For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: തലപ്പത്ത് തിരിച്ചെത്താന്‍ മുംബൈ, കിങ്‌സ് ഇലവന്‍ പഞ്ചാബിന് ചങ്കിടിപ്പ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. രാത്രി 7.30ന് ദുബായിലാണ് മത്സരം. തുടര്‍ച്ചയായി അഞ്ച് മത്സരം ജയിച്ച് മിന്നും ഫോമിലാണ് മുംബൈ എത്തുന്നത്. അതേ സമയം തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആര്‍സിബിയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് രാഹുലും സംഘവും ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ മുംബൈ വീണ്ടും ഡല്‍ഹിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തും. നിലവിലെ അവസാന സ്ഥാനക്കാരായ പഞ്ചാബിന് ഇന്ന് ജയിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നം.

തകര്‍പ്പന്‍ ഫോമില്‍ മുംബൈ ഇന്ത്യന്‍സ്

തകര്‍പ്പന്‍ ഫോമില്‍ മുംബൈ ഇന്ത്യന്‍സ്

ഈ സീസണിലും മുംബൈ ഇന്ത്യന്‍സ് ടീം വളരെ ശക്തരാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമിലാണ്. നായകനെന്ന നിലയില്‍ രോഹിതിന്റെ ജോലി ഇത് എളുപ്പമാക്കുന്നു. രോഹിത് ശര്‍മ - ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ടില്‍ ടീം പ്രതീക്ഷവെക്കുന്നു. ഇരുവരും പവര്‍പ്ലേയില്‍ ടീമിന് അടിത്തറപാകിയാല്‍ കത്തിക്കയറാന്‍ വലിയ താരനിരതന്നെ മുംബൈക്കൊപ്പമുണ്ട്. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവര്‍ മൂന്നും നാലും പൊസിഷനില്‍ കരുത്ത് പകരുമ്പോള്‍ മധ്യനിരയില്‍ ആഞ്ഞടിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡുമുണ്ട്.

തകര്‍പ്പന്‍ ഫോമില്‍ മുംബൈ ഇന്ത്യന്‍സ്

സ്പിന്‍ ബൗളര്‍ രാഹുല്‍ ചഹാറും ക്രുണാലും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. പേസര്‍മാര്‍ പവര്‍പ്ലേയില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തി മിടുക്കുകാട്ടുന്നു. ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂംറ എന്നിവര്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്. മൂന്നാം പേസറായി നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലാണ് അവസാന മത്സരത്തില്‍ മുംബൈ നിരയില്‍ ഇറങ്ങിയത്. ഇന്ന് ചിലപ്പോള്‍ മിച്ചല്‍ മഗ്ലെങ്ങനെ മുംബൈ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

 പഞ്ചാബിന് ജീവന്‍മരണ പോരാട്ടം

പഞ്ചാബിന് ജീവന്‍മരണ പോരാട്ടം

ഇന്ന് പരാജയപ്പെട്ടാല്‍ ഏറെക്കുറെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കും. നിലവില്‍ എട്ട് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രമാണ് പഞ്ചാബിനുള്ളത്. ക്രിസ് ഗെയ്ല്‍ തിരിച്ചെത്തിയതോടെ ടീമെന്ന നിലയില്‍ പഞ്ചാബിന് കൂടുതല്‍ ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. ഓപ്പണിങ്ങില്‍ ഇന്ന് രാഹുലിനൊപ്പം ഗെയ്ല്‍ എത്തിയേക്കും. മൂന്നാം നമ്പറിലാവും മായങ്ക് അഗര്‍വാള്‍ കളിക്കാന്‍ സാധ്യത. നിക്കോളാസ് പുരാന്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ പ്രമുഖരും ബാറ്റിങ് കരുത്തേകാന്‍ പഞ്ചാബിനൊപ്പമുണ്ട്.

ബൗളിങ്

ബൗളിങ് നിര പ്രതീക്ഷക്കൊത്ത് ഉയരുന്നുണ്ട്. സീസണിന്റെ തുടക്കത്തില്‍ നന്നായി തല്ലുവാങ്ങിയ ക്രിസ് ജോര്‍ദാന്‍ അവസാന മത്സരത്തില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. മുഹമ്മദ് ഷമിയും അര്‍ഷദീപ് സിങ്ങും പേസ് ബൗളിങ്ങില്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ ഡെത്ത് ഓവറില്‍ പ്രതീക്ഷിച്ച മികവ് കാട്ടുന്നില്ല. ഇന്ന് തോല്‍വി വഴങ്ങിയാല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കുമെന്നതിനാല്‍ എന്തുവിലകൊടുത്തും ജയിക്കാനുള്ള തീവ്ര ശ്രമം പഞ്ചാബിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സണ്‍/നഥാന്‍ കോള്‍ട്ടര്‍നെയ്ല്‍, ട്രന്റ് ബോള്‍ട്ട്, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബൂംറ.

പഞ്ചാബ്: മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്.

Story first published: Sunday, October 18, 2020, 9:43 [IST]
Other articles published on Oct 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+