IPL 2020: അകത്തോ പുറത്തോ? എലിമിനേറ്ററില്‍ ആര്‍സിബി X ഹൈദരാബാദ്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ആര്‍സിബിയും ഇന്ന് നേര്‍ക്കുനേര്‍. ജയിക്കുന്ന ടീമിന് ആദ്യ പ്ലേ ഓഫില്‍ തോല്‍വി വഴങ്ങിയ ഡല്‍ഹിയേയും മറികടന്നാല്‍ മാത്രമെ ഫൈനലിലെത്താനാവൂ. തോറ്റ ടീം ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്യും. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് എത്തിയതെങ്കില്‍ നാലാം സ്ഥാനത്തായിരുന്നു ആര്‍സിബി. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് അബുദാബിയിലാണ് മത്സരം. സീസണില്‍ നേരത്തെ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരു ടീമും ഓരോ തവണ വീതം ജയിച്ചു. അതിനാല്‍ കളിക്കണക്കില്‍ ഇത്തവണ ആധിപത്യം പറയാന്‍ ഇരു കൂട്ടര്‍ക്കുമാകില്ല.

മിന്നും ഫോമില്‍ ഹൈദരാബാദ്
ഹൈദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായതോടെ ടീമിന്റെ രാശിയും തെളിഞ്ഞു. ഡേവിഡ് വാര്‍ണറും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കമാണ് ഹൈദരാബാദിന്റെ ശക്തി. നല്ല തുടക്കം നല്‍കിയാല്‍ ടീമിനെ മികച്ച ടോട്ടലിലെത്തിക്കാന്‍ മനീഷ് പാണ്ഡെ,കെയ്ന്‍ വില്യംസണ്‍ എന്നീ പരിചയസമ്പന്നരായ താരങ്ങളുമുണ്ട്. മധ്യനിരയില്‍ യുവതാരം അഭിഷേക് ശര്‍മ തന്നെ ഇന്നും സ്ഥാനം പിടിച്ചേക്കും.

ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും ടീമിന് പ്രതീക്ഷ നല്‍കുന്നു. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹോള്‍ഡര്‍. ബൗളര്‍മാരെല്ലാം മിന്നും ഫോമിലാണ്. ഏത് കൂട്ടുകെട്ടും പൊളിക്കാന്‍ കെല്‍പ്പുള്ള റാഷിദ് ഖാന്റെ സ്പിന്‍ ബൗളിങ്ങാണ് ടീമിന്റെ ശക്തി. ന്യൂബോളില്‍ സന്ദീപ് ശര്‍മയും ഹോള്‍ഡറും തിളങ്ങുന്നു. മധ്യ ഓവറുകളില്‍ ടി നടരാജന്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ഡെത്ത് ഓവറില്‍ തല്ലുവാങ്ങുന്നു. നദീമിന്റെ സ്പിന്‍ ബൗളിങ്ങും ഹൈദരാബാദിന് നിര്‍ണ്ണായകമാണ്.

പ്രതീക്ഷയോടെ ആര്‍സിബി
കന്നി ഐപിഎല്‍ കിരീട മോഹത്തോടെയാണ് ആര്‍സിബി ഇറങ്ങുന്നത്. മികച്ച താരനിരക്ക് പതിവ് പോലെ സ്ഥിരതയില്ല. നായകന്‍ വിരാട് കോലിക്ക് പഴയ ഫോമിലേക്കെത്താന്‍ സാധിക്കുന്നില്ല. അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാകുന്നില്ല. ആരോണ്‍ ഫിഞ്ചിന് പകരം ജോഷ്വാ ഫിലിപ്പി വന്നിട്ടും അവസ്ഥയ്ക്ക് മാറ്റമില്ല. ദേവ്ദത്ത് പടിക്കല്‍ മികച്ച ഫോമിലാണ്. എന്നാല്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന കാര്യത്തില്‍ ദേവ്ദത്ത് പരാജയമാണ്.

പ്രതീക്ഷയോടെ ആര്‍സിബി
മധ്യനിരയിലെ എബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനം ടീമിന് നിര്‍ണ്ണായകമാവും. ശിവം ദുബെ, ക്രിസ് മോറിസ് എന്നിവര്‍ അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്തേണ്ടതും അത്യാവശ്യം. ബൗളിങ്ങില്‍ മുഹമ്മദ് സിറാജ് ഇത്തവ മികവ് കാട്ടുന്നുണ്ട്. എന്നാല്‍ മറ്റുള്ള പേസ് ബൗളര്‍മാര്‍ക്ക് സ്ഥിരതയില്ല. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹാല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് പ്രതീക്ഷ നല്‍കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications