For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോലിയുടെ മൂന്ന് വന്‍ പരാജയങ്ങള്‍, പഞ്ചാബിനെതിരെ ആര്‍സിബിയെ തോല്‍പ്പിച്ചത് അക്കാര്യങ്ങള്‍

By Vaisakhan MK

ദുബായ്: വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തോല്‍വിയില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായി വിരാട് കോലിയുടെ തീരുമാനങ്ങള്‍. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പോരെന്ന് പലവട്ടം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്. പലതവണയായി ക്യാപ്റ്റന്‍സിയിലെ പിഴവ് കോലി വിമര്‍ശകര്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുകയും ചെയ്യുന്നതാണ്. പഞ്ചാബിനെതിരെയുള്ള തോല്‍വിയില്‍ കോലിയെടുത്ത പല തീരുമാനങ്ങളും ബാംഗ്ലൂരിന്റെ പരാജയത്തില്‍ നിര്‍ണായകമായിരുന്നു. ബാറ്റിംഗില്‍ കോലി കാണിക്കുന്ന അവസാന ഓവറുകളിലെ വെടിക്കെട്ട് എല്ലാ കളിയിലും പ്രായോഗികമല്ലെന്നും പഞ്ചാബിനെതിരെ തെളിഞ്ഞു.

ഡിവില്യേഴ്‌സ് ആറാം നമ്പറില്‍

ഡിവില്യേഴ്‌സ് ആറാം നമ്പറില്‍

കോലി കാണിച്ച ഏറ്റവും അബദ്ധം ഡിവില്യേഴ്‌സിനെ ആറാം നമ്പറില്‍ കളിപ്പിച്ചതാണ്. ഏത് സമയത്തും വെടിക്കെട്ട് നടത്താന്‍ കഴിയുന്ന എബിയെ പോലൊരു താരത്തെ ആറാം നമ്പറില്‍ കളിപ്പിച്ചത് ആര്‍സിബിയുടെ റണ്‍റേറ്റ് ഇടിക്കുന്നതിന് തുല്യമായിരുന്നു. ആര്‍സിബിയുടെ ഏറ്റവും വലിയ കരുത്ത് അവരുടെ മുന്‍നിരയാണ്. കോലിയും ഡിവില്യേഴ്‌സുമാണ് അതിലെ ഏറ്റവും വലിയ കരുത്ത്. അവസാന കളിയില്‍ ഡിവില്യേഴ്‌സ് മാന്‍ ഓഫ് ദ മാച്ചുമായിരുന്നു. എന്നിട്ടും ആറാം നമ്പറിലാണ് ഡിവില്യേഴ്‌സ് ഇറങ്ങിയത്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ ഡിവില്യേഴ്‌സിന് മോശം റെക്കോര്‍ഡുണ്ടെന്ന് കരുതി അദ്ദേഹത്തെ പിന്നോട്ടിറക്കിയത് കോലിയുടെ വന്‍ വീഴ്ച്ചയാണ്. ഡിവില്യേഴ്‌സ് ഏത് ബൗളിംഗ് നിരയ്‌ക്കെതിരെയും വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള താരമാണെന്ന് കോലി മറന്നു.

ബാറ്റിംഗില്‍ ഇഴഞ്ഞ് കോലി

ബാറ്റിംഗില്‍ ഇഴഞ്ഞ് കോലി

കോലി പതിയെ തുടങ്ങി ശേഷം 15ാം ഓവര്‍ മുതല്‍ കത്തിക്കയറുന്നതാണ് ഇത്തവണ ശൈലിയായി കാണുന്നത്. എന്നാല്‍ ഇത് വന്‍ പരാജയമായി മാറുന്നതാണ് പഞ്ചാബിനെതിരെ കണ്ടത്. 150 റണ്‍സ് പോലും ആര്‍സിബി നേടുമെന്ന് കരുതിയിരുന്നില്ല. മോറിസ് ഉള്ളത് കൊണ്ട് മാത്രമാണ് 170 കടന്നത്. പന്തുകള്‍ ധാരാളം പാഴാക്കുന്ന ശൈലി കോലി അവസാനിപ്പിക്കാത്ത കാലത്തോളം ഡിവില്യേഴ്‌സിന് സമ്മര്‍ദം വര്‍ധിക്കും. എല്ലാ കളിയിലും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. കൊല്‍ക്കത്തയ്‌ക്കെതിരെ പത്തോവറിനുള്ളില്‍ തന്നെ ക്രീസിലെത്തിയിട്ടും കോലി നേടിയത് 33 റണ്‍സാണ്. അതിനായി 28 പന്തും കളിച്ചു. ഡിവില്യേഴ്‌സ് 33 പന്തില്‍ 77 റണ്‍സെടുത്തു എന്നും ഇതോടൊപ്പം ചേര്‍ക്കണം. പഞ്ചാബിനെതിരെ 39 പന്തില്‍ 48 റണ്‍സാണ് കോലിയുടെ സംഭാവന. സ്‌കോറിംഗ് ഉയര്‍ത്തുന്ന കോലി പരാജയമായി.

ബൗളിംഗ് റൊട്ടേഷന്‍

ബൗളിംഗ് റൊട്ടേഷന്‍

ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതില്‍ കോലി വരുത്തിയ പിഴവുകള്‍ എണ്ണിയാല്‍ തീരില്ല. ജയിക്കേണ്ട കാര്യമില്ല എന്ന രീതിയിലായിരുന്നു കോലിയുടെ ബൗളിംഗ് പരീക്ഷണം. പവര്‍പ്ലേകളില്‍ അതിഗംഭീരമായി പന്തെറിയുന്ന വാഷിംഗ്ടണ്‍ സുന്ദറിനെ ആദ്യ ആറ് ഓവറില്‍ ഉപയോഗിക്കാന്‍ തയ്യാറായില്ല. യുസവേന്ദ്ര ചാഹലും ഇസിരു ഉഡാനയും പലപ്പോഴും വൈകിയാണ് പന്ത് ലഭിച്ചത്. ഡെത്ത് ഓവറുകളില്‍ മോശം റെക്കോര്‍ഡുള്ള മുഹമ്മദ് സിറാജിന് കോലി പന്ത് നല്‍കി. സിറാജ് എറിഞ്ഞ അവസാന ഓവറുകളില്‍ ഗെയിലും രാഹുലും ചേര്‍ന്ന് തകര്‍ത്തടിച്ചു. ഉഡാനയ്ക്കും ചാഹലിനും ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു എന്നത് തന്നെ കോലിയുടെ പരാജയം ചൂണ്ടിക്കാണിക്കുന്നതാണ്.

മധ്യ ഓവറുകളിലെ വീഴ്ച്ച

മധ്യ ഓവറുകളിലെ വീഴ്ച്ച

ആര്‍സിബി കളി തുടങ്ങുമ്പോള്‍ 200 റണ്‍സിന് മുകളില്‍ അടിക്കുമെന്ന് ഉറപ്പായിരുന്നു. ആദ്യ ആറ് ഓവറില്‍ 57 റണ്‍സാണ് അടിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് വളരെ പതുക്കെയായിരുന്നു സ്‌കോറിംഗ്. അടുത്ത എട്ട് ഓവറുകളില്‍ വെറും 46 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 200 റണ്‍സ് എന്നുള്ള മോഹം ഇതോടെ അസാധ്യമായി. 171 റണ്‍സ് എന്നുള്ള ഷാര്‍ജയില്‍ പഞ്ചാബിന് ചേസ് ചെയ്യാന്‍ എളുപ്പമുള്ള സ്‌കോറായിരുന്നു. മധ്യഓവറുകളില്‍ ഡിവില്യേഴ്‌സിന് പകരമെത്തിയവര്‍ ആക്രമിച്ച് കളിച്ചിരുന്നെങ്കില്‍ മത്സരഫലം തന്നെ മാറിയേനെ. 20 റണ്‍സ് കൂടുതല്‍ ഉണ്ടായിരുന്നുവെങ്കില്‍ പഞ്ചാബ് സമ്മര്‍ദത്തിലായേനെ. എന്നാല്‍ അനാവശ്യ സമ്മര്‍ദത്തിലേക്ക് പോയി കോലി അടക്കമുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആര്‍സിബിയുടെ പരാജയത്തില്‍ നിര്‍ണായക കാരണമായി.

Story first published: Friday, October 16, 2020, 10:47 [IST]
Other articles published on Oct 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+