Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: നീ പന്തെറിയുമ്പോള്‍ അതാണ് നോക്കേണ്ടത്, കോലി തന്ന ഉപദേശത്തെ കുറിച്ച് ചാഹല്‍!!

ദുബായ്: ബൗള്‍ ചെയ്യുമ്പോള്‍ വിരാട് കോലി തന്നെ ഉപദേശത്തെ കുറിച്ച് യുസവേന്ദ്ര ചാഹല്‍. കോലിക്ക് കീഴില്‍ കളിക്കാന്‍ ഇഷ്ടമാണ്. കോലി എപ്പോഴും പറയുക നിങ്ങളാണ് നിങ്ങളുടെ ബൗളിംഗിന്റെ ക്യാപ്റ്റനെന്നാണ്. എന്നോട് സ്വന്തം ബൗളിംഗിന് അനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യാനാണ് എപ്പോഴും കോലി പറയാറുള്ളതെന്നും ചാഹല്‍ പറഞ്ഞു. തനിക്ക് സ്വന്തം നിലയ്ക്ക് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ടീമിലും ആര്‍സിബിയിലും അദ്ദേഹം ഒരുപോലെ സ്വാതന്ത്ര്യം തരാറുണ്ടെന്നും ചാഹല്‍ വ്യക്തമാക്കി.

1

റോയല്‍ ചലഞ്ചേഴ്‌സിന്റെ തുറുപ്പീട്ടുകളിലൊന്നാണ് ചാഹല്‍. യുഎഇയില്‍ അദ്ദേഹത്തിന്റെ പന്തുകള്‍ നന്നായി വിക്കറ്റുകള്‍ നേടുന്നുണ്ട്. ആദ്യ രണ്ട് മത്സരത്തിലും എതിരാളികളെ പൂട്ടിയത് ചാഹലിന്റെ പന്തുകളായിരുന്നു. അതേസമയം കോലിക്കൊപ്പം ഇത് ആറ് വര്‍ഷമായി ഞാന്‍ കളിക്കുന്നു. അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം എന്റെ കാര്യത്തിലുണ്ടെന്നും ചാഹല്‍ പറയുന്നു. ഏത് തരം ഫീല്‍ഡിംഗ് വേണമെങ്കിലും നിനക്ക് ഒരുക്കാം. എനിക്ക് ഒരു പ്രശ്‌നവുമില്ല. നിന്റെ ബൗളിംഗിന്റെ ക്യാപ്റ്റന്‍ നീ തന്നെയാണെന്നും കോലി പറയാറുണ്ടെന്നും ചാഹല്‍ പറഞ്ഞു

ക്യാപ്റ്റനെന്ന നിലയില്‍ ഏതൊരു ബൗളര്‍ക്കും ആത്മവിശ്വാസം നല്‍കാനാണ് വിരാട് കോലി ശ്രമിക്കുക. ബൗളര്‍ ഒരുക്കുന്ന ഫീല്‍ഡിംഗ് സെറ്റപ്പ് വിജയിച്ചിട്ടില്ലെങ്കില്‍ പ്ലാന്‍ ബിയുമായി മുന്നോട്ട് പോകാനാണ് വിരാട് പറയുക. യുവാവായാലും ബൗളറായാലും ആത്മവിശ്വാസം കൂടുതല്‍ നല്‍കാനാണ് വിരാട് കോലി ശ്രമിക്കുകയെന്നും ചാഹല്‍ പറഞ്ഞു. തന്റെ ബൗളിംഗ് തന്ത്രങ്ങളില്‍ കോലി വിശ്വസിക്കുന്നതാണ് എല്ലാ വിജയങ്ങള്‍ക്കും കാരണം. എനിക്ക് മാത്രമല്ല ടീമിലെ എല്ലാവര്‍ക്കും കോലിക്ക് കീഴില്‍ ഇത്തരമൊരു സ്വാതന്ത്ര്യമുണ്ട്. ഇന്ത്യന്‍ ടീമിലും ഇത് തന്നെയാണ് സാഹചര്യമെന്നും ചാഹല്‍ വ്യക്തമാക്കി.

അതേസമയം ടീമംഗം ആദം സാമ്പയെയും ചാഹല്‍ അഭിനന്ദിച്ചു. ഞങ്ങള്‍ പലപ്പോഴും സംസാരിക്കാറുണ്ട്. നെറ്റ്‌സില്‍ വെച്ച് മാത്രമല്ല സംസാരം. സാമ്പ ഓസ്‌ട്രേലിയന്‍ ടീമില്‍ എത്തിയ കാലം മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ബൗളിംഗ് സ്റ്റൈല്‍ ശ്രദ്ധിക്കുന്നുണ്ട്. ഈ ഐപിഎല്ലില്‍ ഞാന്‍ വേഗമേറിയ ഗ്ലൂഗികളാണ് ഉപയോഗിക്കുന്നത്. സാധാരണ വേഗം കുറഞ്ഞവയായിരുന്നു ഉപയോഗിച്ചിരുന്നത്. ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് അധികം അടി കിട്ടാതെ ഇത് സഹായിക്കും. എബി ഡിവില്യേഴ്‌സാണ് എന്നോട് ഗൂഗ്ലി ഉപയോഗിക്കാനായി ആവശ്യപ്പെട്ടത്. ബാറ്റ്‌സ്മാന്‍മാര്‍ സൂക്ഷിച്ച് കളിച്ചില്ലെങ്കില്‍ പുറത്താവാനുള്ള സാധ്യത കൂടുതലാണെന്നും ചാഹല്‍ പറഞ്ഞു.

Story first published: Thursday, October 1, 2020, 20:51 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+