For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ട്രന്റ് ബോള്‍ട്ടിന്റെ പരിക്ക് ഗുരുതരമോ? തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ പ്ലേ ഓഫില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ കടന്നിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മത്സരത്തില്‍ ശ്രദ്ധേയമായത് മുംബൈ ബൗളര്‍മാരുടെ പ്രകടനമായിരുന്നു. ട്രന്റ് ബോള്‍ട്ടും ജസ്പ്രീത് ബൂംറയും ചേര്‍ന്ന് ആദ്യ രണ്ട് ഓവറിനുള്ളില്‍ത്തന്നെ ഡല്‍ഹിയുടെ ടോപ് ഓഡറിനെ തകര്‍ത്തതാണ് മത്സരം മുംബൈക്ക് അനുകൂലമാക്കിയത്.

IPL 2020 : Could Trent Boult injury hurt his IPL final chances? | Oneindia Malayalam

ഫൈനലില്‍ സീറ്റുറപ്പിച്ചെങ്കിലും ട്രന്റ് ബോള്‍ട്ടിനേറ്റ പരിക്ക് മുംബൈ ആരാധകരെ ആശങ്കപ്പെടുത്തുണ്ട്. ഡല്‍ഹിക്കെതിരേ രണ്ട് ഓവര്‍ മാത്രമാണ് ബോള്‍ട്ട് പന്തെറിഞ്ഞത്. 9 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി. എന്നാല്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്നീട് അദ്ദേഹം പന്തെറിഞ്ഞില്ല. ഡല്‍ഹി ബാറ്റ് ചെയ്യവേ 14ാം ഓവറില്‍ തുടയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ബോള്‍ട്ട് കളം വിട്ടിരുന്നു. ബോള്‍ട്ടിന്റെ പരിക്ക് ആശങ്ക സൃഷ്ടിക്കവെ വിശദീകരണം നല്‍കിയിരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ.

trentboultandrohitsharmaipl

'ബോള്‍ട്ടിന്റെ പരിക്ക് അത്ര ഗുരുതരമാണെന്ന് കരുതുന്നില്ല. മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം അവന് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ'-രോഹിത് പറഞ്ഞു. ഫൈനല്‍ മത്സരത്തില്‍ ബോള്‍ട്ടിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ മുംബൈക്കത് കടുത്ത തിരിച്ചടിയായിരിക്കും. കാരണം ന്യൂബോളില്‍ ബോള്‍ട്ടും ബൂംറയും നല്‍കുന്ന മികച്ച തുടക്കമാണ് മുംബൈയുടെ കരുത്ത്. ഡല്‍ഹിക്കെതിരായ വിജയത്തില്‍ ബൗളര്‍മാരെയും രോഹിത് പുകഴ്ത്തി. 'ബൂംറയും ബോള്‍ട്ടും മികച്ച ഫോമിലാണ്.

രണ്ട് പേരും രണ്ട് ടീമിന്റെ ഭാഗമായതിനാല്‍ രണ്ട് വ്യത്യസ്തായ പ്ലാനുകളാണ് അവര്‍ക്കുള്ളത്. ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പദ്ധതികളുണ്ട്. അത് മനോഹരമായി നടപ്പിലാക്കുന്ന കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു'-രോഹിത് പറഞ്ഞു. സീസണിലുടെനീളം മികച്ച പ്രകടനമാണ് ബൂംറയും ബോള്‍ട്ടും നടത്തുന്നത്. 27 വിക്കറ്റുകള്‍ ഇതിനോടകം നേടിയ ബൂംറ ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡും സ്വന്തമാക്കി. 22 വിക്കറ്റാണ് ബോള്‍ട്ടിന്റെ പേരിലുള്ളത്.

ലസിത് മലിംഗയുടെ അഭാവം അറിയിക്കാത്തവിധം മികച്ച രീതിയില്‍ പന്തെറിയാന്‍ ബോള്‍ട്ടിനായി എന്നതാണ് ശ്രദ്ധേയം. ഡല്‍ഹിക്കെതിരേ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്. രണ്ടാം പന്തില്‍ പൃത്ഥ്വി ഷായെ പുറത്താക്കിയ ബോള്‍ട്ട് അഞ്ചാം പന്തില്‍ അജിന്‍ക്യ രഹാനെയേയും പുറത്താക്കി. ശിഖര്‍ ധവാന്‍,ശ്രേയസ് അയ്യര്‍,മാര്‍ക്കസ് സ്റ്റോയിനിസ്,ഡാനിയല്‍ സാംസ് എന്നിവരുടെ വിക്കറ്റാണ് ബൂംറ വീഴ്ത്തിയത്. ഡല്‍ഹി പേസര്‍മാര്‍ നന്നായി തല്ലുവാങ്ങിയ മൈതാനത്താണ് മുംബൈ പേസര്‍മാരുടെ നേട്ടമെന്നതാണ് ശ്രദ്ധേയം.

Story first published: Friday, November 6, 2020, 13:15 [IST]
Other articles published on Nov 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+