Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇന്ന് കെകെആര്‍ X ആര്‍സിബി പോരാട്ടം, ഷാര്‍ജയില്‍ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിക്കാം

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. ഇരു ടീമും മികച്ച ഫോമിലായതിനാല്‍ മികച്ച മത്സരം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. എല്ലാ സീസണില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മികച്ച ഒത്തിണക്കം ആര്‍സിബിക്കുണ്ട്. ആറ് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ് ആര്‍സിബി. തുല്യ നിലയിലുള്ള കെകെആര്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഷാര്‍ജയിലാണ് മത്സരമെന്നതിനാല്‍ത്തന്നെ റണ്‍മഴ തന്നെ പെയ്‌തേക്കാം.

മിന്നും ഫോമില്‍ ആര്‍സിബി

മിന്നും ഫോമില്‍ ആര്‍സിബി

എല്ലാ സീസണിലും നിരാശപ്പെടുത്തുന്ന ആര്‍സിബി ഇത്തവണ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒന്നോ രണ്ടോ താരങ്ങളില്‍ മാത്രം ആശ്രയിച്ച് നില്‍ക്കാതെ ടീമെന്ന നിലയില്‍ ഏറെ മെച്ചപ്പെടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പരാജയപ്പെടുത്തിയത്. നായകന്‍ വിരാട് കോലി ഫോമിലേക്കുയര്‍ന്നതാണ് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ കോലിയുടെ ഒറ്റയാള്‍ പ്രകടനമാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്.

മിന്നും ഫോമില്‍ ആര്‍സിബി

ഓപ്പണിങ്ങില്‍ ദേവ്ദത്ത് പടിക്കല്‍ തരക്കേടില്ലാതെ കളിക്കുമ്പോഴും ആരോണ്‍ ഫിഞ്ചിന് സ്ഥിരത കണ്ടെത്താനാവുന്നില്ല. എബി ഡിവില്ലിയേഴ്‌സും ഭേദപ്പെട്ട ഫോമിലാണ്. മധ്യനിരയില്‍ ശിവം ദുബെ മികച്ച രീതിയില്‍ ബാറ്റുവീശുന്നുണ്ട്. പരിക്കിന് ശേഷം ക്രിസ് മോറിസ് ടീമിലേക്ക് മടങ്ങിയെത്തിയത് ടീമിന് വലിയ ഊര്‍ജമാണ് നല്‍കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റുമായി താരം തിളങ്ങിയിരുന്നു. മോറിസ്,ഇസിരു ഉദാന,നവദീപ് സൈനി എന്നിവരുടെ പേസ് ബൗളിങ്ങും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. ചഹാലും വാഷിങ്ടണ്‍ സുന്ദറും സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടുന്നുണ്ട്.

പരിക്കില്‍ ഭയന്ന് കെകെആര്‍

പരിക്കില്‍ ഭയന്ന് കെകെആര്‍

അവസാന രണ്ട് മത്സരത്തിലും ടീം വര്‍ക്കിന്റെ മികവില്‍ ജയം നേടിയെടുത്ത കെകെആറിന് ഇന്ന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഷാര്‍ജയിലെ ചെറിയ മൈതാനത്ത് കോലി,ഫിഞ്ച്,ഡിവില്ലിയേഴ്‌സ് തുടങ്ങിയ താരങ്ങളെ പിടിച്ചുകെട്ടാന്‍ കെകെആര്‍ ബൗളര്‍മാര്‍ വിയര്‍ക്കേണ്ടി വരും. ടീമിന്റെ പ്രധാന പ്രശ്‌നം സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലിന്റെ പരിക്കാണ്. സീസണില്‍ ഇതുവരെ ഫോം കണ്ടെത്താനാവാത്ത റസലിന്റെ കാലിന് പരിക്കേറ്റതിനാല്‍ ഇന്ന് അദ്ദേഹം കളിക്കാന്‍ സാധ്യതയില്ല. പഞ്ചാബിനെതിരായ മത്സരത്തിനിടെ സഹതാരങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം മൈതാനം വിട്ടത്.

 റസലിന്റെ പരിക്ക്

റസലിന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തികും വ്യക്തമാക്കിയിരുന്നു. ടീമിലെ സ്പിന്നര്‍ സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായതും ടീമിനെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. നിലവില്‍ മികച്ച ഒത്തിണക്കം കെകെആറിനുണ്ട്. ശുബ്മാന്‍ ഗില്‍,രാഹുല്‍ ത്രിപതി,ഇയാന്‍ മോര്‍ഗന്‍,ദിനേഷ് കാര്‍ത്തിക്,നിധീഷ് റാണ എന്നിവരെല്ലാം ഭേദപ്പെട്ട ഫോമിലാണ്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ആര്‍സിബി: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ശിവം ദുബെ, ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, ഇസിരും ഉദാന, നവദീപ് സൈനി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍.

കെകെആര്‍: രാഹുല്‍ ത്രിപതി, ശുബ്മാന്‍ ഗില്‍, നിധീഷ് റാണ, സുനില്‍ നരെയ്ന്‍, ഇയാന്‍ മോര്‍ഗന്‍, ആന്‍ഡ്രേ റസല്‍/ടോം ബാന്റന്‍, ദിനേഷ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Monday, October 12, 2020, 9:05 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+