Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രണ്ട് വര്‍ഷം മുമ്പ് മുംബൈ റാഷിദ് ഖാനെ ആവിശ്യപ്പെട്ടിരുന്നു, വെളിപ്പെടുത്തി ടോം മൂഡി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് അലമാരയിലെത്തിച്ചിരിക്കുകയാണ്. ആവേശ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈയുടെ കിരീട നേട്ടം. ഏറ്റവും മികച്ച ടീമായി എത്തി അഞ്ചാം കിരീടമാണ് മുംബൈ സ്വന്തമാക്കിയത്. ചാമ്പ്യന്‍ ടീമെന്ന വിശേഷണം മുംബൈക്ക് വെറും അലങ്കാരം മാത്രമല്ലെന്ന് വീണ്ടും വീണ്ടും അവര്‍ തെളിയിക്കുകയാണ്.

ഇപ്പോഴിതാ മുന്‍ ഹൈദരാബാദ് പരിശീലകനായിരുന്ന ടോം മൂഡി രണ്ട് വര്‍ഷം മുമ്പ് മുംബൈ ഇന്ത്യന്‍സ് ഹൈദാരാബാദിന്റെ റാഷിദ് ഖാനെ വില്‍ക്കുമോയെന്ന് ആവിശ്യപ്പെട്ടിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 'രണ്ട് വര്‍ഷം മുമ്പത്തെ കാര്യമാണ്. ഞാനിത് ഇപ്പോഴും ഓര്‍ക്കുന്നു. മുംബൈ ഇന്ത്യന്‍സ് റാഷിദ് ഖാനെ വിട്ടുകിട്ടുമോയെന്ന് ഹൈദരാബാദിനോട് ആവിശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ റാഷിദ് ഖാനുവേണ്ടി ഹൈദരാബാദിനോട് വിലപറയാന്‍ സാധിക്കുന്ന ഏക ടീം മുംബൈയാണ്'-മൂഡി പറഞ്ഞു.

tommoodyandrashidkhanipl

2016ല്‍ ഹൈദരാബാദ് ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ പരിശീലകന്‍ മൂഡിയായിരുന്നു. ഹൈദരാബാദിന്റെ വജ്രായുധമാണ് റാഷിദ് ഖാന്‍. സ്പിന്‍ ബൗളിങ്ങില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 താരം റാഷിദ് ഖാനാണ്. അനായാസം ഗൂഗ്ലി എറിയാന്‍ മിടുക്കുള്ള റാഷിദ് വിക്കറ്റ് വീഴ്ത്തുന്നതിലും കരുത്ത് കാട്ടുന്നു. ഹൈദരാബാദ് ഒരിക്കലും കൈമാറാന്‍ സാധ്യതയില്ലാത്ത താരങ്ങളിലൊരാളാണ് റാഷിദ് ഖാന്‍. ഇത്തവണ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹിയോട് തോറ്റാണ് പുറത്തായത്.

മുംബൈ ഇന്ത്യന്‍സിന് നിലവില്‍ ജയന്ത് യാദവ്,രാഹുല്‍ ചഹാര്‍ എന്നിവരാണ് പ്രധാന സ്പിന്നര്‍മാര്‍. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുന്ന ഒരു സ്പിന്നറുടെ അഭാവം മുംബൈക്കുണ്ട്. അടുത്ത സീസണില്‍ ഈ പിഴവ് നികത്തിയാവും മുംബൈ ഇന്ത്യന്‍സ് ഇറങ്ങുക. നേരത്തെ ഹര്‍ഭജന്‍ സിങ്ങായിരുന്നു മുംബൈയുടെ പ്രധാന സ്പിന്നര്‍. എന്നാല്‍ പിന്നീട് ഹര്‍ഭജനെ മുംബൈ ഒഴിവാക്കിയിരുന്നു. ഇത്തവണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിനെത്തിയ മുംബൈ ആദ്യ പ്ലേ ഓഫില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് ഫൈനലില്‍ സീറ്റുറപ്പിച്ചത്.

ഫൈനലില്‍ ഉള്‍പ്പെടെ നാല് തവണ മുംബൈയും ഡല്‍ഹിയും ഏറ്റുമുട്ടിയപ്പോള്‍ നാലിലും ജയം മുംബൈക്കായിരുന്നു. ഏറെ നാളായി സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി പോരുന്നതാണ് മുംബൈയുടെ കരുത്ത്. രോഹിത് ശര്‍മ,കീറോണ്‍ പൊള്ളാര്‍ഡ്,ജസ്പ്രീത് ബൂംറ,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയവരെല്ലാം മുംബൈക്കുവേണ്ടി ഒന്നിച്ച് കളിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ പരിചയസമ്പത്തും ടീമിന്റെ ഒത്തിണക്കവുമാണ് മുംബൈയെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

Story first published: Wednesday, November 11, 2020, 12:13 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+