Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹൈദരാബാദ് X ആര്‍സിബി- കളിക്കരുത്തില്‍ കേമനാര്? കണക്കുകള്‍ ഇങ്ങനെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ആര്‍സിബിയും ഇന്ന് നേര്‍ക്കുനേര്‍. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനും നാലാം സ്ഥാനക്കാരായ ആര്‍സിബിക്കും ഇന്ന് നിര്‍ണ്ണായകം. തോല്‍ക്കുന്ന ടീം പുറത്തുപോകുമെന്നതിനാല്‍ എന്തുവിലകൊടുത്തും ജയിക്കാന്‍ ഇരു കൂട്ടരും ശ്രമിക്കും. നിലവിലെ ഫോമില്‍ അല്‍പ്പം മുന്‍തൂക്കം ഹൈദരാബാദിനാണ്. 2016ലെ ചാമ്പ്യന്മാരായ ഹൈദരാബാദ് രണ്ടാം കിരീടം ഇത്തവണ ലക്ഷ്യമിടുമ്പോള്‍ കന്നിക്കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്. ഇരു ടീമും താരസമ്പന്നമായതിനാല്‍ ഭാഗ്യം തുണയ്ക്കുന്ന ടീമിനൊപ്പമാകും വിജയം. നിര്‍ണ്ണായക പോരാട്ടത്തിന് മുമ്പ് ഇരു ടീമും തമ്മിലുള്ള കണക്കുകള്‍ നോക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇരു ടീമും 17 തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 9 തവണയും ഹൈദരാബാദ് ജയിച്ചപ്പോള്‍ ഏഴ് തവണയാണ് ആര്‍സിബി വിജയിച്ചത്. സീസണില്‍ ആദ്യം നേരിട്ടപ്പോള്‍ ഹൈദരാബാദിനെ 10 റണ്‍സിന് ആര്‍സിബി തോല്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിന് ആര്‍സിബിയെ ഹൈദരാബാദ് തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച ആവേശത്തില്‍ ഹൈദരാബാദ് എത്തുമ്പോള്‍ ഡല്‍ഹിയോട് തോറ്റ ക്ഷീണത്തിലാണ് ആര്‍സിബി എത്തുന്നത്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകളില്‍ ഹൈദരാബാദിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ആര്‍സിബി ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ് (525). സീസണില്‍ തരക്കേടില്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവെക്കുന്നുണ്ട്. ഹൈദരാബാദ് നിരയില്‍ വാര്‍ണറാണ് (576) കേമന്‍. അവസാന മത്സരത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി വാര്‍ണര്‍ തിളങ്ങിയിരുന്നു.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ആര്‍സിബിക്കെതിരേ കൂടുതല്‍ വിക്കറ്റുള്ള ഹൈദരാബാദ് ബൗളര്‍ റാഷിദ് ഖാനാണ് (8). മികച്ച ഫോമിലാണ് റാഷിദുള്ളത്. ആര്‍സിബി നിരയില്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലാണ് (15) മുന്നില്‍. മികച്ച രീതിയില്‍ ചഹാലും പന്തെറിയുന്നുണ്ട്. കൂടുതല്‍ ക്യാച്ചെടുത്ത ഹൈദരാബാദ് താരം കെയ്ന്‍ വില്യംസണും ഡേവിഡ് വാര്‍ണറുമാണ് (5). ആര്‍സിബി നിരയില്‍ കോലിയും (8). ആര്‍സിബിക്കെതിരേ ഹൈദരാബാദിന്റെ ശരാശരി ടീം സ്‌കോര്‍ 171 റണ്‍സും ആര്‍സിബിയുടെ ടീം സ്‌കോര്‍ 161 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ അഞ്ച് സിക്‌സ് നേടിയാല്‍ 200 ഐപിഎല്‍ സിക്‌സ് ക്ലബ്ബില്‍ ഇടം നേടും. വൃദ്ധിമാന്‍ സാഹ 21 റണ്‍സ് നേടിയാല്‍ 2000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കും. സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വിരാട് കോലിക്ക് 40 റണ്‍സും ദേവ്ദത്ത് പടിക്കലിന് 28 റണ്‍സും വേണം. ഹൈദരാബാദിനെതിരേ 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ എബി ഡിവില്ലിയേഴ്‌സിനുവേണ്ടത് 36 റണ്‍സ്.

Story first published: Friday, November 6, 2020, 9:53 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+