Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബോള്‍ട്ടിനെ ഡല്‍ഹി മുംബൈക്ക് നല്‍കിയത് മണ്ടത്തരം, വിമര്‍ശിച്ച് ടോം മൂഡി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പേസ് ബൗളര്‍ ട്രന്റ് ബോള്‍ട്ട് കാഴ്ചവെക്കുന്നത്. 22 വിക്കറ്റുമായി മുംബൈയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ബോള്‍ട്ടുള്ളത്. ഈ സീസണിന് മുമ്പായി ഡല്‍ഹി ക്യാപിറ്റല്‍സാണ് ബോള്‍ട്ടിനെ മുംബൈക്ക് കൈമാറിയത്. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈക്ക് ബോള്‍ട്ടിനെ കൈമാറിയ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകനായ ടോം മൂഡി.

'എന്നെ സംബന്ധിച്ച് മുംബൈ ഇന്ത്യന്‍സിന്റെ വിജയകരമായ കൈമാറ്റമായിരുന്നു അത്. എന്നാല്‍ ടൂര്‍ണമെന്റ് യുഎഇയില്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാതെയാവും ഡല്‍ഹി ഇത്തരമൊരു കൈമാറ്റം നടത്തിയിരിക്കുക. ഐപിഎല്ലിലെ മികച്ച പവര്‍പ്ലേ ബൗളര്‍മാരിലൊരാളാണ് ബോള്‍ട്ട്. അതിനാല്‍ത്തന്നെ ബോള്‍ട്ടിനെ ഏറ്റവും ശക്തമായ ടീമിന് ഡല്‍ഹി സമ്മാനിക്കുകയായിരുന്നു. താരലേലത്തിലേക്ക് ബോള്‍ട്ട് എത്തിയിരുന്നെങ്കില്‍ മുംബൈ മാത്രമല്ല ഒട്ടുമിക്ക ടീമും ബോള്‍ട്ടിനായി രംഗത്തെത്തുമായിരുന്നു'-ടോം മൂഡി പറഞ്ഞു.

trentboultandtommoody

ജസ്പ്രീത് ബൂംറയും ട്രന്റ് ബോള്‍ട്ടും ചേര്‍ന്ന് ഗംഭീര പ്രകടനമാണ് മുംബൈക്ക് വേണ്ടി കാഴ്ചവെക്കുന്നത്. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹിയെ മുംബൈ തോല്‍പ്പിച്ചപ്പോള്‍ രണ്ട് വിക്കറ്റുമായി ബോള്‍ട്ട് തിളങ്ങിയിരുന്നു. രണ്ട് ഓവറില്‍ വെറും 9 റണ്‍സ് മാത്രം വഴങ്ങിയാണ് ബോള്‍ട്ടിന്റെ പ്രകടനം. അനായാസം സ്വിങ് ചെയ്യിക്കാനും പന്തില്‍ വ്യതിയാനം വരുത്താനും ബോള്‍ട്ടിന് സാധിക്കുന്നുണ്ട്.

കഗിസോ റബാദയ്‌ക്കൊപ്പം ബോള്‍ട്ടുകൂടി ഡല്‍ഹിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ മുംബൈയുടെ നിലവാരത്തിലേക്ക് ഡല്‍ഹിക്ക് ഉയരാനാവുമായിരുന്നു. എന്നാല്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചത് മണ്ടത്തരമായെന്ന് ഇപ്പോള്‍ ഡല്‍ഹിക്ക് തോന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

മുംബൈയുടെ ഫിനിഷറും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെയും മൂഡി പ്രശംസിച്ചു. 'മികച്ച ഫിനിഷര്‍മാര്‍ കുറവാണ്. ഹര്‍ദിക്കിനെപ്പോലുള്ള ഫിനിഷര്‍മാരാണ് സ്‌കോര്‍ പ്രതീക്ഷിക്കുന്നതിലും ഉയരത്തിലെത്തിക്കുന്നത്. ഡല്‍ഹിക്കെതിരേ ഹര്‍ദിക് നടത്തിയ വെടിക്കെട്ടാണ് മത്സരഗതിയെ നിര്‍ണ്ണയിച്ചത്'-മൂഡി പറഞ്ഞു. മൂഡി പരിശീലകനായിരുന്ന ഹൈദരാബാദ് ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

പ്ലേ ഓഫ് പ്രതീക്ഷകളില്‍ സജീവമല്ലാതിരുന്ന ഹൈദരാബാദ് പഞ്ചാബ്,കെകെആര്‍,രാജസ്ഥാന്‍ ടീമുകളെയൊക്കെ മറികടന്നാണ് പ്ലേ ഓഫിലെത്തിയത്. എലിമിനേറ്ററില്‍ ആര്‍സിബി എന്ന കടമ്പ വിജയകരമായി കടന്ന ഹൈദരാബാദ് ഇന്ന് ഡല്‍ഹിയെ തോല്‍പ്പിച്ചാല്‍ ഫൈനില്‍ മുംബൈ ഇന്ത്യന്‍സിനോട് ഏറ്റുമുട്ടാനാവും. നേരത്തെ 2016ല്‍ ഹൈദരാബാദ് ചാമ്പ്യന്മാരായിട്ടുണ്ട്. അഞ്ചാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്.

Story first published: Sunday, November 8, 2020, 13:18 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+