Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വിജയം തുടരാന്‍ ആര്‍സിബി, പഞ്ചാബിന് ഇന്ന് ജീവന്‍ മരണ പോരാട്ടം

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. എല്ലാത്തവണയും നിരാശപ്പെടുത്തുന്ന ആര്‍സിബി ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിക്കാന്‍ ആര്‍സിബിക്കായി. അതേ സമയം ആദ്യ പകുതിയില്‍ തൊട്ടതെല്ലാം പിഴച്ച പഞ്ചാബ് രണ്ടാം പകുതിയില്‍ തിരിച്ചുവരവ് പ്രതീക്ഷയിലാണ് ഇന്നിറങ്ങുന്നത്. ആദ്യ ഏഴ് മത്സരത്തിലും തോറ്റ പഞ്ചാബ് ആര്‍സിബിയെ മാത്രമാണ് തോല്‍പ്പിച്ചത്. ഇന്ന് ആ തോല്‍വിക്ക് പകരം വീട്ടാനുറച്ചാവും കോലിപ്പട ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ഷാര്‍ജയിലാണ് മത്സരം. അതിനാല്‍ത്തന്നെ റണ്‍മഴ തന്നെ പെയ്യുമെന്ന് പ്രതീക്ഷിക്കാം.


കരുത്തോടെ ആര്‍സിബി

കരുത്തോടെ ആര്‍സിബി

ആരാധക പ്രതീക്ഷ വാനോളം ഉയര്‍ത്തിയാണ് ഇത്തവണത്തെ ആര്‍സിബിയുടെ കുതിപ്പ്. ഇതുവരെ ഐപിഎല്‍ കിരീടം ചൂടാത്ത ആര്‍സിബി ഇത്തവണ കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ബാറ്റിങ് നിരയുടെ മികച്ച ഫോമാണ് ടീമിന്റെ കരുത്ത്. ഓപ്പണിങ്ങില്‍ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കം ആര്‍സിബിക്ക് നല്‍കുന്നുണ്ട്. നായകന്‍ കോലിയും ഫോമിലാണ്. എബി ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് പ്രകടനം തുടരുന്നതാണ് ടീമിന്റെ ആത്മവിശ്വാസം. അവനാസ മത്സരത്തില്‍ കെകെആറിനെ തോല്‍പ്പിച്ചപ്പോള്‍ നിര്‍ണ്ണായകമായത് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് മികവാണ്.

കരുത്തോടെ ആര്‍സിബി

അതിവേഗം റണ്‍സ് ഉയര്‍ത്തുന്ന എബിഡിയുടെ ഫോം ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായകമാവും. ആദ്യത്തേത്തില്‍ നിന്ന് പിച്ചിന്റെ സ്വാഭാവം മാറിയിട്ടുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോവാകുന്നു. അതിനാല്‍ത്തന്നെ ടോസ് നേടിയാല്‍ ബാറ്റിങ്ങാവും ടീമുകള്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സാധ്യത. ക്രിസ് മോറിസ് ടീമിലേക്ക് എത്തിയതോടെ ആര്‍സിബി സംതുലിതമായി മാറി. ചഹാല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ സ്പിന്‍ മികവുകൂടി ചേരുമ്പോള്‍ പഞ്ചാബിന് ജയിക്കാന്‍ നന്നായി പാടുപെടേണ്ടി വരും.

പഞ്ചാബിനിന്ന് നിര്‍ണ്ണായകം

പഞ്ചാബിനിന്ന് നിര്‍ണ്ണായകം

ഇന്നത്തെ മത്സരത്തില്‍ പഞ്ചാബിന് പിഴവുകളെ പഴിക്കാന്‍ സാധിക്കില്ല. കാരണം ഇന്ന് തോറ്റാല്‍ പ്ലേ ഓഫ് സാധ്യത അവസാനിക്കുമെന്ന് തന്നെ പറയാം. ഏഴ് മത്സരത്തില്‍ ആറിലും പരാജയപ്പെട്ട ടീമിന് ഇന്ന് ശരിക്കും ജീവന്‍മരണ പോരാട്ടമാണ്. മികച്ച താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ കെല്‍പ്പുള്ള ആരുമില്ല എന്നതാണ് വസ്തുത. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങിയവരൊക്കെ ടീമിലുണ്ടെങ്കിലും മത്സരം ജയിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

ക്രിസ് ഗെയ്ല്‍

ഇന്ന് ക്രിസ് ഗെയ്ല്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മാക്‌സ്‌വെല്‍ പുറത്തുപോയേക്കും. ബൗളിങ് കരുത്ത് ഉയര്‍ത്തിയാവും പഞ്ചാബ് ഇറങ്ങുക. ആദ്യ 10 ഓവറില്‍ വിക്കറ്റ് വീഴ്ത്താന്‍ പഞ്ചാബ് ബൗളര്‍മാര്‍ വല്ലാതെ ബുദ്ധിമുട്ടുന്നത് ടീമിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് പഞ്ചാബ് ആര്‍സിബിക്കെതിരേ ഇറങ്ങുമ്പോള്‍ മികച്ചൊരു മത്സരം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

പഞ്ചാബ്: ക്രിസ് ഗെയ്ല്‍, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, മന്ദീപ് സിങ്, ജിമ്മി നിഷാം, സര്‍ഫറാസ് ഖാന്‍, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്

ആര്‍സിബി: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് സിങ് മാന്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഇസിരു ഉദാന, നവദീപ് സൈനി, ക്രിസ് മോറിസ്, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Thursday, October 15, 2020, 8:25 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+