Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പവര്‍പ്ലേയില്‍ ഏറ്റവും വിക്കറ്റ് നേടിയ ബൗളറാര്? സഹീര്‍ ഖാന്റെ റെക്കോഡ് തകര്‍ന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആവേശം പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും മത്സരിക്കുമ്പോള്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ആര്‍സിബിയും പോരടിക്കും. കെകെആര്‍, പഞ്ചാബ്, രാജസ്ഥാന്‍, സിഎസ്‌കെ ടീമുകളാണ് പ്ലേ ഓഫ് കാണാതെ ഇത്തവണ പുറത്തുപോയത്. പോരാട്ടം കൂടുതല്‍ ആവേശകരമാകവെ പല റെക്കോഡുകളും ഇത്തവണ ഭേദിക്കപ്പെട്ടു. പവര്‍ പ്ലേയില്‍ ഏറ്റവും മികച്ച ബൗളറാരാണെന്ന ചോദ്യത്തിന് ഇത്തവണ പുതിയ ഉത്തരമായിരിക്കുകയാണ്. പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

സന്ദീപ് ശര്‍മ

സന്ദീപ് ശര്‍മ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് ബൗളര്‍ സന്ദീപ് ശര്‍മയാണ് നിലവില്‍ പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റുള്ള ബൗളര്‍. 53 വിക്കറ്റാണ് സന്ദീപിന്റെ പേരിലുള്ളത്. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ കഴിവ് സന്ദീപിനുണ്ട.് ഈ സീസണിലും താരം മികച്ച ഫോമിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 89 ഐപിഎല്ലില്‍ നിന്നായി 105 വിക്കറ്റാണ് സന്ദീപിന്റെ പേരിലുള്ളത്.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

മുന്‍ ഇന്ത്യന്‍ പേസറും മുംബൈ ഇന്ത്യന്‍സ്,ആര്‍സി,ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകളുടെ താരവുമായിരുന്ന സഹീര്‍ ഖാനാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. പവര്‍പ്ലേയില്‍ 52 വിക്കറ്റാണ് സഹീറിന്റെ പേരിലുള്ളത്. 10 വര്‍ഷത്തെ ഐപിഎല്‍ കരിയറിലൂടെയാണ് സഹീറിന്റെ നേട്ടം. 100 ഐപിഎല്ലില്‍ നിന്ന് 7.58 ഇക്കോണമിയില്‍ 101 വിക്കറ്റാണ് സഹീറിന്റെ പേരിലുള്ളത്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ കോച്ചിങ് സ്റ്റാഫാണ് സഹീര്‍ ഖാന്‍.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് പട്ടികയിലെ മൂന്നാമന്‍. 48 വിക്കറ്റാണ് ഭുവി പവര്‍പ്ലേയില്‍ വീഴ്ത്തിയിട്ടുള്ളത്. മീഡിയം പേസിനൊപ്പം നന്നായി പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവും ഭുവനേശ്വര്‍ക്കുണ്ട്. 136 വിക്കറ്റാണ് ഭൂവിയുടെ പേരിലുള്ളത്. ഈ സീസണില്‍ പരിക്കേറ്റതോടെ തുടക്കത്തിലേ തന്നെ ഭുവനേശ്വര്‍ പുറത്തുപോയി. ഏറെ നാളായി പരിക്കിനെത്തുടര്‍ന്ന് ബുദ്ധിമുട്ടുകയാണ് അദ്ദേഹം.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ചെണ്ട ബൗളറുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരമാണ് ഉമേഷ് യാദവ്. എന്നാല്‍ പവര്‍പ്ലേയില്‍ ഏറ്റവും വിക്കറ്റുള്ള നാലാമത്തെ ബൗളറാണ് ഉമേഷ് യാദവ്. 120 ഇന്നിങ്‌സുകളില്‍ നിന്ന് 45 വിക്കറ്റാണ് ഉമേഷ് വീഴ്ത്തിയത്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാത്ത ഉമേഷിന് ഇത്തവണ ആര്‍സിബി ഒരു മത്സരത്തില്‍പ്പോലും അവസരം നല്‍കിയില്ല. ടി20 ഫോര്‍മാറ്റില്‍ ഇക്കോണമിയില്‍ അത്ര മികച്ച റെക്കോഡല്ല ഉമേഷിനുള്ളത്.

ധവാല്‍ കുല്‍ക്കര്‍ണി

ധവാല്‍ കുല്‍ക്കര്‍ണി

മുംബൈ ഇന്ത്യന്‍സ് ബൗളറായ ധവാല്‍ കുല്‍ക്കര്‍ണിയാണ് പട്ടികയിലെ അഞ്ചാം സ്ഥാനത്ത്. 90 മത്സരത്തില്‍ നിന്ന് 44 പവര്‍പ്ലേ വിക്കറ്റാണ് ധവാല്‍ കുല്‍ക്കര്‍ണി വീഴ്ത്തിയിട്ടുള്ളത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ ബൗളര്‍മാരിലൊരാളായിരുന്നു ധവാല്‍ കുല്‍ക്കര്‍ണി. മികച്ച സ്വിങ് ബൗളര്‍മാരിലൊരാളായ ധവാലിന് ഇത്തവണ ഒരു മത്സരത്തില്‍ മാത്രമാണ് മുംബൈ അവസരം നല്‍കിയത്.

Story first published: Wednesday, November 4, 2020, 10:15 [IST]
Other articles published on Nov 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+