‍പ്പരം റണ്‍സ് ഗെയ്ല്‍ അടിച്ചെടുത്തത് കാണാം.
ഓസ്‌ട്രേലിയന്‍ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇപ്പോഴത്തെ നായകനുമായ ഡേവിഡ് വാര്‍ണറാണ് കോലിക്ക് പിറകില്‍ മൂന്നാമത്. 273 ഇന്നിങ്‌സുകളില്‍ നിന്ന് വാര്‍ണര്‍ 9,000 റണ്‍സ് പൂര്‍ത്തിയാക്കി. ബാംഗ്ലൂര്‍ ടീമില്‍ കോലിയുടെ സഹതാരമായ ആരോണ്‍ ഫിഞ്ചാണ് പട്ടികയിലെ നാലാമന്‍. നിലവില്‍ ബാംഗ്ലൂരിന്റെ ഓപ്പണറായ ഫിഞ്ച്, 281 ഇന്നിങ്‌സുകളില്‍ നിന്നാണ് 9,000 ട്വന്റി-20 റണ്‍സ് പിന്നിട്ടത്. ന്യൂസിലാന്‍ഡിന്റെ വനിതാ താരം സൂസി ബെയ്റ്റ്‌സാണ് അഞ്ചാം സ്ഥാനത്ത്. 33 -കാരിയായ സൂസി ബെയ്റ്റ്‌സ് 321 ഇന്നിങ്‌സുകളില്‍ നിന്ന് 9,000 റണ്‍സ് നാഴികക്കല്ല് പൂര്‍ത്തിയാക്കി. ബ്രണ്ടന്‍ മക്കല്ലം (325 ഇന്നിങ്‌സ്), ശുഐബ് മാലിക് (335 ഇന്നിങ്‌സ്), കീറോണ്‍ പൊള്ളാര്‍ഡ് (414 ഇന്നിങ്‌സ്) എന്നിവരാണ് പട്ടികയില്‍ യഥാക്രമം പിന്നില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications