Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വിദേശ താരങ്ങളുടെ വെടിക്കെട്ട് കണ്ട സീസണ്‍, ഇവരാണ് ഇത്തവണത്തെ ബെസ്റ്റ് ടീം ഇലവന്‍!!

ദുബായ്: ഐപിഎല്ലിന്റെ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ തിളങ്ങിയ സീസണ്‍ കൂടിയാണ്. എന്നാല്‍ വിദേശ താരങ്ങളില്‍ പ്രതീക്ഷിച്ചവരും അല്ലാത്തവരും ഗെയിം ചേഞ്ചര്‍ റോള്‍ ഇത്തവണ കളിച്ചിരുന്നു. ഇത്തവണ അത്തരം ചില വിദേശ താരങ്ങള്‍ എത്തിയതോടെ ടീമിന്റെ മൊത്തം ശൈലി തന്നെ മാറി പോവുകയും വിജയ വഴിയിലേക്ക് തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. അത്തരം താരങ്ങളെ വെച്ച് ഒരു ടീം ഇലവന്‍ ഉണ്ടാക്കിയാല്‍ ഗംഭീരമായിരിക്കും. അതിന് സാധ്യതയുള്ള കളിക്കാര്‍ ഇവരാണ്.

മുംബൈയുടെ വെടിക്കെട്ട് താരം

മുംബൈയുടെ വെടിക്കെട്ട് താരം

മുംബൈയുടെ ഇത്തവണത്തെ ഹൈടെക് പെര്‍ഫോമന്‍സിന് കാരണം ക്വിന്റണ്‍ ഡികോക്കാണ്. ഈ സീസണില്‍ 480 റണ്‍സാണ് സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 140ന് അടുത്ത് വരും.
ഈ സീസണില്‍ ഇതുവരെ അടിച്ചത് 21 സിക്‌സറുകളാണ്. കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 529 റണ്‍സാണ് ഡി കോക്ക് നേടിയത്. വിക്കറ്റ് കീപ്പറായി 20 പേരെയാണ് ഡികോക്ക് പുറത്താക്കിയത്. ഐപിഎല്‍ വിദേശ താരങ്ങളുടെ ഇലവില്‍ ഓപ്പണറുടെ റോളില്‍ ഡികോക്കാണ് വരുന്നത്.

ക്യാപ്റ്റന്‍ ഓസീസ് താരം

ക്യാപ്റ്റന്‍ ഓസീസ് താരം

വിദേശ ഇലവന്റെ ക്യാപ്റ്റന്‍ ആരാവും. നിസ്സംശയം പറയാം, അത് ഡേവിഡ് വാര്‍ണറാണെന്ന്. ഹൈദരാബാദിന് വേണ്ടി ഗംഭീര ക്യാപ്റ്റന്‍സിയായിരുന്നു വാര്‍ണര്‍ കാഴ്ച്ചവെച്ചത്. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്തത് തന്നെ അമ്പരിപ്പിക്കുന്നതായിരുന്നു. 16 കളിയില്‍ നിന്ന് ഈ സീസണില്‍ 548 റണ്‍സും വാര്‍ണര്‍ക്കുണ്ട്. 130 സ്‌ട്രൈക്ക് റേറ്റും വാര്‍ണര്‍ നിലനിര്‍ത്തി. 2014 മുതല്‍ എല്ലാ സീസണിലും വാര്‍ണര്‍ 500 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുണ്ട്.

യൂണിവേഴ്‌സ് ബോസില്ലാതെ ടീമില്ല

യൂണിവേഴ്‌സ് ബോസില്ലാതെ ടീമില്ല

വിദേശ താരങ്ങളില്‍ തന്നെ ഏറ്റവും അപകടം പിടിച്ച താരമാണ് ക്രിസ് ഗെയ്ല്‍. ഏത് ടീ20 ടീമിലും ഗെയല്‍ കറക്ടാണ്. തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയിരുന്ന പഞ്ചാബ് തുടര്‍ ജയം നേടിയത് ഗെയ്ല്‍ വന്ന ശേഷമാണ്. മുംബൈ ഇന്ത്യന്‍സിനെ പോലും പഞ്ചാബ് പരാജയപ്പെടുത്തിയിരുന്നു. ഏഴ് കളിയ മാത്രം കളിച്ച ഗെയ്ല്‍ ഈ സീസണില്‍ 23 സിക്‌സറാണ് അടിച്ചത്. എക്കാലത്തെയും മികച്ച ടി20 താരം കൂടിയാണ് യൂണിവേഴ്‌സ് ബോസ്.

പഞ്ചാബിന്റെ മോണ്‍സ്റ്റര്‍

പഞ്ചാബിന്റെ മോണ്‍സ്റ്റര്‍

പഞ്ചാബിന്റെ അപ്രതീക്ഷിത താരോദയമായി മാറിയിരിക്കുകയാണ് നിക്കോളാസ് പൂരാന്‍. നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും ഇറങ്ങി തിളങ്ങുകയും ചെയ്തു താരം. മധ്യനിര പൂരാനില്‍ ഭദ്രമാണ്. 353 റണ്‍സാണ് ഈ സീസണില്‍ പൂരാന്‍ അടിച്ചെടുത്തത്. 25 സിക്‌സറുകളാണ് താരം പറത്തിയത്. ഗംഭീര ഫീല്‍ഡര്‍ കൂടിയാണ് താരം. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ഫീല്‍ഡിംഗ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്തിരുന്നു.

ഇംഗ്ലണ്ടിന്റെ നായക താരം

ഇംഗ്ലണ്ടിന്റെ നായക താരം

കെകെആറിന്റെ രക്ഷനായത് ഈ സീസണില്‍ ഇയാന്‍ മോര്‍ഗനാണ്. ദിനേഷ് കാര്‍ത്തിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി അദ്ദേഹത്തിന് ലഭിച്ചിരുന്നു. ടീമിന്റെ മധ്യനിരയും മോര്‍ഗനില്‍ ഭദ്രമായിരുന്നു. ചെറിയ വ്യത്യാസത്തിനാണ് ടീമിന് പ്ലേഓഫ് നഷ്ടമായത്. 14 കളിയില്‍ നിന്ന് 418 റണ്‍സാണ് മോര്‍ഗന്‍ ഈ സീസണില്‍ അടിച്ചത്. 140നടുത്ത് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. സീസണില്‍ പല കളിയിലും വേണ്ടത്ര സമയം മോര്‍ഗന് ക്രീസില്‍ കിട്ടിയിരുന്നില്ല. എന്നിട്ടും കൂടുതല്‍ റണ്ണടിക്കാന്‍ താരത്തിന് സാധിച്ചു. 24 സിക്‌സറാണ് ഈ സീസണില്‍ മോര്‍ഗന്‍ അടിച്ചത്.

കരീബിയന്‍ വെടിക്കെട്ട്

കരീബിയന്‍ വെടിക്കെട്ട്

മിച്ചല്‍ മാര്‍ഷിന് പകരം എസ്ആര്‍െച്ചില്‍ എത്തിയ താരമാണ് ജേസന്‍ ഹോള്‍ഡര്‍. എന്നാല്‍ ഹോള്‍ഡര്‍ കളിക്കാന്‍ തുടങ്ങിയ ശേഷം അടിമുടി ടീം മാറി. 144 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ആര്‍സിബിക്കെതിരെ ടീമിനെ ജയിപ്പിച്ചത് അവസാന ഓവറില്‍ ഹോള്‍ഡര്‍ അടിച്ച രണ്ട് ബൗണ്ടറിയാണ്. ഏത് സാഹചര്യത്തിലും കളിക്കാന്‍ പറ്റിയ ഓള്‍റൗണ്ടറാണ് ഹോള്‍ഡര്‍.

ചെന്നൈയുടെ ഭാവി വാഗ്ദാനം

ചെന്നൈയുടെ ഭാവി വാഗ്ദാനം

സിഎസ്‌കെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ച താരമാണ് സാം കറന്‍. ഇംഗ്ലണ്ട് ടീമില്‍ ഗംഭീര പ്രകടനം നടത്തുന്ന കറന്‍ സിഎസ്‌കെയ്ക്ക് വലിയ മുതല്‍ക്കൂട്ടാവുകയായിരുന്നു. 14 കളിയില്‍ നിന്ന് 186 റണ്‍സും 14 വിക്കറ്റുകളുമാണ് കറന്റെ സമ്പാദ്യം. അടുത്ത സീസണില്‍ സിഎസ്‌കെയുടെ ബാറ്റിംഗ് നിരയിലും സുപ്രധാന സാന്നിധ്യമാകും കറന്‍.

എസ്ആര്‍എച്ചിന്റെ കുന്തമുന

എസ്ആര്‍എച്ചിന്റെ കുന്തമുന

ഹൈദരാബാദിന് ഏറ്റവും മൂര്‍ച്ചയേറിയ താരമാണ് റാഷിദ് ഖാന്‍. ഇക്കോണമി ആറില്‍ താഴെ മാത്രമുള്ള ബൗളര്‍. ഈ സീസണില്‍ 20 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിക്കറ്റെടുക്കാനും റണ്ണൊഴുക്ക് നിയന്ത്രിക്കാനും ഒരേപോലെ മിടുക്കുള്ള താരമാണ് റാഷിദ്. ഏത് ടീമിലും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയ ബൗളറാണ് അദ്ദേഹം. ബാറ്റ് കൊണ്ടും വെടിക്കെട്ടിന് റാഷിദിന് ശേഷിയുണ്ട്. ക്രിസ് ഗെയ്‌ലും ഇയാന്‍ മോര്‍ഗനും മാത്രമാണ് ഇതുവരെ റാഷിദിനെതിരെ തകര്‍ത്തടിച്ചിട്ടുള്ളത്. ഫീല്‍ഡിംഗും ഗംഭീരമാണ്. റാഷിദിനെ കളിക്കുക ഏത് താരത്തിനും ബുദ്ധിമുട്ടാണ്.

ഇംഗ്ലണ്ടിന്റെ തീപ്പൊരി

ഇംഗ്ലണ്ടിന്റെ തീപ്പൊരി

ഇംഗ്ലണ്ടിന്റെ തീപ്പൊരി ബൗളറാണ് ജോഫ്ര ആര്‍ച്ചര്‍. എന്നാല്‍ രാജസ്ഥാനാണ് ആര്‍ച്ചറെ കൊണ്ട് ഏറ്റവും ഗുണമുള്ളത്. ഈ സീസണില്‍ 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടീമിന് എപ്പോള്‍ വേണമെങ്കിലും ബ്രേക്ക് ത്രൂ നല്‍കുന്ന താരമാണ് ആര്‍ച്ചര്‍. 6.55 ആണ് ഇക്കോണമി. ടെസ്റ്റ് മാച്ച് ലെങ്തിലുള്ള താരത്തിന്റെ ബൗളിംഗ് വലിയ ബുദ്ധിമുട്ടാണ് ബാറ്റ്‌സ്മാന് ഉണ്ടാക്കുന്നത്. മികച്ച ബാറ്റ്‌സ്മാനും തകര്‍പ്പന്‍ ഫീല്‍ഡറുമാണ് ആര്‍ച്ചര്‍. വിദേശ ഇലവന്‍ ലീഡ് ബൗളറും ആര്‍ച്ചറാണ്.

ഡല്‍ഹിയുടെ കുന്തമുന

ഡല്‍ഹിയുടെ കുന്തമുന

ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറാണ് കഗിസോ റബാദ. 29 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. യോര്‍ക്കറുകളില്‍ സ്‌പെഷ്യലൈസ് ചെയ്ത താരമാണ് റബാദ. 7.82 മാത്രമാണ് താരത്തിന്റെ ഇക്കോണമി. ഡെത്ത് ബൗളിംഗില്‍ അദ്ദേഹത്തിനുള്ള മികവാണ് റബാദയെ മുന്നിലെത്തിക്കുന്നത്. പഞ്ചാബിനെതിരെയുള്ള സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി അമ്പരിപ്പിച്ചിരുന്നു റബാദ.

അതിവേഗക്കാരനായ ബൗളര്‍

അതിവേഗക്കാരനായ ബൗളര്‍

ഡല്‍ഹിയുടെ തന്നെ ആന്റിജ് നോര്‍ട്ടെ ഈ സീസണിലെ താരമാണ്. 20 വിക്കറ്റുകള്‍ ഈ സീസണില്‍ താരം വീഴ്ത്തിയിട്ടുണ്ട്. 8.30 ആണ് ഇക്കോണമി. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ഗംഭീരമായി പന്തെറിയുന്ന ശീലമുണ്ട് നോര്‍ട്ടെയ്ക്ക്. വിദേശ താരങ്ങളുടെ ഇലവനില്‍ സ്‌ട്രൈക്ക് ബൗളറാും നോര്‍ട്ടെയെ ഉപയോഗിക്കാം.

Story first published: Tuesday, November 10, 2020, 20:11 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+