Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബി x രാജസ്ഥാന്‍ - അറിഞ്ഞിരിക്കണം ഈ കളിക്കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമായതിനാല്‍ മികച്ചൊരു മത്സരം തന്നെ പ്രതീക്ഷിക്കാം. നിലവിലെ പോയിന്റ് പട്ടികയില്‍ ആര്‍സിബി മൂന്നാം സ്ഥാനത്തും രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്. ബാറ്റിങ്‌നിരയുടെ മോശം ഫോമാണ് രാജസ്ഥാന് തിരിച്ചടി നല്‍കുന്നത്. മറുവശത്ത് പരീക്ഷണങ്ങള്‍ പാളുന്നതാണ് ആര്‍സിബിയുടെ പ്രശ്‌നം. വാശിയേറിയ ആര്‍സിബി-രാജസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകളും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇതുവരെ 22 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 10 തവണയും രാജസ്ഥാന്‍ ജയിച്ചപ്പോള്‍ 9എട്ട് മത്സരം ആര്‍സിബിയും നേടി. മൂന്ന് മത്സരങ്ങള്‍ ഫലം കാണാതെ ഉപേക്ഷിച്ചിരുന്നു. 2014 യുഎഇയില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കോലിപ്പടയെ രാജസ്ഥാന്‍ കീഴടക്കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇതിന് മറുപടി ആര്‍സിബി കൊടുത്തിരുന്നു. രാജസ്ഥാന്റെ ബാറ്റിങ് നിരയുടെ പ്രകടനം ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായകമാവും. പ്ലേയിങ് ഇലവനില്‍ ഇരു ടീമും മാറ്റം വരുത്താന്‍ സാധ്യത കുറവാണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള നിലവിലെ ആര്‍സിബി താരം നായകന്‍ വിരാട് കോലിയാണ് (439). രാജസ്ഥാനില്‍ സഞ്ജു സാംസണാണ് (211) കേമന്‍. സീസണില്‍ വിരാട് കോലി തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും സഞ്ജു സാംസണ് പഴയ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ആദ്യ രണ്ട് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പിന്നീടുള്ള ഒരു മത്സരത്തിലും സഞ്ജുവിന് ശോഭിക്കാനായില്ല.

രാജസ്ഥാനെതിരേ കൂടുതല്‍ വിക്കറ്റുള്ള നിലവിലെ ആര്‍സിബി താരം യുസ്‌വേന്ദ്ര ചഹാലാണ് (14). സീസണില്‍ ചഹാല്‍ ഫോമിലാണ്. രാജസ്ഥാന്‍ നിരയില്‍ ശ്രേയസ് ഗോപാലാണ് (13) കൂടുതല്‍ വിക്കറ്റ് നേടിയത്. എന്നാല്‍ ശ്രേയസ് അത്ര മികച്ച ഫോമിലല്ല. കൂടുതല്‍ ക്യാച്ചെന്ന നേട്ടം ആര്‍സിബി നിരയില്‍ എബി ഡിവില്ലിയേഴ്‌സിന്റെ പേരിലും (5), രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണിന്റെ പേരിലുമാണ് (7). രാജസ്ഥാനെതിരേ ആര്‍സിബിയുടെ ശരാശരി ടീം സ്‌കോര്‍ 141 റണ്‍സും രാജസ്ഥാന്റെ ശരാശരി ടീം സ്‌കോര്‍ 136 റണ്‍സുമാണ്. ഇന്നത്തെ മത്സരം രാജസ്ഥാനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഇന്ന് തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചേക്കും.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

റോബിന്‍ ഉത്തപ്പ 6 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 4500 റണ്‍സ് പൂര്‍ത്തിയാക്കും. ജോസ് ബട്‌ലര്‍ അഞ്ച് സിക്‌സര്‍ നേടിയാല്‍ 50 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടും. ആര്‍സിബി നായകന്‍ കോലിയെ രണ്ട് നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. 3 ഫോറും 3 സിക്‌സും നേടിയാല്‍ 500 ഫോറും 200 സിക്‌സും തികയ്ക്കാന്‍ കോലിക്കാവും. മൂന്ന് ക്യാച്ചും 46 റണ്‍സും നേടിയാല്‍ 100 ഐപിഎല്‍ ക്യാച്ചും ആര്‍സിബിക്കുവേണ്ടി 4000 റണ്‍സും പൂര്‍ത്തിയാക്കാന്‍ എബിഡിക്ക് സാധിക്കും.

Story first published: Saturday, October 17, 2020, 9:30 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+