For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പ്ലേ ഓഫ് യോഗ്യതയ്ക്കായുള്ള ക്രിക്കറ്റ് ആര്‍സിബി ഇത്തവണ കളിച്ചിട്ടുണ്ട്; കോലി

അബുദാബി: ആര്‍സിബിയെ സംബന്ധിച്ച് പ്രതീക്ഷയുടെ സീസണാണിത്. തുടക്കം മുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായി തോല്‍വി വഴങ്ങേണ്ടി വന്നതോടെ ടീമിന്റെ കാര്യം പരുങ്ങലിലായി. നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 6 വിക്കറ്റിന് തോല്‍ക്കേണ്ടി വന്നെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ പ്ലേ ഓഫില്‍ ആര്‍സിബിയും സീറ്റുറപ്പിച്ചു.

Does RCB Really Deserve To Be In The IPL Playoffs? | Oneindia Malayalam

ഇപ്പോഴിതാ ഇത്തവണ പ്ലേ ഓഫ് യോഗ്യത ലഭിക്കാന്‍ അര്‍ഹമായ പ്രകടനം ആര്‍സിബി നടത്തിയിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നായകന്‍ വിരാട് കോലി. 'ഇതൊരു സമ്മിശ്രമായ ബാഗാണ്. മത്സരത്തിലേക്കെത്തിയാല്‍ ശ്രമിച്ചാല്‍ ഫലം നിങ്ങള്‍ക്ക് അനുകൂലമായെത്തും. മത്സരത്തിന്റെ 11ാം ഓവറിലാണ് 17.3 ഓവറില്‍ ഡല്‍ഹിയെ കളി ജയിപ്പിക്കരുതെന്ന കാര്യം മാനേജ്‌മെന്റ് അറിയിക്കുന്നത്.

kohlircb

ഇതോടെ മധ്യ ഓവറുകളില്‍ മത്സരം നിയന്ത്രിക്കാന്‍ സാധിച്ചു. പ്ലേ ഓഫിന് അര്‍ഹമായ ക്രിക്കറ്റ് ഞങ്ങള്‍ കളിച്ചുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പവര്‍പ്ലേയില്‍ പന്തുകൊണ്ട് കൂടുതല്‍ മികവ് കാട്ടാന്‍ സാധിക്കുന്നു എന്നതാണ് ഞങ്ങളുടെ കരുത്ത്'-കോലി പറഞ്ഞു. എല്ലാ സീസണിലും ബൗളിങ്ങാണ് ആര്‍സിബിയുടെ പ്രധാന തലവേദന. എന്നാല്‍ ഇത്തവണ ബൗളിങ് നിരയാണ് കൂടുതല്‍ തിളങ്ങുന്നത്.

ക്രിസ് മോറിസ്, നവദീപ് സൈനി, മുഹമ്മദ് സിറാജ്, ഇസിരു ഉദാന തുടങ്ങിയ പേസ് ബൗളര്‍മാര്‍ മികവ് കാട്ടുമ്പോള്‍ പ്രതീക്ഷ തെറ്റിക്കാതെ യുസ്‌വേന്ദ്ര ചഹാലും തിളങ്ങുന്നുണ്ട്. എന്നാല്‍ ബാറ്റിങ് നിരയില്‍ കോലിയേയും ഡിവില്ലിയേഴ്‌സിനെയും ഇപ്പോഴും അമിതമായി ആശ്രയിക്കുന്നു. ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ ടീമിനെ രക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കോലിയും എബിഡിയും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. കോലി 24 പന്തുകള്‍ നേരിട്ട് 29 റണ്‍സെടുത്ത് പുറത്തായപ്പോള്‍ എബി ഡിവില്ലിയേഴ്‌സ് 21 പന്തില്‍ 35 റണ്‍സും നേടി. ഡിവില്ലിയേഴ്‌സ് 20ാം ഓവറിലാണ് പുറത്തായത്.

ഡിവില്ലിയേഴ്‌സ് ക്രീസില്‍ നിന്നിരുന്നെങ്കില്‍ അല്‍പ്പം കൂടി ഭേദപ്പെട്ട സ്‌കോറിലേക്കുയരാന്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നു. ഓപ്പണിങ്ങില്‍ ആരോണ്‍ ഫിഞ്ചിനെ മാറ്റി ജോഷ്വാ ഫിലിപ്പിയെ ഇറക്കിയിട്ടും കാര്യമായ മാറ്റമൊന്നുമില്ല. ദേവ്ദത്ത് പടിക്കല്‍ സീസണില്‍ അഞ്ചാം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി ആര്‍സിബിയുടെ നിലവിലെ ടോപ് സ്‌കോറര്‍ ആയിരിക്കുകയാണ്. എന്നാല്‍ പവര്‍പ്ലേയില്‍ വമ്പന്‍ അടികളോടെ അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ ദേവ്ദത്ത് അത്ര മികവ് കാട്ടുന്നില്ല. ഇത് ആര്‍സിബിയുടെ സ്‌കോര്‍ബോര്‍ഡിനെ കാര്യമായി ബാധിക്കുന്നുണ്ട്.

Story first published: Tuesday, November 3, 2020, 13:02 [IST]
Other articles published on Nov 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+