For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഹൈദരാബാദിനുവേണ്ടി തിളങ്ങി വിജയ് ശങ്കര്‍- ട്വിറ്ററില്‍ ട്രോളുകളുമായി ആരാധകര്‍

ദുബായ്: 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അമ്പാട്ടി റായിഡുവിനെ മറികടന്ന് വിജയ് ശങ്കര്‍ ടീമിലെത്തിയത് മുതല്‍ ആരാധകരുടെ നോട്ടപ്പുള്ളിയാണ് വിജയ് ശങ്കര്‍. ത്രീ ഡയമെന്‍ഷന്‍ താരമെന്ന നിലയില്‍ ഇന്ത്യന്‍ സെലക്ടര്‍മാരും പരിശീലകന്‍ രവി ശാസ്ത്രിയും പുകഴ്ത്തിയ വിജയ് ശങ്കര്‍ ലോകകപ്പില്‍ നിരാശപ്പെടുത്തിയതോടെ താരത്തിനെതിരേ നിരന്തരം ട്രോളുകളുമായി ആരാധകര്‍ എത്താറുണ്ട്. ഹൈദരാബാദ് നിരയില്‍ വിജയ് ശങ്കര്‍ കളിക്കുമ്പോഴും ഇതിന് ഒരു കുറവും ഉണ്ടാകാറില്ല. ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങി ഹൈദരാബാദിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വിജയ് വഹിച്ചത്. എന്നാല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും വിജയ്‌ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ സജീവമാണ്.

വിജയ് ശങ്കറിനെ രാജാവെന്നും വിജയ് ശങ്കറിന്റെ പ്രകടനം കണ്ട് കണ്ണുതള്ളിയെന്നുമൊക്കെയാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. വിജയ് ശങ്കറിന്റെ പ്രകടനം കണ്ട് ഇന്ത്യന്‍ സെലക്ടര്‍മാര്‍ സന്തോഷത്തിലാണെന്നും പരിഹാസമുന്നയിക്കുന്നു. വിജയ് ശങ്കറാണ് നാലാം നമ്പറില്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടതെന്നും പരിഹാസ രൂപേണ ആരാധകര്‍ ആവിശ്യപ്പെടുന്നു. വിജയ് ശങ്കര്‍ തുടര്‍ച്ചയായി ബൗണ്ടറി നേടുന്നത് കണ്ട് കണ്ണ് തള്ളിയിരിക്കുന്ന ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മത്സരത്തില്‍ 51 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെ 52 റണ്‍സാണ് വിജയ് നേടിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ പുറത്താക്കി രാജസ്ഥാന്റെ റണ്ണൊഴുക്ക് നിയന്ത്രിച്ചതും വിജയ് ശങ്കറായിരുന്നു.

vijayshankar

രാജസ്ഥാന്‍ റോയല്‍സിനെതിരേയും ട്രോളുകള്‍ സജീവമാണ്. മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ ട്വിറ്റര്‍ പേജില്‍ ഹൈദരാബാദ് ബിരിയാണി വേണമെന്ന തരത്തില്‍ ട്രോള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് തിരിച്ച് ട്രോളിനുള്ള ആയുധമാക്കിയിരിക്കുകയാണ് ആരാധകര്‍. ബിരിയാണിയുടെ രുചി മനോഹരമായില്ലേ എന്നാണ് രാജസ്ഥാനെതിരേ ഹൈദരാബാദ് ആരാധകര്‍ ചോദിക്കുന്നത്. രാജസ്ഥാന്റെ ട്വിറ്റര്‍ പേജ് അഡ്മിനെയും ട്രോളുകാര്‍ ഒഴിവാക്കിയില്ല. അഡ്മിന്റെ നിലവിലെ അവസ്ഥയെന്ന് കുറച്ച് വിവിധ ചിത്രങ്ങളാണ് ആരാധകര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജസ്ഥാന്റെ ബൗളര്‍മാരുടെ ചിത്രം ഉള്‍പ്പെടുത്തി എടോ വിക്കറ്റ് വീഴ്ത്തു എന്ന് സ്മിത്ത് പറയുന്ന രീതിയിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മനീഷ് പാണ്ഡെയുടെ ബാറ്റിങ്ങും ഞെട്ടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ അഞ്ചാം സ്ഥാനത്തേക്കുയരാന്‍ ഹൈദരാബാദിനായിട്ടുണ്ട്. ഇനി നാല് മത്സരങ്ങള്‍ ടീമിന് ബാക്കിയുണ്ട്. നാലിലും വിജയിക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫില്‍ കടക്കുക ഹൈദരാബാദിന് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ മൂന്ന് മത്സരം മാത്രം ശേഷിക്കുന്ന രാജസ്ഥാന് ഇനിയൊരു തിരിച്ചുവരവ് വളരെ പ്രയാസമാണ്.

Story first published: Friday, October 23, 2020, 12:05 [IST]
Other articles published on Oct 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+