Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലിക്ക് ഇല്ലാത്തത് ആ കാര്യമാണ്, ആര്‍സിബിയുടെ ഓപ്പണര്‍ വിജയിച്ചത് അതുകൊണ്ടെന്ന് ചോപ്ര

ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയം വിരാട് കോലിയുടെ ബാറ്റിംഗിന്റെ വിജയം കൂടിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മികച്ച രീതിയില്‍ ദേവദത്ത് പടിക്കല്‍ കളിച്ചത് കോലിയുടെ കൂടി മികവിലാണ്. ഓപ്പണിംഗില്‍ ദേവദത്ത് തിളങ്ങിയതിലൂടെ ആര്‍സിബിയുടെ വലിയ കുതിപ്പാണ് കാണുന്നതെന്നും ചോപ്ര പറഞ്ഞു. അതേസമയം ഒരിടത്ത് പോലും കോലി ദേവദത്ത് റണ്‍സ് അടിച്ച് കൂട്ടുന്നതില്‍ അസഹിഷ്ണുത കാണിച്ചിട്ടില്ല, അതാണ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും വലിയ വിജയമെന്നും ചോപ്ര പറയുന്നു.

കോലി ഫോമിലെത്തി

കോലി ഫോമിലെത്തി

വിരാട് കോലി ഫോമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കോലി ഫോമില്‍ തിരിച്ചെത്തിയാല്‍ എല്ലാ കാര്യങ്ങളും വളരെ നന്നായി തന്നെ മുന്നോട്ട് പോകും. എല്ലാ ടീമുകളും വളരെ ജാഗ്രത കാണിക്കണം. ടൂര്‍ണമെന്റില്‍ വിരാട് എന്ന കൊടുങ്കാറ്റിനെയാണ് എല്ലാവരും കാണാന്‍ പോകുന്നത്. അതിലേറെ ദേവദത്ത് പടിക്കലിന്റെ മികവ് തന്നെ അദ്ഭുതപ്പെടുത്തി. ഒരറ്റത്ത് വിരാടിനെ കാഴ്ച്ചക്കാരനാക്കിയാണ് അദ്ദേഹം തകര്‍ത്തടിക്കുന്നത്. എന്നാല്‍ കോലി ഇതില്‍ ഒരിക്കലും അഹങ്കാരം കാണിച്ചിട്ടില്ലെന്നും ചോപ്ര പറഞ്ഞു. ഒരറ്റത്ത് കാഴ്ച്ചക്കാരനായി കളി ആസ്വദിക്കാന്‍ കോലി ഇഷ്ടപ്പെടുന്നുവെന്നും ചോപ്ര വ്യക്തമാക്കി.

ബൗളര്‍മാര്‍ സഹായിച്ചു

ബൗളര്‍മാര്‍ സഹായിച്ചു

വിരാട് കോലി ഫോം കണ്ടെത്തിയതിന് ആദ്യം നന്ദി പറയേണ്ടത് ബൗളര്‍മാരോടാണ്. അവരാണ് ചെറിയ സ്‌കോറില്‍ രാജസ്ഥാനെ ഒതുക്കിയത്. അതുകൊണ്ട് സമയമെടുത്ത് കളിക്കാന്‍ കോലിക്ക് സാധിച്ചു. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. പന്ത് പാഴായാലും പ്രശ്‌നമില്ലായിരുന്നു. കാരണം വലിയൊരു സ്‌കോര്‍ ആയിരുന്നില്ല ആര്‍സിബി ചേസ് ചെയ്യുന്നത്. ഇതോടെ കോലിക്ക് ഫോം കണ്ടെത്താനായി. മറ്റ് ടീമുകള്‍ക്കാണ് ഇത് ഭീഷണി. അവര്‍ക്കെതിരെ കോലി അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും ചോപ്ര പറഞ്ഞു.

കോലിക്ക് അത് തീരെയില്ല

കോലിക്ക് അത് തീരെയില്ല

ദേവദത്തിനെ പോലൊരു ജൂനിയര്‍ താരത്തെ കളത്തില്‍ അഴിഞ്ഞാടാന്‍ വിടുകയായിരുന്നു കോലി. ഒട്ടും ഈഗോയില്ലാത്ത കളിക്കാരനാണ് അദ്ദേഹം. വലിയ ഷോട്ടുകള്‍ മുഴുവന്‍ ദേവദത്ത് കളിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു കോലി. രാജസ്ഥാന്‍ ബൗളിംഗ് നിരയെ ആക്രമിക്കാന്‍ എല്ലാ ചുമതലയും കോലി നല്‍കിയത് ദേവദത്തിനാണെന്നും ചോപ്ര വ്യക്തമാക്കി. ടീമിന് എന്താണ് വേണ്ടതെന്നും, അതിനെന്താണ് ചെയ്യേണ്ടതെന്നും കോലിക്ക് വ്യക്തമായി അറിയാം. താന്‍ നന്നായി സ്‌കോര്‍ ചെയ്യുമ്പോള്‍ ഒരു പിഴവും വരുത്താതിരിക്കാന്‍ കോലിക്ക് അറിയാമെന്നും ചോപ്ര പറയുന്നു.

ചാഹല്‍ ഹീറോ

ചാഹല്‍ ഹീറോ

ആര്‍സിബിയുടെ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ഇസിരു ഉദാനയും നവദീപ് സെയ്‌നിയും നന്നായിരുന്നു. തുടക്കത്തില്‍ ബട്‌ലറെ പുറത്താക്കിയതും മെയ്ഡന്‍ എറിഞ്ഞതും വലിയൊരു നേട്ടമാണ്. വിരാട് കോലിയുടെ ടീമിലെ വളരെ മികച്ച ബൗളര്‍ സെയ്‌നിയാണെന്നും ചോപ്ര പറഞ്ഞു. രാജസ്ഥാന്‍ മത്സരത്തില്‍ ഒരു തരത്തിലും മുന്നേറാത്തതിന് പിന്നില്‍ യുസവേന്ദ്ര ചാഹലാണ്. മധ്യ ഓവറുകളില്‍ ഗംഭീരമായിട്ടാണ് ചാഹല്‍ പന്തെറിഞ്ഞത്. വളരെ ഓള്‍റൗണ്ട് പ്രകടനമാണ് ആര്‍സിബി നടത്തിയതെന്നും ചോപ്ര പറഞ്ഞു.

Story first published: Sunday, October 4, 2020, 22:31 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+