IPL 2020: പഞ്ചാബ് X ആര്‍സിബി- അറിഞ്ഞിരിക്കണം ഈ കളിക്കണക്കുകള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ആര്‍സിബിയും നേര്‍ക്കുനേര്‍. ആര്‍സിബി ഇത്തവണ മിന്നും ഫോം തുടരുമ്പോള്‍ പഞ്ചാബ് ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ ഏഴ് മത്സരത്തില്‍ ഒരു മത്സരം മാത്രമാണ് പഞ്ചാബ് വിജയിച്ചത്. ഇനിയുള്ള ഏഴ് മത്സരങ്ങളിലും വിജയിച്ചാലും പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത സംശയത്തിലാണ്. സീസണില്‍ ആദ്യം നേരിട്ടപ്പോള്‍ ആര്‍സിബിയെ തോല്‍പ്പിക്കാന്‍ പഞ്ചാബിന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ ശക്തമായ മറുപടി കൊടുക്കാന്‍ ലക്ഷ്യമിട്ടാവും ആര്‍സിബി ഇറങ്ങുക. കരുത്തുറ്റ ബാറ്റിങ് നിര നേര്‍ക്കുനേര്‍ പോരടിക്കാന്‍ ഒരുങ്ങുമ്പോള്‍ കളിക്കണക്കുകള്‍ നമുക്ക് പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇതുവരെ 25 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചത്. അതില്‍ 13 തവണയും ജയം പഞ്ചാബിനായിരുന്നു. 12 തവണ ആര്‍സിബിയും വിജയിച്ചു.ആര്‍സിബിക്ക് കൂടുതല്‍ വിജയ ശതമാനമുള്ള ടീമുകളിലൊന്ന് പഞ്ചാബാണ്. 2014ല്‍ ഇവിടെ കളിച്ചപ്പോള്‍ ആര്‍സിബിയെ പഞ്ചാബ് തോല്‍പ്പിച്ചിരുന്നു. നിലവിലെ ഫോമില്‍ പഞ്ചാബിനേക്കാള്‍ വിജയ സാധ്യത ആര്‍സിബിക്കാണ്. അവസാന മത്സരത്തില്‍ ഷാര്‍ജയില്‍ കെകെആറിനെ തോല്‍പ്പിച്ചാണ് ആര്‍സിബി ഇറങ്ങുന്നത്. ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന പഞ്ചാബിന്റെ പ്രകടനം കണ്ടുതന്നെ അറിയണം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മികച്ച റെക്കോഡാണ് ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിനുള്ളത്. ഇതുവരെ 690 റണ്‍സ് എബിഡി നേടിയിട്ടുണ്ട്. ബൗണ്‍സറുകളെ നന്നായി കൈകാര്യം ചെയ്യുന്ന എബിഡിയെ കുടുക്കാന്‍ പുതിയ തന്ത്രം തന്നെ പഞ്ചാബ് ബൗളര്‍മാര്‍ മെനയേണ്ടി വരും. മറുവശത്ത് 260 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് നിലവിലെ പഞ്ചാബ് താരങ്ങളില്‍ ആര്‍സിബിക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയത്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് രാഹുല്‍ നേടിയത്.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മികച്ച റെക്കോഡുള്ള ആര്‍സിബി ബൗളറാണ് യുസ്‌വേന്ദ്ര ചഹാല്‍. 20 വിക്കറ്റുകളാണ് പഞ്ചാബിനെതിരേ ചഹാല്‍ നേടിയത്. സീസണില്‍ മികച്ച ഫോമിലാണ് ചഹാല്‍ ഉള്ളത്. പഞ്ചാബിനുവേണ്ടി കൂടുതല്‍ വിക്കറ്റ് മുരുകന്‍ അശ്വിന്റെ (4) പേരിലാണ്. ആര്‍സിബി നിരയില്‍ കൂടുതല്‍ ക്യാച്ച് ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് (13) പഞ്ചാബ് നിരയില്‍ മന്ദീപ് സിങ്ങിന്റെ (4) പേരിലും.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ആര്‍സിബി നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് രണ്ട് നേട്ടങ്ങള്‍. ഇന്ന് 6 ഫോറും 3 സിക്‌സും നേടിയാല്‍ 500 ബൗണ്ടറിം 200 സിക്‌സ് എന്നീ നേട്ടങ്ങളിലെത്താന്‍ കോലിക്കാവും. എബി ഡിവില്ലിയേഴ്‌സ് 48 റണ്‍സ് നേടിയാല്‍ ആര്‍സിബിക്കൊപ്പം 4000 റണ്‍സ് പൂര്‍ത്തിയാക്കും. 3 ക്യാച്ചുകൂടി നേടിയാല്‍ 100 ഐപിഎല്‍ ക്യാച്ച് ക്ലബ്ബില്‍ ഇടം നേടാന്‍ ഡിവില്ലിയേഴ്‌സിനാവും. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ 136 റണ്‍സും 9 സിക്‌സും നേടിയാല്‍ 2500 ഐപിഎല്‍ റണ്‍സും 100 ഐപിഎല്‍ സിക്‌സും പൂര്‍ത്തിയാക്കാന്‍ രാഹുലിനാവും. ക്രിസ് ഗെയ്ല്‍ 16 റണ്‍സ് നേടിയാല്‍ 4500 ക്ലബ്ബില്‍ ഇടം പിടിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications