For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വിരാട് കോലി ആ ഓപ്ഷനുകള്‍ ഉപയോഗിച്ചില്ല, തോല്‍വിക്ക് കാരണം നാലോവറെന്ന് ഗവാസ്കര്‍!!

By Vaisakhan MK

ദുബായ്: കിംഗ്‌സ് xi പഞ്ചാബിനെതിരായ ആര്‍സിബിയുടെ തോല്‍വിക്ക് പ്രധാന കാരണം വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലുണ്ടായ പിഴവാണെന്ന് സുനില്‍ ഗവാസ്‌കര്‍. കോലി വേണ്ട വിധത്തില്‍ ബൗളര്‍മാരെ ഉപയോഗിച്ചില്ലെന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. അവസാന ഓവറുകളിലുണ്ടായ കാര്യങ്ങള്‍ ആര്‍സിബിയില്‍ നിന്ന് മത്സരം തട്ടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്നപ്പോഴും ഫീല്‍ഡിലും വിരാട് കോലി വന്‍ പരാജയമായിരുന്നു. കെഎല്‍ രാഹുലിന്റെ രണ്ട് ക്യാച്ചുകളും അദ്ദേഹം വിട്ടിരുന്നു.

കോലിയുടെ തന്ത്രം പോര

കോലിയുടെ തന്ത്രം പോര

കോലിയുടെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ പോരെന്ന് ഗവാസ്‌കര്‍ പറയുന്നു. അവസാന നാലോവറില്‍ 74 റണ്‍സാണ് കൈവിട്ടത്. ഇത് മത്സരഫലത്തെ തന്നെ മാറ്റി മറിച്ചു. കോലിയുടെ ഏറ്റവും വലിയ പിഴവ് അദ്ദേഹം മുന്‍നിര ബൗളര്‍മാരെ അവസാന നാലോവറില്‍ ഉപയോഗിച്ചില്ലെന്നതാണ്. കെഎല്‍ രാഹുല്‍ തകര്‍ത്താടിയത് ഈ നാലോവറിലാണ്. കോലിയുടെ മനസ്സില്‍ രാഹുലിന്റെ ക്യാച്ച് വിട്ടതിന്റെ ആശങ്ക ഉണ്ടായിരുന്നിരിക്കാം. അതാവണം പിഴവിലേക്ക് നയിച്ചതെന്നാണ് കരുതുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

അതിനെ ചോദ്യം ചെയ്യണം

അതിനെ ചോദ്യം ചെയ്യണം

വിരാട് കോലിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്. നാലോവറില്‍ 74 റണ്‍സ് എന്നത് വളരെ കൂടുതലാണ്. ആരൊക്കെ നന്നായി പന്തെറിയുമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവസാന നാലോവറില്‍ 50 റണ്‍സ് ആര്‍സിബി വഴങ്ങുമെന്നാണ് കരുതിയത്. പക്ഷേ 24 റണ്‍സ് കൂടുതലായി നല്‍കി. അത് എത്തിപ്പിടിക്കാവുന്നതിലും കൂടുതലാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഉമേഷ് യാദവ് മൂന്നോവറില്‍ 35 റണ്‍സ് വഴങ്ങിയത് കൊണ്ട് കോലിക്ക് മറ്റ് ഓപ്ഷനുകളില്ലായിരുന്നു. ശിവം ദുബെയെ അവസാന ഓവര്‍ ഏല്‍പ്പിക്കുകയായിരുന്നു കോലി. 23 റണ്‍സും ദുബെ വഴങ്ങി.

ആ ക്യാച്ച് മനസ്സിലുണ്ടാവും

ആ ക്യാച്ച് മനസ്സിലുണ്ടാവും

രാഹുലിന്റെ ക്യാച്ച് വിട്ടത് കോലിയുടെ മനസ്സില്‍ ദീര്‍ഘനേരം ഉണ്ടായിരുന്നിരിക്കണം. അത് മൊത്തം ക്യാപ്റ്റന്‍സിയെയും അലട്ടിയിരിക്കണം. ആരൊക്കെ പന്തെറിയണമെന്ന കാര്യത്തില്‍ കോലിക്ക് ഉറപ്പുണ്ടായിരുന്നില്ല. അവസാന രണ്ടോവറില്‍ 49 റണ്‍സ് വഴങ്ങുക എന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. അത് മത്സരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. അവര്‍ നൂറ് റണ്‍സിനടുത്ത് തോറ്റു. അതാണ് വലിയ പ്രശ്‌നമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. 185 റണ്‍സൊക്കെയാണ് ആര്‍സിബി ചേസ് ചെയ്യുന്നതെങ്കില്‍ അവര്‍ കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ കളിച്ചേനെ. പക്ഷേ ക്രിക്കറ്റില്‍ എന്തും സംഭവിക്കാമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഏത്ര മഹാനാണെങ്കിലും....

ഏത്ര മഹാനാണെങ്കിലും....

നിങ്ങള്‍ എത്ര മഹാനാണെങ്കിലും, മനുഷ്യന്‍ തന്നെയാണ്. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ എന്ന് കോലി കരുതികാണും. ഈ ഒരു പ്രശ്‌നം കോലിയെ തീരുമാനങ്ങളെടുക്കുന്നതില്‍ പിഴയ്ക്കുന്നതിലേക്ക് നയിച്ചിരിക്കാമെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം രാഹുലിന്റെ ക്യാച്ച് വിട്ടതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് കോലി പറഞ്ഞു. ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ടിയിരുന്നു ഞാന്‍. കളിയുടെ മധ്യത്തില്‍ നന്നായി തന്നെ പന്തെറിഞ്ഞിരുന്നു ആര്‍സിബി. 40 റണ്‍സോളം അധികമായി വഴങ്ങിയത് വലിയ തിരിച്ചടിയായെന്നും കോലി പറഞ്ഞു.

Story first published: Friday, September 25, 2020, 11:38 [IST]
Other articles published on Sep 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+