Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര് അകത്ത് ആര് പുറത്ത്? ഡല്‍ഹിക്കും ആര്‍സിബിക്കും ഇന്ന് ജീവന്‍മരണ പോര്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും ആര്‍സിബിയും ഇന്ന് നേര്‍ക്കുനേര്‍. ജയിക്കുന്ന ടീം അനായാസം പ്ലേ ഓഫില്‍ സീറ്റുറപ്പിക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന്റെ കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. മുംബൈ-ഹൈദരാബാദ് മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും തോല്‍ക്കുന്ന ടീമിന്റെ വിധി. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 14 പോയിന്റാണ് ആര്‍സിബിക്കും ഡല്‍ഹിക്കുമുള്ളത്. നെറ്റ് റണ്‍റേറ്റിന്റെ കരുത്ത് ആര്‍സിബി രണ്ടാം സ്ഥാനത്തും ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമിനും മികച്ച താര കരുത്തുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 59 റണ്‍സിന് ജയം ഡല്‍ഹിക്കായിരുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് അബുദാബിയിലാണ് മത്സരം.

കോലിക്ക് ഇന്ന് അഭിമാന പോരാട്ടം

കോലിക്ക് ഇന്ന് അഭിമാന പോരാട്ടം

ലോക ക്രിക്കറ്റ് കണ്ട ഇതിഹാസ ബാറ്റ്‌സ്മാനും ഇന്ത്യയുടെ വീന നായകനുമായ വിരാട് കോലിക്ക് ഇതുവരെ ഐപിഎല്‍ കിരീടം മാത്രം നേടാനായിട്ടില്ല. അതിനാല്‍ത്തന്നെ കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണ ടീമിന്റെ മുന്നിലുള്ളത്. എല്ലാ സീസണില്‍ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കവും മികച്ച താരങ്ങളെയും ആര്‍സിബിക്ക് ലഭിച്ചു. ആദ്യ മത്സരങ്ങളിലെ പ്രകടനങ്ങള്‍ അനായാസം പ്ലേ ഓഫ് സമ്മാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല.

കോലിക്ക് ഇന്ന് അഭിമാന പോരാട്ടം

അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന് തോറ്റതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. നിലവില്‍ നെറ്റ് റണ്‍റേറ്റ് -0.145 ആണ്. അതിനാല്‍ ഇന്ന് ഡല്‍ഹിയോട് തോറ്റാല്‍ ഏറെക്കുറെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിയാത്തതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ഇരുവരേയും ഇപ്പോഴും അമിതമായി ആര്‍സിബി ആശ്രയിക്കുന്നുണ്ട്. ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നതും തിരിച്ചടിയായി. ഇന്ന് ശിവം ദുബെ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ബൗളിങ് നിര മികവുകാട്ടുന്നതിനൊപ്പം ബാറ്റിങ് നിരയും ഫോമിലേക്കുയര്‍ന്നാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് പ്രതീക്ഷിക്കാം.

ബാറ്റിങ്ങില്‍ ഡല്‍ഹി മെച്ചപ്പെടണം

ബാറ്റിങ്ങില്‍ ഡല്‍ഹി മെച്ചപ്പെടണം

അവസാന നാല് മത്സരവും പരാജയപ്പെട്ടതിന്റെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഡല്‍ഹി ഇറങ്ങുന്നത്. ബാറ്റിങ് നിരയിലെല്ലാവരും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് തലവേദനയാകുന്നത്. മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിക്കുന്നില്ല. ശിഖര്‍ ധവാന്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറിയടിച്ചെങ്കിലും പിന്നീട് കളിച്ച മത്സരത്തിലെല്ലാം നിരാശപ്പെടുത്തി. പൃത്ഥ്വി ഷാ മോശം ഷോട്ട് കളിച്ച് പുറത്താകുന്നു. ശ്രേയസ് അയ്യര്‍,റിഷഭ് പന്ത് എന്നിവര്‍ക്കും അവസരത്തിനൊത്ത് ഉയരാനാവുന്നില്ല.

ബാറ്റിങ്ങില്‍ ഡല്‍ഹി മെച്ചപ്പെടണം

വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ള റിഷഭ് ടെസ്റ്റ് ശൈലിയിലാണ് ബാറ്റു വീശുന്നത്. മധ്യനിരയില്‍ സ്റ്റോയിനിസിനും ഹെറ്റ്‌മെയറിനും പഴയ ഫോമിലേക്കുയരാന്‍ സാധിക്കാത്തതും കടുത്ത തിരിച്ചടിയാണ്. സമ്മര്‍ദ്ദം ബൗളിങ് നിരയേയും ബാധിച്ചു. കഗിസോ റബാദയ്ക്ക് പഴയ മികവ് കാട്ടാനാകുന്നില്ല. അവസാന മത്സരത്തില്‍ കളിക്കാതിരുന്ന അക്‌സര്‍ പട്ടേല്‍ ഇന്ന് ടീമില്‍ തിരിച്ചെത്തിയേക്കും.

Story first published: Monday, November 2, 2020, 9:25 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+