വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോലിക്കിത് എന്തുപറ്റി? മുംബൈക്കെതിരേ മൂന്ന് റണ്‍സിന് പുറത്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ വിരാട് കോലിയുടെ മോശം ഫോം തുടരുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡിനുടമയായ കോലി യുഎഇയിലെ മൈതാനങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ രണ്ട് മത്സരങ്ങളും നിരാശപ്പെടുത്തിയ കോലി മുംബൈക്കെതിരേ ശക്തമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കി വെറും 3 റണ്‍സിന് പുറത്തായിരിക്കുകയാണ്. അതും 11 പന്തുകള്‍ നേരിട്ട്.

ടി20 ഫോര്‍മാറ്റില്‍ ഓരോ പന്തും വിലപ്പെട്ടതാണെന്നിരിക്കെ ആര്‍സിബിയുടെ നായകനായ കോലി തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കം സമ്മാനിച്ചിട്ടും മൂന്നാം നമ്പറിലെത്തിയ കോലി ബാറ്റിങ്ങില്‍ താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടി. ബൂംറയുടെ പന്തുകളെ ഭയന്ന കോലി സ്പിന്നിനെ പേടിയോടെ കളിക്കുന്നതാണ് മുംബൈക്കെതിരേ കണ്ടത്. രാഹുല്‍ ചഹാറിന്റെ ഗൂഗ്ലിയില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് കോലിയുടെ മടക്കം.

 kohlircb

ആര്‍സിബിയെ സംബന്ധിച്ച് കോലിയുടെ ബാറ്റിങ്ങിനെ അവര്‍ വളരെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ കോലിക്ക് സാധിക്കുന്നില്ല. ഇന്നത്തെ മത്സരത്തിലൂടെ നിരവധി റെക്കോഡുകള്‍ കോലിയെ കാത്തിരുപ്പുണ്ടായിരുന്നു. മുംബൈക്കെതിരായ മത്സരത്തില്‍ 85 റണ്‍സ് നേടിയിരുന്നെങ്കില്‍ ടി20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോലിയെ തേടിയെത്തുമായിരുന്നു. നിലവില്‍ 283 മത്സരത്തില്‍ നിന്ന് 8915 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ക്രിസ് ഗെയ്ല്‍ (13296),കീറോണ്‍ പൊള്ളാര്‍ഡ് (10238) എന്നിവരാണ് ഈ റെക്കോഡില്‍ മുന്നിലുള്ള രണ്ട് താരങ്ങള്‍.

ഇന്ന് 73 റണ്‍സ് നേടിയാല്‍ 5500 ഐപിഎല്‍ റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയും കോലിക്ക് സ്വന്തമാക്കാമായിരുന്നു. 10 സിക്സ് കൂടി നേടിയാല്‍ 200 സിക്സ് ക്ലബ്ബിലും കോലിക്ക് ഇടം പിടിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നിരാശപ്പെടുത്തി മടങ്ങിയതോടെ ഈ റെക്കോഡിനായി കോലിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

സമീപകാലത്തായി കോലി മികച്ച ഫോമിലല്ല. ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെടെ തീര്‍ത്തും നിരാശപ്പെടുത്തിയ കോലി മോശം ഫോം തുടരുകയാണ്. 2020ലെ കോലിയുടെ ബാറ്റിങ് കണക്കുകള്‍ പരിശോധിച്ചാല്‍ നാല് ടെസ്റ്റില്‍ നിന്ന് വെറും 38 റണ്‍സാണ് കോലി നേടിയത്. നാല് ടെസ്റ്റില്‍ നേരിട്ടതും വെറും 95 പന്തുകളും. 2020ല്‍ ആറ് ഏകദിനം കളിച്ച കോലി 43 ശരാശരിയില്‍ 281 റണ്‍സും 6 ടി20യില്‍ നിന്ന് 32.2 ശരാശരിയില്‍ 161 റണ്‍സുമാണ് കോലി നേടിയത്.

Story first published: Monday, September 28, 2020, 21:04 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X