For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: അവസാന മൂന്ന് സീസണില്‍ നിന്ന് കൂടുതല്‍ റണ്‍സുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുകയാണ്. കോവിഡിനെത്തുടര്‍ന്ന് കര്‍ശന സുരക്ഷയൊരുക്കിയാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തേണ്ടത് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് അനിവാര്യമാണ്. ഇന്ത്യന്‍ പ്രീമിയര്‍ യുവതാരങ്ങള്‍ക്കടക്കം മികച്ച റെക്കോഡുണ്ടെങ്കിലും അവസാന മൂന്ന് സീസണുകളില്‍ നിന്നായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


റിഷഭ് പന്ത്

റിഷഭ് പന്ത്

എം എസ് ധോണിക്ക് പകരക്കാരനായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് അവസാന മൂന്ന് ഐപിഎല്‍ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ റിഷഭ് 1538 റണ്‍സാണ് മൂന്ന് സീസണില്‍ നിന്ന് നേടിയത്. 2019 സീസണില്‍ 37.53 ശരാശരിയില്‍ 488 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. 162.66 ആണ് ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ ശരാശരി. 2018 സീസണില്‍ 52.16 ശരാശരിയില്‍ 684 റണ്‍സും 2017 സീസണില്‍ 26.14 ശരാശരിയില്‍ 366 റണ്‍സും പന്ത് നേടി.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. അവസാന മൂന്ന് സീസണില്‍ നിന്ന് 1497 റണ്‍സാണ് ധവാന്‍ നേടിയത്. 2019 സീസണില്‍ 37.73 ശരാശരിയില്‍ 521 റണ്‍സാണ് ധവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം നേടിയത്. 2018 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം 38.23 ശരാശരിയില്‍ 497 റണ്‍സും 2017 സീസണില്‍ 36.84 ശരാശരിയില്‍ 479 റണ്‍സും ധവാന്‍ നേടിയിട്ടുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ ഈ സീസണും ധവാന് നിര്‍ണ്ണായകമാണ്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകനുമായ വിരാട് കോലി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 1302 റണ്‍സാണ് കോലി നേടിയത്. 2019 സീസണില്‍ 33.14 ശരാശരിയില്‍ 464 റണ്‍സും 2018 സീസണില്‍ 48.18 ശരാശരിയില്‍ 530 റണ്‍സും 2017 സീസണില്‍ 30.80 ശരാശരിയില്‍ 308 റണ്‍സും കോലി അടിച്ചെടുത്തു. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത കോലി യുഎഇയില്‍ വളരെ പ്രതീക്ഷയോടെയാണെത്തുന്നത്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയാണ് പട്ടികയിലെ നാലാം സ്ഥാനക്കാരന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉപനായകനായ റെയ്‌ന 1270 റണ്‍സാണ് മൂന്ന് സീസണില്‍ നിന്നായി അടിച്ചെടുത്തത്. 2019 സീസണില്‍ 23.93 ശരാശരിയില്‍383 റണ്‍സാണ് റെയ്‌ന നേടിയത്. 2018 സീസണില്‍ 37.08 ശരാശരിയില്‍ 445 റണ്‍സും 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സ് നായകനായി 143.97 സ്‌ട്രൈക്കറേറ്റില്‍ 442 റണ്‍സുമാണ് റെയ്‌ന അടിച്ചെടുത്തത്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇത്തവണത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകനായ കെ എല്‍ രാഹുലാണ് ഈ സീസണില്‍ അഞ്ചാം സ്ഥാനത്ത്. 1252 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. 2019 സീസണില്‍ 53.9 ശരാശരിയില്‍ 593 റണ്‍സ് നേടിയ രാഹുല്‍ 2018 സീസണില്‍ 54.91 ശരാശരിയില്‍ 659 റണ്‍സുമാണ് നേടിയത്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമായി രാഹുല്‍ മാറിയത് ഐപിഎല്ലിലെ പ്രകടനങ്ങളിലൂടെയാണ്.

Story first published: Sunday, August 16, 2020, 10:41 [IST]
Other articles published on Aug 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+