
മിന്നും ഫോമില്‍ കോലിപ്പട
മുംബൈ ഇന്ത്യന്‍സിനെതിരേ സൂപ്പര്‍ ഓവറില്‍ നേടിയ ജയം ആര്‍സിബിക്ക് ടീമെന്ന നിലയില്‍ പുതു ഊര്‍ജം തന്നെ നല്‍കിയിട്ടുണ്ട്. ബാറ്റിങ് നിരയില്‍ എബി ഡിവില്ലിയേഴ്‌സിന്റെ ഫോമാണ് ടീമിന് കരുത്തേകുന്നത്. ഓപ്പണിങ്ങില്‍ യുവതാരം ദേവ്ദത്ത് പടിക്കലും ശോഭിക്കുന്നുണ്ട്. സീസണില്‍ മൂന്ന് മത്സരത്തില്‍ രണ്ട് മത്സരത്തിലും ദേവ്ദത്ത് അര്‍ധ സെഞ്ച്വറി നേടി. മുംബൈക്കെതിരേ ആരോണ്‍ ഫിഞ്ചും താളം കണ്ടെത്തിയത് കോലിക്ക് വലിയ ആശ്വാസമാകും. എന്നാല്‍ വിരാട് കോലിക്ക് ഇതുവരെ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നത് ടീമിനെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്.

ആദ്യ മൂന്ന് മത്സരത്തിലും തിളങ്ങാതിരുന്ന കോലിക്ക് ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അഭിമാന പ്രശ്‌നമാണ്. മധ്യനിരയില്‍ ശിവം ദുബെയും അവസാന മത്സരത്തില്‍ തിളങ്ങിയിരുന്നു. മുംബൈക്കെതിരായ മത്സരത്തില്‍ ആര്‍സിബി വിജയിച്ചെങ്കിലും ബൗളര്‍മാരുടെ പ്രകടനത്തെ അത്ര മികച്ചതെന്ന് അഭിപ്രായപ്പെടാന്‍ സാധിക്കില്ല. നവദീപ് സൈനി ഒഴികെയുള്ള മിക്ക ബൗളര്‍മാരും നന്നായി തല്ലുവാങ്ങി. എന്നാല്‍ ഡെയ്ല്‍ സ്‌റ്റെയിനിന് പകരം ഇസിരു ഉദാന തന്നെ ടീമില്‍ സ്ഥാനം പിടിച്ചേക്കും. സ്പിന്‍നിരയില്‍ യുസ്‌വേന്ദ്ര ചഹാല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനവും ടീമിന് പ്രതീക്ഷയേകുന്നു.

രാജസ്ഥാന് തിരിച്ചുവരണം
ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും കിങ്‌സ് ഇലവന്‍ പഞ്ചാബിനെയും കീഴടക്കി കരുത്ത് കാട്ടിയ രാജസ്ഥാന്‍ റോയല്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ തൊട്ടതെല്ലാം പിഴച്ചു. തോല്‍വിയുടെ ക്ഷീണത്തില്‍ നിന്ന് തിരിച്ചുവരേണ്ടത് രാജസ്ഥാന് അത്യാവശ്യമാണ്. എന്നാല്‍ അതത്രെ എളുപ്പമാകില്ല. ആദ്യ രണ്ട് മത്സരവും ഷാര്‍ജയിലെ ചെറിയ മൈതാനത്ത് കളിച്ചാണ് രാജസ്ഥാന്‍ വിജയ് നേടിയത്. എന്നാല്‍ വലിയ സ്റ്റേഡിയത്തിലേക്ക് വന്നപ്പോള്‍ രാജസ്ഥാന്‍ കളിമറന്നു.

ഇന്ന് ആര്‍സിബിയെ നേരിടുന്ന അബുദാബി സ്‌റ്റേഡിയവും വലുതാണ്. അതിനാല്‍ ചെറിയ ഷോട്ടുകളിലൂടെയും ഫ്‌ളിക്കുകളിലൂടെയും സിക്‌സര്‍ നേടുകയെന്നത് എളുപ്പമാകില്ല. സഞ്ജു സാംസണ്‍,ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത് എന്നിവരില്‍ ടീം അമിതമായി പ്രതീക്ഷ വെക്കുന്നു. മധ്യനിരയില്‍ റോബിന്‍ ഉത്തപ്പ,റിയാന്‍ പരാഗ് എന്നിവരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ജോഫ്ര ആര്‍ച്ചറുടെ അതിവേഗ ബോളുകള്‍ ആര്‍സിബിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.

സാധ്യതാ ഇലവന്‍
ആര്‍സിബി: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് സിങ് മാന്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഇസിരു ഉദാന, നവദീപ് സൈനി, യുസ്‌വേന്ദ്ര ചഹാല്‍, ആദം സാംബ
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ടോം കറാന്‍, ശ്രേയസ് ഗോപാല്‍, അങ്കിത് രജപുത്, ജയദേവ് ഉനദ്ഘട്ട്.


Click it and Unblock the Notifications